»   » നസ്‌റിയ നസീം അഭിനയത്തിലേക്ക് തിരിച്ചുവരുന്നു, നായകന്‍ ഫഹദ് അല്ല, പിന്നെയാര് ??

നസ്‌റിയ നസീം അഭിനയത്തിലേക്ക് തിരിച്ചുവരുന്നു, നായകന്‍ ഫഹദ് അല്ല, പിന്നെയാര് ??

Posted By: Rohini
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ നസീം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിയ്ക്കുകയാണ്. അഭിനയം നിര്‍ത്തുകയില്ല, തീര്‍ച്ചയായും മടങ്ങിവരും എന്ന ഉറപ്പ് നല്‍കിയിട്ടാണ് നസ്‌റിയ പോയത്. അന്ന് മുതല്‍ ചോദിക്കാന്‍ തുടങ്ങിയകതാണ് എന്ന് വരും എന്ന്..?

കല്യാണം കഴിഞ്ഞാല്‍ തടിക്കുന്നത് സ്വാഭാവികം; ഇവരുടെയൊക്കെ തടി ഇത്ര ചര്‍ച്ചയാക്കേണ്ടതുണ്ടോ..?

നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്‌റിയ തിരിച്ചുവരും എന്നും ഞാനും നസ്‌റിയയും ഒന്നിച്ച് അഭിനയിക്കും എന്നും പല അഭിമുഖത്തിലും ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. അതിന് സമയമായി.. നസ്‌റിയ തിരിച്ചെത്തുന്നു.. പക്ഷെ നായകന്‍ ഫഹദ് ഫാസില്‍ അല്ല.

നസ്‌റിയ വരുന്നു

അതെ, വിവാഹ ശേഷമുള്ള ചെറിയൊരു ഇടവേളയ്ക്ക് ശേഷം നസ്‌റിയ നസീം അഭിനയത്തിലേക്ക് തിരിച്ചുവരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്‌റിയ തിരിച്ചെത്തുന്നു എന്നാണ് വാര്‍ത്തകള്‍.

നായകന്‍ പൃഥ്വിരാജ്

പൃഥ്വിരാജാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവരോടൊപ്പം ജോഡി ചേര്‍ന്ന് അഭിനയിച്ച നസ്‌റിയ ഇതുവരെ പൃഥ്വിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്തിരുന്നില്ല. ആ കുറവ് ഇതിലൂടെ മാറുന്നു.

കേട്ടത് സത്യമോ?

അതേ സമയം ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. പൃഥ്വിരാജിനൊപ്പമുള്ള അഞ്ജലിയുടെ ചിത്രം നേരത്തെ പ്രഖ്യാപിച്ചതാണ്. നായികയെ സംബന്ധിച്ച കാര്യത്തിന് അഞ്ജലിയുടെ പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍.

അഞ്ജലിയും നസ്‌റിയയും

നേരത്തെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ നസ്‌റിയ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നസ്‌റിയയുടെ ജോഡിയായി എത്തിയത്. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതും.

പൃഥ്വിയും അഞ്ജലിയും

മഞ്ചാടിക്കുരു എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജും അഞ്ജലി മേനോനും ഒന്നിച്ചത്. അഞ്ജലിയുടെ ആദ്യ ഫീച്ചര്‍ ചിത്രമായിരുന്നു മഞ്ചാടിക്കുരു. ചിത്രത്തില്‍ വിക്കി എന്ന വേഷത്തില്‍ അതിഥി താരമായിട്ടാണ് പൃഥ്വി എത്തിയത്.

നസ്‌റയുടെ മടങ്ങി വരവ്

ചുരുങ്ങിയ കാലം കൊണ്ട് തമിഴ് - മലയാളം സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നായികയാണ് നസ്‌റിയ നസീം. നസ്‌റിയ തിരിച്ചുവരുമോ എന്ന ചോദ്യത്തിനിടെ നടി ഗര്‍ഭിണിയാണ് എന്ന ഗോസിപ്പ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ അഞ്ജലി മേനോന്‍ ചിത്രം നസ്‌റിയ ഫാന്‍സിന് പ്രതീക്ഷ നല്‍കുന്നു.

English summary
GRAPEVINE: Nazriya Nazim To Come Back With Prithviraj-Anjali Menon Movie?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam