ഫഹദിന്റെ ട്രാന്‍സില്‍ നസ്രിയയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍! ചിത്രമൊരുങ്ങുന്നത് ബിഗ് ബഡ്ജറ്റില്‍
ഫഹദ് ഫാസിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ട്രാന്‍സ്. ഒരിടവേളയ്ക്കു ശേഷം അന്‍വര്‍ റഷീദ് മലയാളത്തില്‍ ഒരുക്കുന്ന മുഴുനീള ഫീച്ചര്‍ ഫിലിം കൂടിയാണ് ട്രാന്‍സ്. പ്രഖ്യാപനവേള മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഫഹദിന്റെ ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.
തന്റെ ജീവിതത്തിലെ എറ്റവും വലിയ സിനിമയാണ് ട്രാന്‍സെന്നാണ് നേരത്തെ ചിത്രത്തെക്കുറിച്ച് ഫഹദ് വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ നസ്രിയയും എത്തുന്നുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായിട്ടാകും നസ്രിയ എത്തുക.

അഞ്ജലി മേനോന്റെ കൂടെയിലൂടെ തിരിച്ചുവരവ് നടത്തിയ നസ്രിയയ്ക്ക് വലിയ സ്വീകരണമായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മുന്‍പ് നല്‍കിയ അതേ പിന്തുണ ഇപ്പോഴും തന്നതിന് നസ്രിയ നന്ദി പറയുകയും ചെയ്തിരുന്നു. അതേസമയം 18 കോടി മുതല്‍ മുടക്കിലാണ് അന്‍വര്‍ റഷീദ് ട്രാന്‍സ് അണിയിച്ചൊരുക്കുന്നത് എന്നാണറിയുന്നത്. ഫഹദിന്റെ വരത്തന്‍ സംവിധാനം ചെയ്ത അമല്‍നീരദാണ് ട്രാന്‍സിന്റെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന് ഇനിയും 60-70 ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications