»   » ഫഹദ് പറഞ്ഞ് കൊതിപ്പിച്ചതാണ്, നസ്‌റിയ അടുത്തെങ്ങും സിനിമയിലേക്ക് മടങ്ങി വരില്ല?

ഫഹദ് പറഞ്ഞ് കൊതിപ്പിച്ചതാണ്, നസ്‌റിയ അടുത്തെങ്ങും സിനിമയിലേക്ക് മടങ്ങി വരില്ല?

Posted By: Rohini
Subscribe to Filmibeat Malayalam

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിലും തമിഴിലും തന്റേതായ ഇടം കണ്ടെത്താന്‍ കഴിഞ്ഞ നായികയാണ് നസ്‌റിയ നസീം. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നടി സിനിമയില്‍ നിന്ന് താത്കാലികമായ ഇടവേളയെടുത്തു.

മീര ജാസ്മിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍ ലോഞ്ച് ചെയ്യാന്‍ കാരണം?

നസ്‌റിയ എന്ന് തിരിച്ചുവരും എന്ന് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. അഭിമുഖങ്ങളിലെല്ലാം നസ്‌റിയ തിരിച്ചുവരും എന്ന പ്രതീക്ഷ ഫഹദും നല്‍കി. എന്നാല്‍ അടുത്തെങ്ങും നസ്‌റിയ സിനിമയിലേക്ക് മടങ്ങി വരില്ല എന്നാണ് പുതിയ വാര്‍ത്തകള്‍.

അടുത്തെങ്ങുമില്ല

നസ്‌റിയ ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയില്‍ പഠനവും തുടരുന്നു. അതുകൊണ്ട് അടുത്തെങ്ങും സിനിമയിലേക്ക് മടങ്ങി വരാനുള്ള പ്ലാനില്ലത്രെ.

മടങ്ങി വരുന്നു എന്ന് വാര്‍ത്തകള്‍ മാത്രം

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മണിയറയിലെ ജിന്ന് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി നസ്‌റിയ തിരിച്ചെത്തുന്നതായ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് ഉപേക്ഷിച്ചതായി ഫഹദ് അറിയിച്ചു. ബ്ലസിയുടെ സിനിമയില്‍ ഫഹദും നസ്‌റിയയും ഒന്നിക്കുന്നതായ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും സംവിധായകന്‍ അത് വെറും വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി.

ഫഹദ് നല്‍കിയ പ്രതീക്ഷ

അഭിമുഖങ്ങളിലെല്ലാം നസ്‌റിയ സിനിമയിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷ ഫഹദ് ഫാസില്‍ നല്‍കിയിരുന്നു. ധാരാളം തിരക്കഥകള്‍ വരുന്നുണ്ട് എന്നും നസ്‌റിയ്ക്ക് ഇഷ്ടപ്പെട്ട നല്ല തിരക്കഥകള്‍ വന്നാല്‍ ഏറ്റെടുത്ത് ചെയ്യും എന്നുമായിരുന്നു ഫഹദ് പറഞ്ഞത്. നസ്‌റിയ മടങ്ങിവരുന്ന ചിത്രത്തില്‍ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുമെന്നും ഫഹദ് പറഞ്ഞിരുന്നു.

മടങ്ങിവരുമോ?

നസ്‌റിയ സിനിമയിലേക്ക് മടങ്ങിവരും എന്ന് തന്നെയാണ് ഇപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷ. വിവാഹ ശേഷം അല്പം തടിച്ച നസ്‌റിയ വീണ്ടും തടിയൊക്കെ കുറച്ച് സ്ലിം ബ്യൂട്ടി ആയിട്ടുണ്ട്. മടങ്ങിവരാനുള്ള തയ്യാറെടുപ്പാണോ ഈ സൗന്ദര്യം വീണ്ടെടുക്കലിന് പിന്നിലെ ഉദ്ദേശം എന്നാണ് ആരാധകരുടെ ചോദ്യം.

നസ്രിയയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Nazriya Nazim has been staying away from the films, post her marriage. Is the actress planning to make a comeback?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam