നസ്‌റിയ ഇപ്പോള്‍ സെലിന്റെ പകുതി പോലുമില്ല!!

By Aswathi

ആദ്യമൊക്കെ നസ്‌റിയയുടെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടാല്‍ ലൈക്കുകള്‍കൊണ്ടും കമന്റുകള്‍ കൊണ്ടും ശരണമുണ്ടാവില്ല. ലൈക്കുകള്‍ക്ക് നേരീയ ഇടിവ് സംഭവിച്ചെങ്കിലും കമന്റുകള്‍ക്കിപ്പോഴും കുറവൊന്നുമില്ല. പക്ഷെ എല്ലാ കമന്റുകളും നസ്‌റിയയ്ക്ക് എതിരായാണെന്ന് മാത്രം.

മുമ്പൊക്കെ നസ്‌റിയ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍, ഗുഡ് ലുക്ക്, വെറി ബ്യൂട്ടിഫുള്‍ എന്നൊക്കെയായിരുന്നു കമന്റുകള്‍ വന്നിരുന്നത്. ഇപ്പോള്‍ നസ്‌റിയയെ പുതുമുഖ നടിമാരുമായി താരതമ്യം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

nazriya-facebook

ഒടുവില്‍ നസ്‌റിയ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് മുകളില്‍ കാണുന്നത്. പ്രേമം എന്ന പുതിയ ചിത്രത്തിലെ സെലിനു (മഡോണ സെബാസ്റ്റിയന്‍)മായി വരെ നസ്‌റിയ താരതമ്യം ചെയ്യുന്ന കമന്റുകള്‍ കാണാം. ഞങ്ങള്‍ക്കിപ്പോള്‍ മലരിനെ മതി എന്ന് പറഞ്ഞ വിദ്വാന്മാരുമുണ്ട്.

നസ്‌റിയയ്‌ക്കെതിരെ വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിക്കാത്തവരുമില്ലാതെയല്ല. ഹേറ്റ് യു നസ്‌റിയ എന്ന് എഴുതിയ കമന്റുകള്‍ക്കൊപ്പം ചിലര്‍ നസ്‌റിയയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നതായും പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X