»   » നസ്‌റിയയുടെ പുതിയ സെല്‍ഫി വൈറലാകുന്നു; അതിനും മാത്രം എന്താണ് ഈ ചിത്രത്തില്‍

നസ്‌റിയയുടെ പുതിയ സെല്‍ഫി വൈറലാകുന്നു; അതിനും മാത്രം എന്താണ് ഈ ചിത്രത്തില്‍

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹത്തിന് മുമ്പ് വരെ തുടര്‍ച്ചയായി തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോകള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്ന നടിയാണ് നസ്‌റിയ നസീം. എന്നാല്‍ വിവാഹ ശേഷം ഫോട്ടോ പോസ്റ്റ് ചെയ്യുന്നതില്‍ വളരെ കുറവ് വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇടയ്ക്കും മുറയ്ക്കും ഇടുന്ന ഫോട്ടോസിന് ഭയങ്കര ഡിമാന്റാണ്.

ഒരു മണിക്കൂര്‍ മുമ്പ് നസ്‌റിയ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ വിഷയം. ഒരു സെല്‍ഫിയാണ്. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂര്‍ ഒന്ന് കഴിയുമ്പോഴേക്കും ഒരു ലക്ഷത്തിന് മുകളില്‍ ലൈക്ക് നേടിക്കഴിഞ്ഞു.

വിവാഹം കഴിഞ്ഞെങ്കിലും നസ്‌റിയയുടെ താരമൂല്യത്തിന് ഒരിടിവും സംഭവിച്ചിട്ടില്ലെന്നതാണ് ഈ ലൈക്കുകള്‍ തെളിയിക്കുന്നത്. ആയിരത്തിന് മുകളില്‍ കമന്റുകളും മുന്നൂറിന് മുകളില്‍ ഷെയറുകളും ഇതുവരെ ഫോട്ടോയ്ക്ക് ലഭിച്ചു. അതിനും മാത്രം എന്താണ് ഈ ചിത്രത്തില്‍.

മറ്റൊരു കാര്യം കൂടെയുണ്ട്, നസ്‌റിയ തടിച്ചു എന്ന വാര്‍ത്തയ്‌ക്കൊപ്പം മറ്റ് സിനിമാ ഫേസ്ബുക്ക് പേജുകളില്‍ പ്രചരിയ്ക്കുന്ന നടിയുടെ ഫോട്ടോകള്‍ക്കും, സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. താനിപ്പോഴും സുന്ദരിയാണെന്ന് പറയുന്ന കണക്കെയാണ് നസ്‌റിയയുടെ പേജിലെ ഫോട്ടോകള്‍.

വിവാഹ ശേഷം നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളെല്ലാം സെല്‍ഫികളാണെന്ന ഒരു പ്രത്യേകതയുമുണ്ട്. അതില്‍ ചില ഫോട്ടോകള്‍ കാണാം. എല്ലാത്തിനും ധാരാളം ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുള്ളതാണ്.

നസ്‌റിയയുടെ പുതിയ സെല്‍ഫി വൈറലാകുന്നു; അതിനും മാത്രം എന്താണ് ഈ ചിത്രത്തില്‍

ഇതാണ് നസ്‌റിയയുടെ ഏറ്റവും പുതിയ സെല്‍ഫി. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന ഫോട്ടോ

നസ്‌റിയയുടെ പുതിയ സെല്‍ഫി വൈറലാകുന്നു; അതിനും മാത്രം എന്താണ് ഈ ചിത്രത്തില്‍

വിവാഹ ശേഷം നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ സെല്‍ഫീസ് മാത്രമാണെന്നത് ശ്രദ്ധേയം. എന്ന് വച്ചാല്‍ യാതൊരു എഡിറ്റും ചെയ്യാത്തത്

നസ്‌റിയയുടെ പുതിയ സെല്‍ഫി വൈറലാകുന്നു; അതിനും മാത്രം എന്താണ് ഈ ചിത്രത്തില്‍

വിവാഹം കഴിഞ്ഞ് ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ഫേസ്ബുക്കില്‍ നസ്‌റിയയുടെ ആരാധകര്‍ കുറഞ്ഞിട്ടുമില്ല

നസ്‌റിയയുടെ പുതിയ സെല്‍ഫി വൈറലാകുന്നു; അതിനും മാത്രം എന്താണ് ഈ ചിത്രത്തില്‍

വിവാഹ കഴിഞ്ഞ ഉടന്‍ പോസ്റ്റ് ചെയ്തതാണിത്. ഫഹദിനൊപ്പം യു എസില്‍ പോയപ്പോള്‍ എടുത്തതാണ്.

നസ്‌റിയയുടെ പുതിയ സെല്‍ഫി വൈറലാകുന്നു; അതിനും മാത്രം എന്താണ് ഈ ചിത്രത്തില്‍

നസ്‌റിയയുടെ ക്യൂട്ട്‌നസ്സിനൊന്നും ഒരു മാറ്റവുമില്ലെന്ന് ഈ സെല്‍ഫി കാണിക്കുന്നു.

English summary
Nazriya Nazim's new selfie goes viral on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam