ഫഹദുമായി നസ്‌റിയയുടെ പുതിയ സെല്‍ഫി വൈറലാകുന്നു
നസ്‌റിയ നസീം തന്റെ ഫേസ്ബുക്കില്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാകും എന്ന് പറയേണ്ടതില്ലല്ലോ. അത്രയേറെ ആരാധകരാണ് ഇപ്പോഴും നടിയെ ഫോളോ ചെയ്യുന്നത്. ഒരു മണിക്കൂര്‍ മുമ്പ് നസ്‌റിയ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു സെല്‍ഫിയാണ് ഇപ്പോള്‍ വിഷയം.
ഭര്‍ത്താവ് ഫഹദ് ഫാസിലിനൊപ്പമുള്ളതാണ് സെല്‍ഫി. നസ്‌റിയ ഫഹദിന്റെ തോളില്‍ ചാഞ്ഞ് കിടക്കുന്ന ഒരു സെല്‍ഫി. ഫഹദിന്റെ പുതിയ ലുക്കും ഫോട്ടോയുടെ ആകര്‍ഷണമാണ്. തലയിലെ മുടി കുറവാണെങ്കിലും നല്ല കട്ടിത്താടിയുണ്ട്.

സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പടെ എഴുപതിനായിരത്തിനടുത്ത് ആളുകള്‍ ഫോട്ടോ ലൈക്ക് ചെയ്തിരിയ്ക്കുന്നു. മേക്കപ്പില്ലാതെയും സുന്ദരിയായ നസ്‌റിയെ കുറിച്ച് പറഞ്ഞും മറ്റുമുള്ള എഴുന്നൂറിലധികം കമന്റുകള്‍. 225 ഓളം ഷെയറുകള്‍. പോരെ പൂരം
ഡിസംബര്‍ 19 നായിരുന്നു നസ്‌റിയയുടെ 21 പിറന്നാള്‍. നസ്‌റിയയുടെയും അനുജന്റെയും പിറന്നാള്‍ ആഘോഷിക്കുന്ന ഫോട്ടയും കഴിഞ്ഞ ദിവസം ഫഹദ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകം അതും വൈറലായി.


Click it and Unblock the Notifications