Nazriya: തിരിച്ച് വന്നപ്പോള്‍ നസ്രിയ ആളാകെ മാറി! നായികയില്‍ നിന്നും മറ്റൊരു ചുവട് വെപ്പുമായി നടി!

ചെറുപ്പത്തില്‍ തന്നെ അവതാരകയായി പിന്നീട് മലയാളത്തിലെ പ്രമുഖ നടിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന താരമാണ് നസ്രിയ നസിം. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കയറി കൂടിയ നസ്രിയ വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ നസ്രിയ പൃഥ്വിരാജിനൊപ്പമാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അതിനിടെ നസ്രിയയുടെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ വന്നിരിക്കുകയാണ്. ഫഹദിനൊപ്പം അടുത്ത സിനിമയില്‍ നസ്രിയയും ഉണ്ടാവും. എന്നാല്‍ നായികയായിട്ടല്ലെന്നും മറ്റൊരു മേഖലയിലേക്ക് കൂടി നസ്രിയ ചുവട് വെക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

 നസ്രിയയുടെ ചുവടുവെപ്പ്

നസ്രിയയുടെ ചുവടുവെപ്പ്

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയയുടെ തിരിച്ച് വരവിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ നസ്രിയ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ആരാധകര്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. നായിക എന്നതിനൊപ്പം നിര്‍മാണത്തിലേക്ക് കൂടി ചുവട് വെപ്പ് നടത്തനാണ് നസ്രിയയുടെ പദ്ധതി. ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയിലൂടെയാണ് നടി നിര്‍മാണത്തിലേക്ക് കൂടി കൈകടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അമല്‍ നീരദ് പ്രൊഡക്ഷനുമായി ചേര്‍ന്നാണ് നസ്രിയ സിനിമ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായ സ്ഥിതികരണങ്ങള്‍ ഇനിയും വന്നിട്ടില്ല. എന്നാല്‍ ഫഹദിന്റെ സിനിമയില്‍ നസ്രിയുടെ സാന്നിധ്യമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 അമലിന്റെ സിനിമ

അമലിന്റെ സിനിമ

2014 ല്‍ റിലീസിനെത്തിയ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയുടെ വിജയത്തിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് ഇനിയും പേര് ഇട്ടിട്ടില്ല. നിലവില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ഫഹദ് ഫാസില്‍. ട്രാന്‍സിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് തന്നെയാണ്. അതിനാല്‍ ട്രാന്‍സ് തീര്‍ന്നതിന് ശേഷമായിരിക്കും അമലിന്റെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മായനദിയ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തില്‍ ഫഹദിന്റെ നായികയായിരിക്കും ഐശ്വര്യ. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നതേ ഉള്ളു.

നസ്രിയയുടെ തിരിച്ച് വരവ്

നസ്രിയയുടെ തിരിച്ച് വരവ്

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നസ്രിയ സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. ബാംഗ്ലൂര്‍ ഡെയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ച് വരവ്. പൃഥ്വിരാജ്, പാര്‍വ്വതി എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇനിയും പേരിടാത്ത സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും നസ്രിയയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അതിനിടെ ട്രാന്‍സില്‍ ഫഹദിന്റെ നായികയായി നസ്രിയ അഭിനയിക്കുന്നുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിരുന്നില്ല.

ബിലാല്‍ വരുന്നു...

ബിലാല്‍ വരുന്നു...

അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബിയുടെ രണ്ടാം ഭാഗവും വരാന്‍ പോവുകയാണ്. ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മമ്മൂട്ടി തന്നെയാണ് നായകന്‍. ഫഹദിനൊപ്പമുള്ള സിനിമ ചെയ്തതിന് ശേഷമായിരിക്കും ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുക. നിലവില്‍ മമ്മൂട്ടി നിരവധി സിനിമകളുടെ തിരക്കുകളിലാണ്. ഈ മാസം അവസാനം പരോള്‍ റിലീസിനെത്തുകയാണ്. അതിനൊപ്പം അങ്കിള്‍, പേരന്‍പ്, തുടങ്ങി മറ്റ് സിനിമകളും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. മമ്മൂട്ടി ആരാധകര്‍ വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന സിനിമയാണ് ബിലാല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X