»   » ഫഹദ് എവിടെ പോയാലും നസ്‌റിയയും, ദേ മഹേഷിന്റെ പ്രതികാരത്തിലും!!

ഫഹദ് എവിടെ പോയാലും നസ്‌റിയയും, ദേ മഹേഷിന്റെ പ്രതികാരത്തിലും!!

Posted By: Rohini
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ പോകുന്ന ലൊക്കേഷനുകളിലെല്ലാം ഭാര്യ നസ്‌റിയ നസീമിനെയും കൂടെ കൂട്ടാറുണ്ട്. അതിപ്പോള്‍ അമേരിക്കയിലായാലും ഗുജറാത്തിലായാലും ഇങ്ങ് ഇടുക്കിയിലായാലും, ഫഹദിനൊപ്പം നസ്‌റിയയുണ്ടാവും

ദിലീപ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ലൊക്കേഷനില്‍ ഫഹദിനൊപ്പം നസ്‌റിയയുമുണ്ട്. ഈ ചിത്രത്തില്‍ ഫഹദിന്റെ നായികയായി നസ്‌റിയയെ പരിഗണിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.


nazriya-fahad

വിവാഹ ശേഷം നസ്‌റിയയുടെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ അങ്ങിനെ പ്രത്യക്ഷപ്പെടാറില്ല. ഫഹദിനൊപ്പമുള്ള ഫോട്ടോകള്‍ ഇതുപോലെ ലൊക്കേഷനില്‍ നിന്നോ മറ്റോ വീണു കിട്ടുന്നതുകൊണ്ട് അത്തരം ഫോട്ടോകള്‍ ആരാധര്‍ക്കിടയില്‍ വലിയ ഡിമാന്റാണെന്നാണ് കേള്‍ക്കുന്നത്.


ഇടുക്കി ജില്ലയിലെ കുടിയേറ്റ കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫോട്ടോഗ്രാഫര്‍ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച ഫഹദിന്റെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

English summary
Nazriya Nazim with Fahad Fazil in the location of Maheshinte Prathikaram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam