കിടുക്കി.. കലക്കി.. പൊളിച്ച്... നസ്‌റിയ നസീമിന്റെ പുതിയ ലുക്ക് വൈറലാകുന്നു

By Rohini

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് അകലം പാലിച്ചു കഴിയുകയാണെങ്കിലും നസ്‌റിയ നസീമിന്റെ വിശേങ്ങളറിയാന്‍ ആരാധകര്‍ക്കിപ്പോഴും താത്പര്യമുണ്ട്. കല്യാണം കഴിഞ്ഞെങ്കിലും നസ്‌റിയയുടെ താരമൂല്യത്തിനൊന്നും ഒരു ഇടിവും സംഭവിച്ചിട്ടില്ല.

നസ്‌റിയ നസീം ഇതാരോടാണ് കൊഞ്ഞനം കുത്തി കാണിയ്ക്കുന്നത്; പുതിയ ചിത്രങ്ങള്‍ കാണൂ

അതുകൊണ്ട് തന്നെ നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്കെല്ലാം വലിയ സ്വീകരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ നസ്‌റിയ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഇതാണത്

ഇതാണത്

മെലിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന ഈ ഫോട്ടോകളാണ് നസ്‌റിയ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ടിയാന്‍ മരിയ ഡിസൈന്‍ ചെയ്ത വേഷത്തില്‍ നില്‍ക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ക്ക് ലൈക്കുകളും കമന്റുകളും കുമിയുകയാണ്..

ഈ വേഷം എന്തിന്?

ഈ വേഷം എന്തിന്?

മമ്മൂട്ടിയുടെ സഹോദരന്റെ മകനും നടനുമായ മഖ്ബൂല്‍ സല്‍മാന്റെ വിവാഹത്തിന് പങ്കെടുക്കാനായിരുന്നു ടിയാന്‍ മരിയ നസ്‌റിയയ്ക്ക് വേണ്ടി പുത്തന്‍ ഉടുപ്പ് ഡിസൈന്‍ ചെയ്തു കൊടുത്തത്. വിവാഹ ചടങ്ങില്‍ നസ്‌റിയ തിളങ്ങുകയും ചെയ്തിരുന്നു..

തടിച്ചോ.. മെലിഞ്ഞോ

തടിച്ചോ.. മെലിഞ്ഞോ

വിവാഹത്തിന് ശേഷം നസ്‌റിയ നസീം തടിച്ചു, സൗന്ദര്യം പോയി എന്നൊക്കെ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ നസ്‌റിയ തന്റെ ഫേ്‌സബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലെല്ലാം പഴയതിലും സുന്ദരിയായിരുന്നു.

ഫേസ്ബുക്കില്‍ നസ്‌റിയ

ഫേസ്ബുക്കില്‍ നസ്‌റിയ

പണ്ടത്തെ പോലെ അല്ലെങ്കിലും, നസ്‌റിയ ഫേസ്ബുക്ക് ട്വിറ്റര്‍ പേജുകളില്‍ ഇപ്പോഴും സജീവമാണ്. തന്റെ തന്നെ സെല്‍ഫി ഫോട്ടോകളും ഭര്‍ത്താവിന്റെ സിനിമാ ചിത്രങ്ങളും നസ്‌റിയ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

 മടങ്ങി വരുമോ

മടങ്ങി വരുമോ

നസ്‌റിയ നസീം സിനിമയിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് പ്രതീക്ഷയുള്ള മറുപടി തന്നെയാണ് എല്ലാ അഭിമുഖത്തിലും ഫഹദ് നല്‍കാറുള്ളത്. നല്ല തിരക്കഥ കിട്ടിയാല്‍ നസ്‌റിയ തിരിച്ചെത്തും എന്ന് ഫഹദ് ഫാസിലും നസ്‌റിയയും പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X