തമിഴിലേക്കുളള തിരിച്ചുവരവ് ഗംഭീരമാക്കാന്‍ നസ്രിയ! തല അജിത്തിനൊപ്പം എത്തുന്നു! വിശേഷങ്ങളിങ്ങനെ
വിവാഹ ശേഷം സിനിമയിലേക്കുളള തിരിച്ചുവരവ് ഗംഭീരമാക്കിയ താരമാണ് നസ്രിയ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയില്‍ ശ്രദ്ധേയ വേഷം ചെയ്തുകൊണ്ടായിരുന്നു നടി മികച്ച തിരിച്ചുവരവ് നടത്തിയിരുന്നത്. നസ്രിയ വീണ്ടും സിനിമയിലേക്ക് വരണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചെങ്കിലും നാലു വര്‍ഷം കഴിഞ്ഞായിരുന്നു നടി തിരിച്ചെത്തിയിരുന്നത്. പൃഥ്വിരാജിനൊപ്പമുളള കൂടെ വിജയമായതോടെ സിനിമയില്‍ വീണ്ടും അവസരങ്ങള്‍ കൂടുകയായിരുന്നു താരത്തിന്.
നിരവധി സിനിമകള്‍ നസ്രിയയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മലയാളത്തിനു പുറമെ തമിഴിലും നടിയുടെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തല അജിത്തിനൊപ്പമുളള നസ്രിയയുടെ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നത്. ഇപ്പോഴിതെ സിനിമയിലെ നടിയുടെ കഥാപാത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.

നസ്രിയ തമിഴിലേക്ക് വീണ്ടും
അറ്റ്‌ലീ സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് ധനുഷ്,ജയ്,ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ നായികയായും നടി തമിഴില്‍ തിളങ്ങിയിരുന്നു. കൂട്ടത്തില്‍ രാജാറാണി എന്ന ചിത്രത്തിലെ വേഷമായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്. സിനിമയിലെ നസ്രിയയുടെ ഡയലോഗ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. കൂടാതെ രാജാറാണിയിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാനും നടിക്ക് സാധിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷമാണ് നസ്രിയ വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്നത്.

തല അജിത്തിനൊപ്പം
വിശ്വാസത്തിനു ശേഷമുളള തല അജിത്തിന്റെ അടുത്ത ചിത്രത്തിലാണ് നസ്രിയ വേഷമിടുന്നത്. സിനിമയുടെ പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. അജിത്തിന്റെ 59ാമത് ചിത്രത്തിലാണ് നസ്രിയ വേഷമിടുന്നത്. ചിത്രത്തില്‍ സൂപ്പര്‍താരത്തിനൊപ്പം തുല്യ പ്രാധാന്യമുളള റോളിലാണ് നടി എത്തുന്നത്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അജിത്ത് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പിങ്കിന്റെ തമിഴ് റീമേക്ക്
ബോളിവുഡില്‍ പ്രമേയപരമായി ശ്രദ്ധിക്കപ്പെട്ട പിങ്ക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് അജിത്തിന്റെ പുതിയ ചിത്രം. അമിതാഭ് ബച്ചന്‍,തപ്‌സി പാനു തുടങ്ങിയവരായിരുന്നു ബോളിവുഡില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയിരുന്നത്. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. അനിരുദ്ധ റോയ് ചൗധരി ആയിരുന്നു സിനിമ ബോളിവുഡില്‍ സംവിധാനം ചെയ്തിരുന്നത്. അതേസമയം തമിഴ് പതിപ്പ് എച്ച് വിനോദ് ആണ് സംവിധാനം ചെയ്യുന്നത്. കാര്‍ത്തിയുടെ ധീരന്‍ അധികാരം ഒണ്‍ട്രു എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിനോദ്.

ശ്വേതയായി നസ്രിയ
തല 59ല്‍ ശ്വേത എന്ന കഥാപാത്രമായിട്ടാണ് നസ്രിയ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. തപ്‌സി പനു അവതരിപ്പിച്ച മിനല്‍ അറോറ എന്ന കഥാപാത്രത്തെയായിരിക്കും നസ്രിയ തമിഴില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. തന്റെ തമിഴ് സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ നല്ലൊരു വാര്‍ത്ത വരുന്നുണ്ടെന്ന് കഴിഞ്ഞ ഒക്ടോബറില്‍ നസ്രിയ ട്വീറ്റ് ചെയ്തിരുന്നു.
ട്വീറ്റ് കാണൂ
ട്വീറ്റ് കാണൂ


Click it and Unblock the Notifications











