»   »  മോഹന്‍ലാലും നദിയ മൊയ്തുവും റംസാനെത്തും, നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!

മോഹന്‍ലാലും നദിയ മൊയ്തുവും റംസാനെത്തും, നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!

Written By:
Subscribe to Filmibeat Malayalam
മോഹൻലാലും നാദിയ മൊയ്ദുവും ഒന്നിക്കുന്ന നീരാളി റംസാൻ റീലീസ് | filmibeat Malayalam

നിരവധി വ്യത്യസ്തമായ സിനിമകളുമായി നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാലക്കാട് വെച്ച് സിനിമയുടെ അവസാന ഘട്ട ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പ്രകാശ് രാജിനൊപ്പമുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

75 ദിവസവും 35 സിനിമയും, ആകെ ഒരൊറ്റ ചിത്രമാണ് സൂപ്പര്‍ഹിറ്റായത്, എന്ത് പറ്റി മലയാള സിനിമയ്ക്ക്?

ഒടിയന്‍ മാണിക്കനാവുന്നതിനിടയിലെ രൂപമാറ്റത്തിനിടയിലാണ് മോഹന്‍ലാല്‍  നീരാളിയില്‍ അഭിനയിച്ചത്. അജോയ് വര്‍മ്മ സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് നീരാളി. നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.


നീരാളി റിലീസ് ചെയ്യുന്നത്

മോഹന്‍ലാലിന്റെ നീരാളി ജൂണില്‍ റംസാന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജൂണ്‍ 14ന് സിനിമ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. റംസാന്‍ ലക്ഷ്യമാക്കി വേറെ സിനിമകളും ഒരുങ്ങുന്നുണ്ട്. മോഹന്‍ലാലിന്റെ നീരാളിയും ആ ലിസ്റ്റിലുണ്ടെന്ന കാര്യം ഇപ്പോള്‍ തന്നെ വ്യക്തമായിക്കഴിഞ്ഞു. ഇക്കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


നദിയ മൊയ്തുവിന്റെ തിരിച്ചുവരവ്

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി തിരിച്ചുവരികയാണ് നീരാളിയിലൂടെ. മോഹന്‍ലാലിന്റെ ഭാര്യയായാണ് നദിയ മൊയ്തു എത്തുന്നത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെയാണ് നദിയ മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. ചിത്രത്തിലെ ഗാനങ്ങളും ഗേളി എന്ന കഥാപാത്രവുമൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.


ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രം

അഭിനയ ജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. വജ്രങ്ങളുടെയും രത്‌നങ്ങളുടെയും മൂല്യവും ഗുണവും അളക്കുന്ന ജമ്മോളജിസ്റ്റായാണ് മോഹന്‍ലാല്‍ നീരാളിയില്‍ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകിയതാണ് യഥാര്‍ത്ഥത്തില്‍ നീരാളിക്ക് അനുകൂലമായി മാറിയ ഘടകം. 15 ദിവസമാണ് മോഹന്‍ലാല്‍ ചിത്രത്തിനായി നീക്കി വെച്ചത്.


ഒടിയന് മുന്‍പ് റിലീസ്

ഒടിയന്‍റെ ഇടവേളയിലാണ് നീരാളി തുടങ്ങിയത്. 36 ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. ഒടിയന് മുന്‍പ് തന്നെ സിനിമ റിലീസ് ചെയ്യുമെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം കൃത്യമായി ഫേസ്ബുക്കിലൂടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെക്കാറുണ്ട്. ലൊക്കേഷന്‍ ചിത്രങ്ങളും ഫസ്റ്റ് ലുക്ക് പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്.
English summary
Neerali pushed to June, to hit screens for Ramzan!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X