»   » സിനിമയിലും തേപ്പ് തന്നെയാണോ? രണ്‍ബീര്‍ കപൂറിനും വിവാഹം, വധു കത്രീന കൈഫ് അല്ല! പിന്നെ ആരാണ് ?

സിനിമയിലും തേപ്പ് തന്നെയാണോ? രണ്‍ബീര്‍ കപൂറിനും വിവാഹം, വധു കത്രീന കൈഫ് അല്ല! പിന്നെ ആരാണ് ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് ഇനി വിവാഹത്തിന്റെ നാളുകളണോ? സിനിമയുടെ തിരക്കുകളിലാണെങ്കിലും രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍ തിരക്കുപിടിച്ച് പെണ്‍കുട്ടികളെ കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.

രണ്‍ബീറിന് വേണ്ടി അമ്മ കണ്ടുപിടിച്ചിരിക്കുന്ന പെണ്ണ് വിദേശത്ത് നിന്നുമാണെന്നാണ് വാര്‍ത്ത. ലണ്ടനില്‍ നിന്നാണ് രണ്‍ബീറിന് പെണ്ണിനെ കണ്ടുപിടിച്ചിരിക്കുന്നതെന്ന് ഡെക്കാന്‍ ക്രോണിക്കല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് പറയുന്നത്.

മകനെ വേഗം കെട്ടിക്കണം

രണ്‍ബീറിനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് നീതു കപൂര്‍. അതിനു വേണ്ടി രണ്‍ബീറിനെ പറഞ്ഞ് മനസ് മാറ്റി നിര്‍ത്തിയിരിക്കുകയാണ് നീതു കപൂര്‍.

ലണ്ടനില്‍ പോയത് പെണ്‍കുട്ടിയെ കാണാന്‍ ?

കഴിഞ്ഞ മാസം രണ്‍ബീറും നീതു കപൂറും ഒന്നിച്ച് ലണ്ടനില്‍ പോയിരുന്നു. അവിടെ നിന്നും പെണ്‍കുട്ടിയെ കാണാനുള്ള ശ്രമമായിരുന്നെന്നാണ് പറയുന്നത്. ലണ്ടനില്‍ നിന്നു തന്നെ താരത്തിന്റെ വിവാഹം നടത്താനുള്ള ശ്രമത്തിലാണ് കുടുംബം.

കത്രീന കൈഫുമായുണ്ടായിരുന്ന ബന്ധം

രണ്‍ബീര്‍ കപൂറും കത്രീന കൈഫും തമ്മില്‍ റിലേഷനിലായിരുന്നു. എന്നാല്‍ ആ ബന്ധത്തില്‍ നിന്നും രണ്‍ബീര്‍ മാറിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. കത്രീന പുതിയ സിനിമയുടെ തിരക്കുകളില്‍ മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്റെ കൂടെ പോയിരുന്നതും വാര്‍ത്തകളായിരുന്നു.

മാതാപിതാക്കളുടെ എതിര്‍പ്പ്

രണ്‍ബീറിന്റെ മാതാപിതാക്കളായ ഋഷി കപൂറിനും നീതു കപൂറിനും മകന്‍ കത്രീനയെ വിവാഹം കഴിക്കുന്നതിനോട് ഒട്ടും യോജിപ്പില്ലായിരുന്നു. മാത്രമല്ല കത്രീനയുടെ ഒപ്പം ജീവിക്കാനായി രണ്‍ബീര്‍ വീട്ടില്‍ നിന്നും പോയത് മാതാപിതാക്കളെ നിരാശരാക്കിയിരുന്നു.

നീതുവിന്റെ മരുമകള്‍ ഇങ്ങനെയായിരിക്കണം

രണ്‍ബീര്‍ വളരെ ലളിതമായി ജീവിക്കുന്ന ആളാണ്.പരിപ്പും ചോറും കഴിക്കുന്ന ചെക്കനാണ് രണ്‍ബീര്‍ അതിനാല്‍ അത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയെയാണ് രണ്‍ബീറിന് വേണ്ടതെന്നാണ് നീതുവിന്റെ അഭിപ്രായം.

രണ്‍ബീര്‍ ആരാണെന്നറിഞ്ഞ് സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ വേണം

രണ്‍ബീര്‍ ആരാണെന്ന് മനസിലാക്കി അവനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയായിരിക്കണം. അല്ലാതെ വലിയ രീതിയില്‍ പരിപാലിച്ചു നടക്കുന്ന പെണ്‍കുട്ടിയെ അദ്ദേഹത്തിന് വേണ്ടെന്നാണ് താരത്തിന്റെ അഭിപ്രായം.

ഔദ്യോഗിക പ്രഖ്യാപനം

പുറത്തു വന്ന വാര്‍ത്തകളെല്ലാം സത്യമാണെന്നുറപ്പിക്കാന്‍ ഇനി വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് കൂടി വരാനെയുള്ളു. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് മുഴുവന്‍.

English summary
Neetu Kapoor Went To London With Ranbir Kapoor To Finalise His Marriage?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam