സായ് പല്ലവിയേക്കാൾ സുന്ദരി കാജൽ അ​ഗർവാൾ, നടി സീതയാകുന്നതിൽ രണ്ട് അഭിപ്രായം; ചർച്ചയിങ്ങനെ

ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് രാമായണ. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ, യാഷ്, സായ് പല്ലവി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ശ്രീരാമനായി രൺബീർ കപൂർ എത്തുമ്പോൾ സീതയായി സായ് പല്ലവിയും രാവണനായി യാഷും എത്തുന്നു. കഴിഞ്ഞ ദിവസം രാമായണയുടെ പ്രൊമോ വീഡിയോ വന്നു. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ ഭാ​ഗമാകുമെന്ന് ഭൂരിഭാ​ഗം പേക്ഷകരും പ്രതീക്ഷിക്കുന്നു. സിനിമയുടെ കാസ്റ്റിം​ഗിനെക്കുറിച്ചുള്ള ചർച്ചകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

യാഷ് രാമായണയിലെ പെർഫെക്ട് കാസ്റ്റിം​ഗ് ആണെന്ന് ഏവരും പറയുന്നു. എന്നാൽ രൺബീർ കപൂറിന്റെ കാര്യത്തിൽ പലർക്കും സംശയമുണ്ട്. ശ്രീരാമനെ പൂർണതയോടെ ബി​ഗ് സ്ക്രീനിൽ അഭിനയിച്ച് ഫലിപ്പിക്കാൻ രൺബീർ കപൂറിന് കഴിയുമോ എന്നാണ് ചോദ്യം. ഇതുവരെയും പുരാണ കഥകളിലോ ഐതിഹാസിക കഥകളിലോ രൺബീർ നായകനായെത്തിയിട്ടില്ല. ശ്രീരാമനായി ജനകോടികൾ മനസിൽ കാണുന്ന മുഖത്തെ രൺബീറിന് സ്ക്രീനിൽ പ്രതിഫലിപ്പിക്കാനാകുമോ എന്ന് കാത്തിരുന്ന് കാണാം.

Sai Pallavi

ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് സായ് പല്ലവി സീതാ ദേവിയായി എത്തുന്നതിനെക്കുറിച്ചാണ്. ബോളിവുഡിലെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നാണ് രാമായണ. സീതയുടെ റോൾ ചെയ്യാൻ മുൻനിര നായിക നടിമാർ ആ​ഗ്രഹിച്ചിരിക്കെയാണ് ബോളിവുഡിൽ ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത സായ് പല്ലവിയെ നായികയായി നിതീഷ് തിവാരി തീരുമാനിച്ചിരിക്കുന്നത്.

സായ് പല്ലവിയാണ് സീതാ ദേവിയായി അഭിനയിക്കാൻ ഏറ്റവും അനുയോജ്യ എന്നാണ് മിക്കവരും പറയുന്നത്. എന്നാൽ ചിലർ സായ് പല്ലവി ഈ റോളിന് അനുയോജ്യയല്ലെന്നും വാദിക്കുന്നു. സായ് പല്ലവിക്ക് സീതാ ദേവിയായെത്താനുള്ള സ്ക്രീൻ പ്രസൻസില്ലെന്നാണ് ഇവരുടെ വാദം. രാവണന്റെ ഭാര്യ മണ്ഡോദരിയായി എത്തുന്നത് നടി കാജൽ അ​ഗർവാളാണ്. കാജലിനെയും സായ് പല്ലവിയെയും താരതമ്യം ചെയ്ത് കൊണ്ടുള്ള കമന്റുകൾ ഏറെയാണ്.

Sai Pallavi  Ramayana  Kajal Aggarwal

സായ് പല്ലവിയേക്കാൾ സൗന്ദര്യമുള്ളത് കാജൽ അ​ഗർവാളിനാണെന്നാണ് കമന്റുകൾ. നിരവധി പേർ ഈ വാദത്തെ എതിർക്കുന്നുണ്ട്. ബോളിവുഡ് സായ് പല്ലവിയെ സ്വീകരിക്കുമോ ഇല്ലയോ എന്നറിയാൻ നടിയുടെ ആരാധകർ കാത്തിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ന‌ടിമാരിൽ ഒരാളാണ് സായ് പല്ലവി. പ്രത്യേകിച്ചും തെലുങ്ക് സിനിമാ ലോകത്ത്. പ്രേമം എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് സായ് പല്ലവി പിന്നീട് തെലുങ്കിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. താരമൂല്യം ഉയർന്നപ്പോഴും തന്റേതായ നിബന്ധനകൾ സായ് പല്ലവിക്കുണ്ട്. മുൻനിര നായിക നടിയാകാൻ വേണ്ടി ഗ്ലാമറസ് വേഷം ചെയ്യാൻ സായ് പല്ലവി തയ്യാറല്ല.

കരിയറിലെ തുടക്ക കാലം മുതൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്ന സായ് പല്ലവി ഇന്റിമേറ്റ് രംഗങ്ങളോടും നോ പറയുന്നു. സിനിമയ്ക്കപ്പുറം ലൈം ലൈറ്റിലെ മറ്റ് കാര്യങ്ങളോടൊന്നും താൽപര്യമില്ലാത്ത നടിയാണ് സായ് പല്ലവി. എന്നാൽ ഇതൊന്നും സായ് പല്ലവിയുടെ കരിയറിനെ ബാധിച്ചില്ല. അതേസമയം മലയാളത്തിൽ വലിയ ​ഗ്യാപ്പ് നടിക്ക് വന്നിട്ടുണ്ട്. പ്രേമത്തിന് ശേഷം അതിരൻ, കലി എന്നീ മലയാള സിനിമകളിലേ സായ് പല്ലവി അഭിനയിച്ചിട്ടുള്ളൂ. തമിഴിലും തെലുങ്കിലുമാണ് നടി സജീവം. തമിഴിൽ ഒടുവിൽ ചെയ്ത അമരൻ വൻ വിജയം നേടി. കരിയറിൽ ഒട്ടേറെ ഹിറ്റുകൾ സായ് പല്ലവിക്കുണ്ട്. രാമായണ നടിയുടെ കരിയറിലെ നിർണായക സിനിമകളിലൊന്നാകുമെന്ന് ഉറപ്പാണ്.

More from Filmibeat

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X