For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എമി ജാക്സണിന്റെ പുതിയ കാമുകൻ ഹോളിവുഡ് നടൻ എഡ് വെസ്റ്റ്വിക്ക്, കൈകൾ കോർത്ത് തെരുവിലൂടെ നടന്ന് താരങ്ങൾ!

  |

  എ.എൽ വിജയ് ആര്യയെ നായകനാക്കി ഒരുക്കിയ മദ്രാസിപ്പട്ടണം എന്ന ഒറ്റ സിനിമയിൽ മാത്രം അഭിനയിച്ച്‌ സ്വന്തം രാജ്യത്തേക്ക്‌ തിരികെപോയപ്പോൾ ഇന്ത്യക്കാരുടെ മുഴുവൻ ഹൃദയവും സ്നേഹവും ഒപ്പം കവർന്ന് കൊണ്ടുപോയ നടിയായിരുന്നു ബ്രിട്ടീഷ് മോഡലും നടിയുമെല്ലാമായ എമി ജാക്സൺ.

  ബ്രീട്ടിഷ് വനിതയായി സിനിമ മുഴുവൻ നിറഞ്ഞ് നിന്ന് പാട്ടുകളിലും സീനുകളിലുമെല്ലാം എമി വിസ്മയിപ്പിച്ചു. വെറും പതിനെട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു എമി അഭിനയത്തിലേക്ക് എത്തിയതും മദ്രാസിപ്പട്ടണത്തിൽ അഭിനയിച്ചതും.

  'നിമിഷ ഇരട്ടതാപ്പുകാരി, ജാസ്മിൻ റോബിന്റെ വീട്ടുകാരെ പറഞ്ഞപ്പോൾ നിമിഷ ആസ്വദിച്ചു'; വൈറലായി കുറിപ്പ്!

  അന്ന് എമി നേടിയെടുത്ത ആരാധകർ പതിനാറ് സിനിമകൾ പൂർത്തിയാക്കിയപ്പോഴും എമിക്കൊപ്പമുണ്ട്. വിദേശിയാണെങ്കിലും മറ്റ് ഇന്ത്യൻ നടിമാരെപ്പോലെ തന്നെയാണ് എമി ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക്. പതിനാറാം വയസ് മുതൽ മോഡലിങിൽ പ്രവർത്തിക്കുന്ന എമി തമിഴ് സിനിമകളിൽ മാത്രമല്ല തെലു​ങ്ക്, കന്നട, ​ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

  2018ൽ പുറത്തിറങ്ങിയ ശങ്കർ‌ ചിത്രം 2.0യിൽ ആണ് ഏറ്റവും അവസാനമായി എമി ജാക്സൺ അഭിനയിച്ചത്. അതിനുശേഷം മകൻ പിറന്നതിനാൽ എമി സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.

  'പെണ്ണുങ്ങളുടെ അടുത്ത് പോകുന്നപോലെ എന്റെ അടുത്ത് കേറാൻ വരല്ലേ ഡോക്ടറെ'; റോബിനോട് കയർത്ത് അഖിൽ!

  2019ൽ ആണ് എമിക്കും മുൻ കാമുകൻ ജോർജിനും മകൻ പിറന്നത്. ആൻഡ്രിയാസ് എന്നാണ് മകന് എമി പേരിട്ടത്. ​ഗർഭകാല വിശേഷങ്ങളും മകന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളുമെല്ലാം എമി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.

  എമിയും ജോർജും 2015 മുതലാണ് പ്രണയിക്കാൻ തുടങ്ങിയത്. ശേഷമാണ് ഇരുവരും കുഞ്ഞിന് ജന്മം നൽകിയത്. ലിവിങ് റിലേഷനിലായിരുന്ന എമിയും ജോർജും 2021ൽ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊറോണ വന്നതോടെ വിവാഹം നീണ്ടുപോയി.

  പിന്നീട് മാസങ്ങൾക്ക് ശേഷം പുറത്ത് വന്ന വാർത്ത എമിയും ജോർജും പിരിഞ്ഞുവെന്നാണ്.

  ശേഷം മകനോടൊപ്പമാണ് എമി സന്തോഷം കണ്ടെത്തിയിരുന്നു. ഇപ്പോൾ വീണ്ടും എമി പ്രണയത്തിലാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഹോളിവുഡ് സിനിമ ​ഗോസിപ്പ് ​ഗേളിലൂടെ ശ്രദ്ധനേടിയ നടനും ​ഗായകനുമായ എഡ് വെസ്റ്റ്വിക്കാണ് എമിയുടെ പുതിയ കാമുകൻ.

  ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ മുതൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ അതിനുള്ള തെളിവുകളും പാപ്പരാസികൾ കണ്ടെത്തിയിരിക്കുകയാണ്. കൈകൾ കോർത്ത് തെരുവിലൂടെ ചിരിച്ച് ഉല്ലസിച്ച് നടന്ന് നീങ്ങുന്ന എമിയുടേയും എഡ് വെസ്റ്റ്വിക്കിന്റേയും ചിത്രങ്ങളും വീഡിയോകളുമാണത്. ​

  ഗോസിപ്പുകൾ മാസങ്ങളായി ഇരുവരേയും കുറിച്ച് പ്രചരിക്കുന്നുണ്ടെങ്കിലും രണ്ടുപേരും ഇതുവരെ പ്രണയം ഔദ്യോ​ഗികമായി പരസ്യപ്പെടുത്തിയിട്ടില്ല.

  കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യയിലെ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് എമിയും എഡ് വെസ്റ്റ്‌വിക്കും ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്. അവിടെ നിന്നും ആരംഭിച്ച സൗഹൃദമാണ് ഇരുവരുടേതും.

  ആ ചടങ്ങിൽ ഇരുവരും ഒരുമിച്ച് ഇരിക്കുന്നതിന്റേയും മറ്റും ചിത്രങ്ങളും അന്ന് വൈറലായിരുന്നു. ആദ്യ കാമുകൻ ജോർജ് പനയോട്ടോയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും എമി അവസാനിപ്പിച്ചപ്പോൾ സോഷ്യൽ മീഡിയ പേജിൽ നിന്നും അദ്ദേഹത്തിനൊപ്പമെടുത്ത എല്ലാ ചിത്രങ്ങളെല്ലാം എമി ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

  ജോർജിനും എഡ് വെസ്റ്റ്വിക്കിനും മുമ്പും നിരവധി പ്രണയങ്ങൾ എമിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2012ൽ ബോളിവുഡ് നടൻ പ്രതീക് ബബ്ബറുമായി താരം പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് ബന്ധം ഉപേക്ഷിച്ചു. 2013ൽ ബോക്‌സിങ് താരം ജോ സെൽകിർക്കിനേയും എമി പ്രണയിച്ചു.

  ഇതിന് ശേഷമാണ് ജോർജ് പനയോട്ടയുമായി താരം പ്രണയത്തിലായത്. ജോ സെൽകിർക്കി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് എമി കേസ് ഫയൽ ചെയ്യുകയും ജോ സെൽകിർക്കി അതിനുള്ള ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

  Read more about: amy jackson
  English summary
  New Buzz Hints 2.0 Girl And New Mommy Amy Jackson Is Dating Ed Westwick
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X