ഇനി നിങ്ങളാണ് കല്യാണം കഴിക്കേണ്ടത്; കാമുകനും കാമുകിയുമായി ഒരുമിച്ചെത്തി സിദ്ധാര്‍ഥും നടി അദിതിയും

തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദാരിയും പ്രണയത്തിലാണെന്ന കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇരുവരും ഒരുമിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങളും പ്രചരിച്ചത്. ഇടയ്ക്ക് മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സിദ്ധാര്‍ഥ് തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

എന്നാലിപ്പോള്‍ ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണോ എന്ന ചോദ്യം ഉയര്‍ന്ന് വരികയാണ്. താരങ്ങളുടെ വിവാഹനിശ്ചയം സംബന്ധിച്ചും കല്യാണത്തിനെ പറ്റിയുമൊക്കെ പുത്തന്‍ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇരുവരും ഒരുമിച്ചുള്ള ഏറ്റവും പുതിയൊരു ഫോട്ടോ കൂടി പുറത്ത് വന്നത്. പിന്നാലെ താരവിവാഹം സംബന്ധിച്ച് പുതിയ അഭ്യൂഹങ്ങളും പ്രചരിക്കാൻ തുടങ്ങി.

മുംബൈയില്‍ നിന്നും താരങ്ങളെ ഒരുമിച്ച് കണ്ടതോടെ ഗോസിപ്പുകളുടെ ആക്കം വര്‍ധിച്ചു

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ സജീവ സാന്നിധ്യമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന താരങ്ങളാണ് അദിതിയും സിദ്ധാര്‍ഥും. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അദിതി മലയാള സിനിമാപ്രേമികളുടെ മനം കവര്‍ന്നിരുന്നു. ഇതിന് ശേഷമാണ് സിദ്ധാര്‍ഥും അദിതിയും തമ്മിലുള്ള പ്രണയകഥ പ്രചരിച്ച് തുടങ്ങിയത്. മുംബൈയില്‍ നിന്നും താരങ്ങളെ ഒരുമിച്ച് കണ്ടതോടെ ഗോസിപ്പുകളുടെ ആക്കം വര്‍ധിച്ചു.

 ഇരുവരും ഉടനെ വിവാഹം കഴിച്ച് ഒരുമിക്കാന്‍ പോവുകയാണെന്നാണ് പുതിയ വിവരം

ഇരുവരും ഉടനെ വിവാഹം കഴിച്ച് ഒരുമിക്കാന്‍ പോവുകയാണെന്നാണ് പുതിയ വിവരം. കല്യാണത്തീയ്യതി എന്നാണെന്ന് പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇതിനിടയിലാണ് താരങ്ങളുടെ പുതിയൊരു ഫോട്ടോ വൈറലായത്.

കഴിഞ്ഞ ദിവസം തെലുങ്ക് നടന്‍ ശര്‍വാനന്ദിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ അദിതിയും സിദ്ധാര്‍ഥും ഒരുമിച്ച് എത്തിയിരുന്നു. മഞ്ഞ നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അദിതി എത്തിയത്. മുണ്ടും ഷര്‍ട്ടും അതിന് മുകളില്‍ ഓവര്‍കോട്ടും അടങ്ങിയ പരമ്പരാഗതമായ വേഷത്തിലാണ് സിദ്ധാര്‍ഥും എത്തിയത്.

 ഇരുവരും ഒരുമിച്ച് നിന്നാണ് വധുവരന്മാരുടെ കൂടെയുള്ള ഫോട്ടോ പകര്‍ത്തിയത്

ഇരുവരും ഒരുമിച്ച് നിന്നാണ് വധുവരന്മാരുടെ കൂടെയുള്ള ഫോട്ടോ പകര്‍ത്തിയത്. ഇതോടെ അടുത്തത് നിങ്ങളുടെ വിവാഹമാണെന്നും അതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും പറഞ്ഞ് ആരാധകരുമെത്തി. ഇതുപോലെ വിവാഹവേഷത്തില്‍ അദിതിയും സിദ്ധാര്‍ഥും വരുന്നത് കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ യാതൊന്നും പറയാതെ മൗനമായിരിക്കുകയാണ് താരങ്ങള്‍.

മഹാസമുദ്രം എന്ന സിനിമയില്‍ അദിതി റാവുവും സിദ്ധാര്‍ഥും ഒരുമിച്ച് അഭിനയിച്ചിരുന്നു

2021 ല്‍ റിലീസിനെത്തിയ മഹാസമുദ്രം എന്ന സിനിമയില്‍ അദിതി റാവുവും സിദ്ധാര്‍ഥും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിലെ താരങ്ങളുടെ കെമിസ്ട്രി പ്രേക്ഷക പ്രശംസ പിടിച്ച് പറ്റുകയും ചെയ്തു. അവിടുന്നിങ്ങോട്ട് താരങ്ങള്‍ക്കിടയില്‍ അടുപ്പം കൂടുകയും പ്രണയത്തിലാവുകയുമായിരുന്നു. സിനിമയ്ക്ക് ശേഷം താരങ്ങളെ ഒരുമിച്ച് കണ്ട് തുടങ്ങിയതോടെയാണ് പ്രണയത്തിലാണോന്ന ചോദ്യം ഉയര്‍ന്നത്. പിന്നാലെ ജന്മദിനങ്ങള്‍ക്ക് അയക്കുന്ന സന്ദേശങ്ങളും ആരാധകരുടെ സംശയം വര്‍ധിപ്പിച്ചു.

സിദ്ധാര്‍ഥ് നേരത്തെ വിവാഹിതനായെങ്കിലും ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു

സിദ്ധാര്‍ഥ് നേരത്തെ വിവാഹിതനായെങ്കിലും ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. 2003 ലാണ് മേഘ്‌ന എന്ന യുവതിയുമായിട്ടുള്ള നടന്റെ വിവാഹം. നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. അതുപോലെ അദിതിയും നേരത്തെ വിവാഹം കഴിക്കുകയും ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

Read more about: aditi rao siddharth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X