»   » കലിയോടെ സായി പല്ലവി അഭിനയം നിര്‍ത്തിയോ; പുതിയ ചിത്രങ്ങള്‍ കാണാം

കലിയോടെ സായി പല്ലവി അഭിനയം നിര്‍ത്തിയോ; പുതിയ ചിത്രങ്ങള്‍ കാണാം

By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായി പല്ലവി. അതിന് ശേഷം റിലീസ് ചെയ്ത കലി എന്ന ചിത്രം പ്രതീക്ഷിച്ച അത്രയും ഉയരത്തില്‍ എത്തിയില്ലെങ്കിലും പരാജയപ്പെട്ടില്ല. എന്നിരുന്നാലും സായി പല്ലവിയ്ക്ക് പ്രേമത്തിന്റെ പ്രശസ്തി ഇല്ലായിരുന്നുവെങ്കില്‍ ഒരിക്കലും കലിയിലൂടെ രക്ഷപ്പെടില്ലായിരുന്നു എന്ന് പരക്കെ ഒരു സംസാരമുണ്ട്.

അജിത്തിന്റെ ചിത്രത്തില്‍ നായികയായി ഓഫര്‍ വന്നിട്ടും സായി പല്ലവി അഭിനയിച്ചില്ല, കാരണം?

എന്തൊക്കെയായാലും കലിക്ക് ശേഷം മറ്റൊരു ചിത്രം ഏറ്റെടുക്കാന്‍ സായി പല്ലവി ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് കേട്ടത്. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഒരു പരീക്ഷ കൂടെ ബാക്കിയുണ്ട് എന്ന് നടി പറഞ്ഞിരുന്നു. പല ചിത്രങ്ങളും സായിയ്ക്ക് വേണ്ടി ചര്‍ച്ച ചെയ്യുന്നതായും കേള്‍ക്കുന്നു. ഒരു തെലുങ്ക് ചിത്രം ഏറ്റെടുത്തതായി വാര്‍ത്തകളുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിയ്ക്കുന്ന പുതിയ ചിത്രങ്ങളിലൂടെ സായി പല്ലവിയുടെ വിശേഷങ്ങളറിയാം

പ്രേമം എന്ന ചിത്രം നല്‍കിയ സ്വീകരണം

ഒരു പുതുമുഖ നടിയ്ക്കും ലഭിയ്ക്കാത്ത സ്വീകരണമാണ് സായി പല്ലവിയ്ക്ക് പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ ലഭിച്ചത്. ഒരു നായികയുടെ എന്‍ട്രി സീനില്‍, അതും ഒരു പുതുമുഖ നായികയുടെ എന്‍ട്രി സീനില്‍ കൈയ്യടി ലഭിയ്ക്കുന്നത് ആദ്യമായിരിക്കും. അതിന് ശേഷം മലയാളത്തില്‍ ഒരു മലര്‍ വസന്തം തന്നെ ഉണ്ടായി.

കലിപ്പുമായി രണ്ടാമത്തെ ചിത്രം

പ്രേമത്തിന് ശേഷം സായി പല്ലവിയുടെ പേരില്‍ ഒത്തിരി ചിത്രങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഒന്നും ചെയ്യാന്‍ സായി തയ്യാറായില്ല. ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രം പ്രതീക്ഷിച്ച വിജയം തൊട്ടില്ല എങ്കിലും പരാജയപ്പെട്ടില്ല.

മണിരത്‌നം ചിത്രം കൈവിട്ടു പോയി

മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സായി പല്ലവി നായികയാകുന്നു എന്നായിരുന്നു പിന്നെ വന്ന വാര്‍ത്തകള്‍. സായി പല്ലവിയും അത് അംഗീകരിച്ചു. എന്നാല്‍ പിന്നീട് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ സായി പല്ലവിയ്ക്ക് മണിരത്‌നം ചിത്രം നഷ്ടമായി.

സായി പല്ലവി ഇല്ലാതെ എന്ത് ആഘോഷം

എന്തായാലും, ഈ വര്‍ഷം നടന്ന ഒട്ടുമിക്ക എല്ലാ പുരസ്‌കാര രാവുകളിലും സായി പല്ലവിയുടെ നിറ സാന്നിധ്യം ഉണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും മലര്‍ മിസിനെ സ്വീകരിച്ചു. മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരവും, പ്രത്യേക പുരസ്‌കാരവും, ഔട്ട്സ്റ്റാന്റിങ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരവും അങ്ങനെ ഏറെ...

അതിനിടയില്‍ പഠനം പൂര്‍ത്തിയാക്കി

പുരസ്‌കാര രാവുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ തന്നെ സായി പല്ലവി പഠനത്തിലും ശ്രദ്ധിച്ചു. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സായി പല്ലവി ഇപ്പോള്‍ ഡോ. സായി പല്ലവിയാണ്. ഇന്ത്യയില്‍ ഒരു പരീക്ഷ കൂടെ എഴുതിയാല്‍ ഡോ. സായി പല്ലവിയ്ക്ക് ധൈര്യമായി സ്റ്റതസ്‌കോപ്പ് കഴുത്തിലിടാം.

അടുത്ത ചിത്രം ഏതായിരിക്കും

ഇനിയേത് ചിത്രമാണ് സായി പല്ലവി ചെയ്യുന്നത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പല ചിത്രങ്ങളുടെയും ചര്‍ച്ചകള്‍ നടക്കുന്നു. ഒരു തെലുങ്ക് ചിത്രം ഏറ്റെടുത്തതായി വാര്‍ത്തകളുണ്ട്. മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അഭിനയിക്കൂ എന്നാണ് സായി പറയുന്നത്.

English summary
New photos of Premam fame Sai Pallavi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam