ഭര്‍ത്താവിനെ വേണ്ടെന്ന് ഐശ്വര്യ റായിയുടെ തീരുമാനമായി! പേരിലെ ബച്ചനെ ഒഴിവാക്കി നടിയുടെ പുതിയ പരിഷ്‌കാരം
ഇന്ത്യന്‍ സിനിമ ലോകം ഏറ്റവുമധികം ആഘോഷമാക്കിയ താരവിവാഹമാണ് ഐശ്വര്യ റായിയുടേത്. നടന്‍ അഭിഷേക് ബച്ചനും ഐശ്വര്യയും 2007 ലാണ് വിവാഹിതരാവുന്നത്. വര്‍ഷങ്ങളോളം നല്ല ദമ്പതിമാരായി ജീവിച്ചെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ അത്ര രസത്തില്‍ അല്ലെന്നാണ് കഥകള്‍.
തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഇപ്പോഴും നല്ല രീതിയില്‍ പോകുന്നതായിട്ടും അഭിഷേക് സൂചിപ്പിച്ചെങ്കിലും താരങ്ങള്‍ വേര്‍പിരിഞ്ഞെന്ന് നിരന്തരം റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ പുതിയ ചില കണ്ടെത്തലുകളുമായി എത്തിയിരിക്കുകയാണ് പാപ്പരാസികള്‍.

ദുബായിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ എയര്‍പോര്‍ട്ടില്‍ എത്തുന്ന ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ നടി അഭിഷേക് ബച്ചനുമായി അകല്‍ച്ചയില്‍ ആണെന്ന്് തെളിയിക്കുന്ന ചില തെളിവുകളും പുറത്തു വന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിന്റെ കുടുംബവുമായി അടുത്തുനിന്ന ഐശ്വര്യ തന്റെ പേരിനൊപ്പം ബച്ചന്‍ എന്ന കുടുംബ പേരുകൂടി ചേര്‍ത്തിരുന്നു.
ഏറെ അഭിനന്ദനങ്ങളും ഇതിലൂടെ നടി സ്വന്തമാക്കി. അങ്ങനെ ഇതുവരെ ഐശ്വര്യ റായി ബച്ചന്‍ എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നത്. പൊതു പരിപാടികളിലും മറ്റും ഐശ്വര്യയുടെ പോസ്റ്റുകളിലും ഒക്കെ ബച്ചന്‍ എന്ന പേരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഐശ്വര്യ പേരിന് മാറ്റം വരുത്തിയിരിക്കുകയാണെന്നാണ് പുതിയ കണ്ടുപിടുത്തം.
അടുത്തിടെ യുഎഇയില്‍ നടന്ന ഗ്ലോബല്‍ വിമന്‍സ് ഫോറം പരിപാടിയില്‍ മുഖ്യാതിഥിയായി ഐശ്വര്യ റായി പങ്കെടുത്തിരുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള നടിയുടെ പ്രസംഗം ലോകമെമ്പാടും വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ചില ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചത് പരിപാടിയില്‍ ഐശ്വര്യ റായ് എന്ന പേരിലേക്കാണ്. നടിയെ സംഘാടകര്‍ പരിചയപ്പെടുത്തിയത് ഐശ്വര്യ റായി എന്ന പേരിലാണ്. വേദിയിലെ ഗ്രാഫിക്‌സില്‍ പോലും ബച്ചന്‍ എന്നുണ്ടായിരുന്നില്ല.
അഭിഷേക് ബച്ചനുമായുള്ള വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നടി ഇത് മന:പൂര്‍വ്വം വേണ്ടെന്ന് വെച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ധാരാളം ഗോസിപ്പുകള്‍ക്കും ഇത് കാരണമായി.

ആനന്ദ് അംബാനിയുടെ വിവാഹം മുതലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും നിരന്തരം ഗോസിപ്പുകള്‍ക്ക് ഇരയായത്. അഭിഷേക് ബച്ചന്‍ മാതാപിതാക്കള്‍ക്കും പെങ്ങള്‍ക്കും ഒപ്പമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അതേ വേദിയില്‍ ഐശ്വര്യ റായി മകള്‍ക്കൊപ്പം ഒറ്റയ്ക്ക് വന്നത് ആരാധകരെ ചൊടിപ്പിച്ചു. ഭാര്യയെയും മകളെയും മാറ്റിനിര്‍ത്തി കുടുംബത്തിന്റെ പിന്നാലെ അഭിഷേക് പോയതായി ആരോപണങ്ങള്‍ വന്നു.
ഇതിനുശേഷം നിരന്തരം താരങ്ങളുടെ വിവാഹമോചനത്തെ പറ്റിയുള്ള പ്രചരണം ഉണ്ടായി. ഇടയ്ക്ക് പ്രചരിക്കുന്നതില്‍ കാര്യമില്ലെന്നും താന്‍ ഇപ്പോഴും വിവാഹിതനാണന്നും അഭിഷേക് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഐശ്വര്യയ്ക്ക് കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് സൂചനയാണ് പിന്നീട് ലഭിച്ചത്.
ഐശ്വര്യയുടെയും മകളുടെയും ജന്മദിനം പ്രത്യേകമായി ആഘോഷിക്കുകയോ ആശംസകളുമായി അഭിഷേക് വരികയോ ചെയ്തില്ല. മാത്രമല്ല മകള്‍ക്ക് ആശംസ നേര്‍ന്നുള്ള ഐശ്വര്യയുടെ പോസ്റ്റില്‍ പിതാവായ അഭിഷേകിന്റെ ഒരു ഫോട്ടോ പോലും ഇല്ലായിരുന്നു. ഇതൊക്കെ താരങ്ങളുടെ വിവാഹമോചനത്തിലേക്ക് എത്തിയെന്ന ഊഹാപോഹങ്ങളുടെ ആക്കം കൂട്ടി. നിരന്തരം വാര്‍ത്തകള്‍ വരുന്നതിനാല്‍ അഭിഷേകും ഐശ്വര്യയും വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications