»   » മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ മാത്രം ഡേറ്റില്ല, മറ്റാരുടെ കൂടെ അഭിനയിക്കാനും തയ്യാറായി നിക്കി ഗല്‍റാണി!

മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ മാത്രം ഡേറ്റില്ല, മറ്റാരുടെ കൂടെ അഭിനയിക്കാനും തയ്യാറായി നിക്കി ഗല്‍റാണി!

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലേക്ക് വിളിച്ചിട്ടും നിക്കി ഗല്‍റാണി തിരക്കുകള്‍ പറഞ്ഞ് ഒഴിവായത് വാര്‍ത്തയായിരുന്നു. ഒടുവില്‍ നിക്കിയ്ക്ക് പകരം ശ്രുതി ചിത്രത്തില്‍ അഭിനയിച്ചു.

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് നടി നിക്കി ഗല്‍റാണി പിന്‍വാങ്ങാന്‍ കാരണം?

മോഹന്‍ലാലിന്റെ സിനിമ തിരക്കുകള്‍ പറഞ്ഞ് ഉപേക്ഷിച്ച നിക്കി ഗല്‍റാണി ഇപ്പോള്‍ ഇതാ തമിഴില്‍ ആര്‍ക്കൊപ്പവും അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ആറില്‍പരം ചിത്രങ്ങളാണ് ഇപ്പോള്‍ തന്നെ റിലീസിന് തയ്യാറായി നടിയ്ക്കുള്ളത്.

1971 ബിയോണ്ട് ബോര്‍ഡറില്‍

മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ദ ബോര്‍ഡര്‍ എന്ന ചിത്രത്തില്‍ അല്ലു സിരിഷിന്റെ നായികയായി ഒരു തമിഴ് പെണ്‍കുട്ടിയെ അവതരിപ്പിയ്ക്കാനായിരുന്നു നിക്കി ഗല്‍റാണിയെ ക്ഷണിച്ചത്. എന്നാല്‍ നടി തമിഴകത്ത് കരാറൊപ്പുവച്ച ചിത്രങ്ങളുടെ തിരക്കുകള്‍ പറഞ്ഞ് പിന്മാറി.

ഇപ്പോള്‍ വാരിവലിച്ച് ചെയ്യുന്നു

എന്നാല്‍ തമിഴകത്ത് നിക്കി വാരിവലിച്ച് സിനിമകള്‍ ചെയ്തുകൊണ്ടിരിയ്ക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചാലേ മുന്നണി നായകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കൂ എന്ന ഒരു തിയറിയാകണം ആര് കാള്‍ഷീറ്റ് ചോദിച്ചാലും ഉടനേ സമ്മതം നല്‍കി ഷൂട്ടിംഗ് സ്‌പോട്ടില്‍ നടി ഹാജര്‍.

സംഘടനയുമായി അടുക്കുന്നു

ഇത് മാത്രമല്ല തമിഴ് താരസംഘടനയുമായി കൂടുതല്‍ അടുക്കാനും നടി ശ്രമിയ്ക്കുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്. നടികര്‍സംഘത്തിന്റെ കെട്ടിടനിര്‍മ്മാണത്തിന് മൂന്ന് ലക്ഷം രൂപയാണ് നിക്കി സംഭാവന നല്‍കിയിരിക്കുന്നത്. ഇത് ഏവരേയും അതിശയിപ്പിച്ചിരിക്കുന്നുവത്രേ.

മലയാളം ഒഴിവാക്കുന്നോ?

അതേ സമയം നിക്കി മലയാള സിനിമയെ അകറ്റി നിര്‍ത്തുകയാണോ എന്ന സംശയമുണ്ട്. 2015 ല്‍ റിലീസ് ചെയ്ത രാജമ്മ അറ്റ് യാഹു എന്ന ചിത്രത്തിന് ശേഷം നിക്കിയുടേതായി ഒരു മലയാള സിനിമ റിലീസ് ചെയ്തിട്ടില്ല. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തില്‍ അതിഥി താരമായി എത്തിയതിന് ശേഷം ശ്രീശാന്തിനൊപ്പം ടീം ഫൈവ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അത് റിലീസായില്ല.

തമിഴില്‍ തിരക്ക്

ആറില്‍ പരം ചിത്രങ്ങളാണ് നിക്കിയുടേതായി ഇപ്പോള്‍ തമിഴകത്ത് റിലീസിനൊരുങ്ങുന്നത്. നെരുപ്പ് ഡാ, മരഗദ നാണയം, കീ, ഹര ഹര മഹാദേവ, പക്ക തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് നിക്കി. ഇത് കൂടാതെയും പല സിനിമകളുടെയും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു.

English summary
Nikki Galrani is busy in Tamil industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam