»   » കാവ്യ മാധവനോടുള്ള മധുര പ്രതികാരമോ, ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിഷാല്‍

കാവ്യ മാധവനോടുള്ള മധുര പ്രതികാരമോ, ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നിഷാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി സിനിമയിലേക്ക് തിരിച്ചെത്തിയ കാവ്യ മാധവന്‍ പിന്നീട് വളരെ പക്വതയോടെയാണ് മുന്നോട്ട് വന്നത്. ദിലീപുമായുള്ള വിവാഹവും കാവ്യ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവിടെയും കാവ്യയ്ക്ക് സമാധാനമില്ല. പല പേരിലും ദിലീപ് വേട്ടയാടപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് കാവ്യയുടെ മനസമാധാനമാണ്.

നിഷാലുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാവ്യ ശ്രമിച്ചിരുന്നു, തെളിവുകള്‍ ഉണ്ടെന്ന്...

ഈ നേരത്ത് കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയെ കുറിച്ച് ആലോചിക്കാത്തവരില്ല. എന്തായാലും പുതിയ ദാമ്പത്യ ജീവിതത്തില്‍ ഏറെ സന്തോഷവാനാണ് നിഷാല്‍. അതിന് തെളിവാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് ഭാര്യ രമ്യ നാഥിനൊപ്പം നിന്നെടുത്ത ഫോട്ടോ നിഷാല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

nishal-chandra

ഇത് കാവ്യ മാധവനോടുള്ള മധുര പ്രതികാരമാണോ എന്നാണ് ചിലരുടെ ചോദ്യം. ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ലാത്ത നിഷാല്‍ ഈ സാഹചര്യത്തില്‍ ഭാര്യയ്‌ക്കൊപ്പം നിന്നുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ടതാണ് ചിലരെ ഇങ്ങനെ ചിന്തിപ്പിച്ചത്.

തിരുവനന്തപുരം സ്വദേശിയായരുന്ന നിഷാല്‍ ചന്ദ്ര കുവൈറ്റ് നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അഡൈ്വസറായിരുന്നു. സോഫ്റ്റ് വെയര്‍ വിദഗ്ദനായ നിഷാല്‍ ഇപ്പോള്‍ കുടുംബത്തോടെ അമേരിക്കയിലാണ് താമസം. മൈക്രോ ബയോളജി ബിരുദധാരിയാണ് ഭാര്യ രമ്യ.

English summary
Nishal Chandra post photo on facebook with wife

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam