»   » നിത്യ മേനോന്‍-സുദീപ് പ്രണയ ഗോസിപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ കെട്ടിചമച്ചതോ?

നിത്യ മേനോന്‍-സുദീപ് പ്രണയ ഗോസിപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ കെട്ടിചമച്ചതോ?

Posted By:
Subscribe to Filmibeat Malayalam


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിത്യ മേനോനും കന്നടതാരം സുദീപും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട്. സുദീപ് അടുത്തിടെ വിവാഹ മോചിതനായതു പോലും നിത്യാ മേനോന് വേണ്ടിയാണെന്നായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ നിത്യ മേനോന്‍ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. തനിയ്ക്ക് ആരുമായും ഒരു പ്രണയമില്ല, തനിയ്ക്ക് യോചിക്കുന്ന ഒരു പുരുഷനെ കണ്ടെത്തിയാല്‍ ഉടന്‍ വിവാഹമുണ്ടാകുമെന്നും താരം പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ ഇമേജിനെ ബാധിക്കുമെന്നും നിത്യാ മേനോന്‍ പറഞ്ഞു.

തമിഴിലും തെലുങ്കിലുമായി കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന മുടിഞ്ചാ ഇവനെ പുടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഇരുവരുടെയും പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ കൂടാതെ ഇരുവരെയും ഒന്നിച്ച് കാണാന്‍ തുടങ്ങിയതോടെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിത്യ മേനോന്‍ സുദീപ് പ്രണയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കെട്ടി ചമച്ചതാണെന്നും പറയുന്നുണ്ട്. ചിത്രത്തിന്റെ പബ്ലിസ്റ്റിയ്ക്ക് വേണ്ടിയാണത്രേ. തുടര്‍ന്ന് വായിക്കൂ..

നിത്യ മേനോന്‍-സുദീപ് പ്രണയ ഗോസിപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ കെട്ടിചമച്ചതോ?

കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമാണ് മുടിഞ്ചാ ഇവനെ പുടി. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് നിത്യാ മേനോന്‍- സുദീപ് പ്രണയത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയത്.

നിത്യ മേനോന്‍-സുദീപ് പ്രണയ ഗോസിപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ കെട്ടിചമച്ചതോ?

സിനിമയുടെ ലൊക്കേഷനില്‍ കൂടാതെ ഇരുവരെയും ഒരുമിച്ച് കണ്ടെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ അടുത്തിടെ സുദീപ് വിവാഹമോചിതനായതും നിത്യ മേനോന് വേണ്ടിയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

നിത്യ മേനോന്‍-സുദീപ് പ്രണയ ഗോസിപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ കെട്ടിചമച്ചതോ?

തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ ഇമേജിനെ ബാധിക്കും. താനിതുവരെ തന്റെ പുരുഷനെ കണ്ടത്തിയിട്ടില്ല. കണ്ടെത്തിയാല്‍ ഉടന്‍ വിവാഹം ഉണ്ടാകുമെന്നും നിത്യ മേനോന്‍ പറഞ്ഞു.

നിത്യ മേനോന്‍-സുദീപ് പ്രണയ ഗോസിപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ കെട്ടിചമച്ചതോ?

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിത്യാ മേനോന്‍-സുദീപ് പ്രണയ ഗോസിപ്പുകള്‍ പുതിയ ചിത്രത്തിന്റെ പബ്ലിസിറ്റിയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ കെട്ടിചമച്ചതാണെന്നും കേള്‍ക്കുന്നുണ്ട്.

English summary
Short beauty Nithya Menon, who is recognized in film circles as a powerhouse performer is currently busy with a handful of movies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam