ജയറാമിന്‍റെ 'മകള്‍' രജനീകാന്ത് ചിത്രത്തില്‍? തലൈവര്‍ 167 ലേക്ക് താരമെത്തുമോ? കാണൂ!

ജയറാമും ഗോപികയും നായികാനായകന്‍മാരായെത്തിയ വെറുതെ ഒരു ഭാര്യ എന്ന സിനിമ കണ്ടവരാരും ഇവരുടെ മകളായി അഭിനയിച്ച താരത്തെ മറന്നിരിക്കാനിടയില്ല. ജയറാമിന്റെ മകളായാണ് പൊതുവെ നിവേദയെ വിശേഷിപ്പിക്കാറുള്ളത്. ബാലതാരമായി തുടക്കം കുറിച്ച നിവേദയ്ക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിക്കുന്നത്. അന്യഭാഷകളിലും സജീവമായ താരത്തെ തേടി സുപ്രധാനമായ ഒരു അവസരം വന്നിരിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

രജനീകാന്തിനെ നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ തലൈവരുടെ മകളായി നിവേദ എത്തിയേക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. തലൈവര്‍ 167 എന്നാണ് സിനിമയ്ക്ക് ഇപ്പോള്‍ പേര് നല്‍കിയിട്ടുള്ളത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത് തന്നെ ആ വിവരമെത്തുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

Niveda Thomas

പോലീസ് ഉദ്യോഗസ്ഥനായാണ് രജനീകാന്ത് എത്തുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തലൈവരെ കാക്കി വേഷത്തില്‍ കാണാനാവുമോയെന്ന സംശയവും ആരാധകര്‍ ചോദിച്ചിരുന്നു.സിനിമയ്ക്ക് മുന്നോടിയായി നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. നയന്‍താരയായിരിക്കും നായികയായി എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X