»   » നിവിന്റെ പ്രൊഫൈല്‍ പിക്ചര്‍ വിനീത് ശ്രീനിവാസന്‍; ഇതിനുമപ്പുറം നന്ദി പ്രകടിപ്പിക്കാന്‍ കഴിയില്ല!!

നിവിന്റെ പ്രൊഫൈല്‍ പിക്ചര്‍ വിനീത് ശ്രീനിവാസന്‍; ഇതിനുമപ്പുറം നന്ദി പ്രകടിപ്പിക്കാന്‍ കഴിയില്ല!!

Posted By:
Subscribe to Filmibeat Malayalam

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രം റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷമായല്ലോ, അജു വര്‍ഗീസ് ചില ലൊക്കേഷന്‍ ഫോട്ടോകള്‍ തന്റെ പേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ നിവിന്‍ പോളി എന്തെങ്കിലും ഷെയര്‍ ചെയ്‌തോ എന്നു നോക്കാനാണ് നടന്റെ ഫേസ്ബുക്ക് പേജില്‍ കയറിയത്.

ങേ Nivin Pauly എന്നു തന്നെയാണല്ലോ ഞാനടിച്ചത്, എന്നിട്ടെന്താ വിനീത് ശ്രീനിവാസന്റെ ഫോട്ടോ!!. നിവിന്റെ ഓഫിഷ്യണല്‍ പേജും പേഴ്‌സണല്‍ പേജും വീണ്ടും പരിശോധിച്ചു. അതെ പേജ് നിവിന്റെ തന്നെയാണ്, എന്നാല്‍ പ്രൊഫൈല്‍ പിക്ചര്‍ വിനീത് ശ്രീനിവാസന്റെയും. ഇതില്‍ കൂടുതല്‍ എങ്ങിനെ നിവിനിന് നന്ദി പ്രകടിപ്പിക്കാന്‍ കഴിയും അല്ലേ...


വെറും നിവിന്‍ പോളി മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന നിവിന്‍ പോളിയ്ക്ക് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ ഒരു എന്‍ട്രി നല്‍കിയത് വിനീത് ശ്രീനിവാസനാണ്. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് നല്‍കി. ഒടുവില്‍ റിലീസ് ചെയ്ത ഒരു വടക്കന്‍ സെല്‍ഫി വരെ നിവിന്‍-വിനീത് ശ്രീനിവാസന്‍ സൗഹൃദമുണ്ട്.


ഒരു സിനിമാ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത നിവിന്‍ പോളിയെ, മോഹന്‍ലാലിനോട് വരെ താരതമ്യം ചെയ്യാനുള്ള വളര്‍ച്ചയിലേക്കെത്തിച്ചത് നടന്റെ സൗഹൃദ ബന്ധങ്ങളാണ്. വിനീത് ശ്രീനിവാസന്‍ അതിന് തുടക്കം കുറിച്ചു എന്ന് മാത്രം. തുടര്‍ന്ന് വായിക്കൂ, ചിത്രങ്ങളിലൂടെ,


നിവിന്റെ പ്രൊഫൈല്‍ പിക്ചര്‍ വിനീത് ശ്രീനിവാസന്‍

ഇതാണ് ഇപ്പോള്‍ നിവിന്റെ പ്രൊഫൈല്‍ പിക്. ഓഫിഷ്യനല്‍ പേജിലും പേഴ്‌സണല്‍ പേജിലും ഇത് തന്നെയാണ് ഫോട്ടോ. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് റിലീസ് ചെയ്തതിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് നടന്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയത്


നിവിന്റെ പ്രൊഫൈല്‍ പിക്ചര്‍ വിനീത് ശ്രീനിവാസന്‍

വെറും നിവിന്‍ പോളി മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന നിവിന്‍ പോളിയ്ക്ക് മലര്‍വാടി എന്ന ചിത്രത്തിലൂടെ ഒരു എന്‍ട്രി നല്‍കിയത് വിനീത് ശ്രീനിവാസനാണ്. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് നല്‍കി.


നിവിന്റെ പ്രൊഫൈല്‍ പിക്ചര്‍ വിനീത് ശ്രീനിവാസന്‍

സിനിമയില്‍ നിവിന്‍ എന്ത് തന്നെ വിജയം നേടിയാലും അതിന്റെയൊക്കെ ബെയ്‌സ് വിനീത് ശ്രീനിവാസനാണ്. അത് നിവിന്‍ ഉറച്ചു വിശ്വസിക്കുന്ന സത്യവുമാണ്. പലപ്പോഴും നടനത് സമ്മതിച്ചതുമാണ്


നിവിന്റെ പ്രൊഫൈല്‍ പിക്ചര്‍ വിനീത് ശ്രീനിവാസന്‍

ഒരു സിനിമാ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത നിവിന്‍ പോളിയെ, മോഹന്‍ലാലിനോട് വരെ താരതമ്യം ചെയ്യാനുള്ള വളര്‍ച്ചയിലേക്കെത്തിച്ചത് നടന്റെ സൗഹൃദ ബന്ധങ്ങളാണ്. വിനീത് ശ്രീനിവാസന്‍ അതിന് തുടക്കം കുറിച്ചും എന്ന് മാത്രം.


നിവിന്റെ പ്രൊഫൈല്‍ പിക്ചര്‍ വിനീത് ശ്രീനിവാസന്‍

നിവിനും അജുവും തമ്മിലുള്ള സൗഹൃദം ഇരുവര്‍ക്കും ഒരു വലിയ പ്ലസ് പോയിന്റാണ്. ദാസനും വിജയനുമോളം ഈ സൗഹൃദത്തെ താരതമ്യപ്പെടുത്തുകയും ചെയ്തു. മലര്‍വാടി ആര്‍ട് ക്ലബ്ബ് മുതല്‍, തട്ടത്തിന്‍ മറയത്ത്, ഓം ശാന്തി ഓശാന തുടങ്ങി ഒരു വടക്കന്‍ സെല്‍ഫിവരെ ഈ സൗഹൃദം നിവിനിനെ തുണച്ചിട്ടുണ്ട്. അജുവിനെയും. നിവിന്‍ - അജു കോമ്പിനേഷനുണ്ടെങ്കില്‍ സിനിമ കാണാം എന്ന നില വന്നിരിക്കുന്നു.


നിവിന്റെ പ്രൊഫൈല്‍ പിക്ചര്‍ വിനീത് ശ്രീനിവാസന്‍

നിവിന്‍ പോളിയെ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ ജനപ്രിയ നായകനാക്കുകയായിരുന്നു ജൂഡ് ആന്റണി ജോസഫുമായുള്ള സൗഹൃദം. നായികയ്ക്ക് പ്രധാന്യം നല്‍കുന്ന ചിത്രമായിരുന്നെങ്കിലും നിവിന്റെ റോള്‍ ഒട്ടും താഴെപ്പോകാതെ ജൂഡ് ശ്രദ്ധിച്ചു.


നിവിന്റെ പ്രൊഫൈല്‍ പിക്ചര്‍ വിനീത് ശ്രീനിവാസന്‍

നേരം എന്ന ചിത്രത്തിലൂടെ നിവിന്റെ നേരം തെളിയുകയായിരുന്നു. ആവിഷ്‌കാര മികവുകൊണ്ട് ശ്രദ്ധ നേടിയ നേരത്തിന് ശേഷം പ്രേമം എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയത് അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനുമായുള്ള നടന്റെ സൗഹൃദമാണ്


English summary
Nivin Pauly changed his profile picture as Vineeth Sreenivasan's Photo on facebook

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam