»   » മഞ്ജുവും ഭാവനയും നാണം കെട്ടു, അനില്‍ കപൂറിന് മുന്നില്‍ നിവിന്‍ പോളി തിളങ്ങി.. എന്താ കാര്യം?

മഞ്ജുവും ഭാവനയും നാണം കെട്ടു, അനില്‍ കപൂറിന് മുന്നില്‍ നിവിന്‍ പോളി തിളങ്ങി.. എന്താ കാര്യം?

Posted By: Rohini
Subscribe to Filmibeat Malayalam

രണ്ടാമത് ആനന്ദ് ടിവി ഫിലിം പുരസ്‌കാരത്തില്‍ ഇത്തവണ തിളങ്ങിയത് നിവിന്‍ പോളിയാണ്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടി കുടുംബത്തോടെ പങ്കെടുത്താണ് ആനന്ദ് ടിവി ഫിലിം പുരസ്‌കാരത്തിന് നാന്ദി കുറിച്ചത്. ഇത്തവണ നിവിന്‍ പോളി, മഞ്ജു വാര്യര്‍, ഭാവന, മുകേഷ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ മലയാളി താരങ്ങള്‍ക്കിടയില്‍ അതിഥിയായി ബോളിവുഡ് താരം അനില്‍ കപൂറും എത്തിയിരുന്നു.

മഞ്ജുവിനും നിവിന്‍ പോളിയ്ക്കുമൊപ്പം ഭാവന ലണ്ടനില്‍; ഫോട്ടോ വൈറലാകുന്നു

പുരസ്‌കാര തിളക്കത്തിലൂടെ മാത്രമല്ല ഇത്തവണ നിവിന്‍ പോളി ശ്രദ്ധേയനായത്, ഹൃദ്യമായ പെരുമാറ്റത്തിലും കൂടെയായിരുന്നു എന്നാണ് കേള്‍ക്കുന്നത്. ജൂണ്‍ 24 ന് മാഞ്ചസ്റ്ററില്‍ വച്ചാണ് പുരസ്‌കാരദാന ചടങ്ങ് നടന്നത്. അവാര്‍ഡ് നിശയിലേക്കുള്ള അനില്‍ കപൂറിന്റെ വരവാണ് നിവിനെ താരമാക്കിയത്.

ആ വരവ്..

അനില്‍ കപൂര്‍ അവാര്‍ഡ് നിശയിലേക്ക് കയറി വരുമ്പോള്‍, മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മുന്‍നിരയില്‍ തന്നെയുണ്ട്. സദസ്സിലേക്ക് കയറി വന്ന അനില്‍ കപൂര്‍ ആദ്യം ഇരുന്ന മഞ്ജു വാര്യരെയും ഭാവനെയും നോക്കി കൈകൂപ്പി.

നായികമാരുടെ പ്രതികരണം

എന്നാല്‍ ബോളിവുഡിലെ സീനിയര്‍ താരത്തെ മഞ്ജുവും ഭാവനയും വേണ്ട വിധത്തില്‍ സ്വീകരിച്ചില്ല. സീറ്റിലിരുന്ന് ഒന്ന് ചിരിച്ചു കാണിക്കുക മാത്രമായിരുന്നു ഇരുവരും ചെയ്തത്. കാലില്‍ കാലേറ്റി വച്ച് അങ്ങനെ തന്നെ ഇരുന്നു.

നിവിന്‍ വരവേറ്റത്

മഞ്ജുവിനും ഭാവനയ്ക്കും ശേഷം അനില്‍ കപൂര്‍ അഭിവാദ്യം ചെയ്തത് നിവിന്‍ പോളിയെ ആയിരുന്നു. അനില്‍ കപൂറിനെ കണ്ട നിമിഷം എഴുന്നേറ്റ് നിന്ന് കൈ വണങ്ങി സ്വീകരിച്ചുകൊണ്ടാണ് നിവിന്‍ തന്റെ ആദരവ് പ്രകടിപ്പിച്ചത്.

എല്ലാവരും എഴുന്നേറ്റു..

നിവിന്റെ പെരുമാറ്റം എല്ലാവരുടെയും മനം കവര്‍ന്നു. ഒപ്പം മഞ്ജുവും ഭാവനയും വേണ്ട വിധം അനില്‍ കപൂറിനെ ഗൗനിച്ചില്ല എന്ന ആക്ഷേപവും ഉയര്‍ന്നു. നിവിന്‍ എഴുന്നേറ്റ് നിന്ന് സ്വീകരിച്ചതോടെ ബാക്കി താരങ്ങളും എഴുന്നേറ്റ് നിന്നപ്പോള്‍ ശരിക്കും നാണം കെട്ടത് ഭാവനയും മഞ്ജുവുമാണ്.

ഉണ്ണി സ്വീകരിച്ചത്

ഇന്നസെന്റ്, മുകേഷ്, രജിഷ വിജയന്‍ തുടങ്ങിയ താരങ്ങളും ഇത്തവണത്തെ ആനന്ദ് ടിവി ഫിലി അവാര്‍ഡ് നിശയില്‍ പങ്കെടുത്തിരുന്നു. അനില്‍ കപൂര്‍ പാടി അഭിനയിച്ച ഒരു ഗാനം പാടിയാണ് ഉണ്ണി മുകുന്ദന്‍ ബോളിവുഡ് താരത്തിന്റെ മനം കവര്‍ന്നത്.

പുരസ്‌കാരം നിവിനും ഭാവനയ്ക്കും

മികച്ച ജനപ്രിയ നായികയ്ക്കുള്ള ആനന്ദ് ടിവി പുരസ്‌കാരമാണ് ഭാവനയ്ക്ക് ലഭിച്ചത്. നിവിന്‍ പോളിയാണ് മികച്ച നടന്‍, നടി മഞ്ജു വാര്യര്‍. ഉണ്ണി മുകുന്ദന്‍ മികച്ച ജനപ്രിയ നായകനായി തിരഞ്ഞെടുക്കപ്പെട്ടു.

English summary
Nivin, Manju, Bhavana stars response when Anil Kapoor reaches award night

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam