നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയതാണെന്നോ? പകരം നിവിന്‍ പോളി

By Akhila

അമര്‍ അക്ബര്‍ അന്തോണിയില്‍ ദിലീപ് നായകനായി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പറ്റിയ വേഷമില്ലാത്തതുക്കൊണ്ടാണ് ചിത്രത്തിലേക്ക് ദിലീപിനെ ക്ഷണിക്കാത്തതെന്ന് നാദിര്‍ഷ പറഞ്ഞിരുന്നു. പകരം അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ദിലീപിനെ നായകാനാക്കിയുള്ള ചിത്രം ഉടന്‍ ഉണ്ടാകുമെന്നും നാദിര്‍ഷ പറഞ്ഞു. എന്താണെങ്കിലും അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം നാദിര്‍ഷ ചിത്രത്തിന്റെ തമിഴ് റീമേക്കിങിനുള്ള തയ്യാറെടുപ്പിലാണ്.

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ദിലീപ്- നാദിര്‍ഷ ചിത്രം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നതോടെ ദിലീപ് ആ വാര്‍ത്തയെ നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. അങ്ങനൊരു സിനിമയെ കുറിച്ച് ഇതുവരെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. അമര്‍ അക്ബര്‍ അന്തോണിയുടെ തമിഴ് റീമേക്കിങ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നാദിര്‍ഷ. അല്ലാതെ പുതിയ ചിത്രം ഉണ്ടാകില്ലെന്നും ദിലീപ് പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ അറിയുന്നത് അമര്‍ അക്ബര്‍ അന്തോണി കൂടാതെ നാദിര്‍ഷ പുതിയ ചിത്രം ഒരുക്കുന്നുണ്ടത്രേ. പക്ഷേ ദിലീപിന് പകരം നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നുമാണ് അറിയുന്നത്. അമര്‍ അക്ബര്‍ അന്തോണിയുടെ തമിഴ് റീമേക്കിങിന് ശേഷം അടുത്ത വര്‍ഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂവെന്നും പറയുന്നു. തുടര്‍ന്ന് വായിക്കൂ..

നാദിര്‍ഷ-ദിലീപ്

നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയതാണെന്നോ? പകരം നിവിന്‍ പോളി

നാദിര്‍ഷ-ദിലീപ് അടുത്ത സുഹൃത്തുക്കളായതുക്കൊണ്ട് തന്നെ നാദിര്‍ഷയുടെ ആദ്യ ചിത്രത്തില്‍ ദിലീപ് നായകനായി എത്തുന്നുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ദിലീപിന് പറ്റിയ വേഷമില്ല

നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയതാണെന്നോ? പകരം നിവിന്‍ പോളി

അമര്‍ അക്ബര്‍ അന്തോണിയിലേക്ക് പൃഥ്വിരാജ്, ജയസൂര്യ,ഇന്ദ്രജിത്ത് എന്നിവരെ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോള്‍, ദിലീപ് ഇല്ലാത്തത് ഒരു സംസാരമായിരുന്നു. ചിത്രം ഹിറ്റായതോടെ നാദിര്‍ഷ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുകയുണ്ടായി. ദിലീപിന് പറ്റിയ വേഷം അമര്‍ അക്ബര്‍ അന്തോണിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി ഒരു ചിത്രം ദിലീപിനെ നായകനാക്കിയാണെന്നും പറഞ്ഞിരുന്നു.

ദിലീപ്-നാദിര്‍ഷ ചിത്രം ഉണ്ടാകുമോ?

നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയതാണെന്നോ? പകരം നിവിന്‍ പോളി

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം നാദിര്‍ഷ ചിത്രത്തിന്റെ തമിഴ് റീമേക്കിങിന്റെ തിരക്കിലാണ്. അപ്പോള്‍ ഇനിയും ദിലീപിനെ നായകനാക്കി പുതിയ ചിത്രം ഉണ്ടാകില്ലേ എന്ന് വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. അതിനിടയിലാണ് താനും നാദിര്‍ഷും പുതിയ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ദിലീപ് പറയുന്നത്.

 നിവിന്‍ പോളി നായകനാകും

നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയതാണെന്നോ? പകരം നിവിന്‍ പോളി

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാകുന്നില്ല. പകരം നിവിന്‍ പോളി നായകനാകുമെന്നാണ് അറിയുന്നത്.

 ദിലീപിനെ ഒഴുവാക്കിയോ?

നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയതാണെന്നോ? പകരം നിവിന്‍ പോളി

പുതിയ ചിത്രത്തിലും ദിലീപിന് പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതാണ് നിവിന്‍ പോളിയെ നായകനാക്കുന്നതെന്നാണ് കേള്‍ക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിയുടെ തമിഴ് റീമേക്കിങിന് ശേഷം അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X