»   » സിനിമയിലല്ല, നിവിന്‍ പോളി, അജു വര്‍ഗീസ്, നീരജ് മാധവ് ആരാധകര്‍ക്കായി ഒരുക്കുന്ന സര്‍പ്രൈസ്!

സിനിമയിലല്ല, നിവിന്‍ പോളി, അജു വര്‍ഗീസ്, നീരജ് മാധവ് ആരാധകര്‍ക്കായി ഒരുക്കുന്ന സര്‍പ്രൈസ്!

By: Sanviya
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ പോലെ തന്നെ യുവത്വങ്ങള്‍ക്ക് ഒത്തിരി ഇഷ്ടമാണ് അജു വര്‍ഗീസിനെയും നീരജ് മാധവിനെയുമൊക്കെ മൂവരും ഒന്നിച്ച് ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി സൂപ്പര്‍ഹിറ്റായിരുന്നു. 2015ലാണ് ചിത്രം പുറത്തിറങ്ങുന്നത്. സംവിധായകനും നടനുമായിരുന്നു വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു.

എന്നാല്‍ അതൊന്നുമല്ല, അജു വര്‍ഗീസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. നിവിന്‍ പോളി, നീരജ് മാധവ് എന്നിവര്‍ ചേര്‍ന്നാണ് സെല്‍ഫി. ഈ സെല്‍ഫിയ്ക്ക് പിന്നില്‍ ഒരു സര്‍പ്രൈസുണ്ടെന്ന് ഉറപ്പ്.

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്

2017 ഏഷ്യാനെറ്റ് അവാര്‍ഡിലെ ഒരു സര്‍പ്രൈസായിരിക്കും ഇതെന്നാണ് സൂചന.

പെര്‍ഫോമന്‍സ്

അവാര്‍ഡ് നിശയില്‍ നിവിന്‍ പോളിയും അജു വര്‍ഗീസും നീരജും ഒന്നിക്കുന്ന ഒരു കിടിലന്‍ പെര്‍ഫോമന്‍സ് ഉണ്ടാകുമെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നീരജ് മാധവാണ് പെര്‍ഫോമന്‍സിന്റെ കോറിയഗ്രാഫി ചെയ്യുന്നത്.

വടക്കന്‍ സെല്‍ഫിയിലെ ഗാനം

വടക്കന്‍ സെല്‍ഫിയിലെ സൂപ്പര്‍ഹിറ്റ് ഗാനമായ എന്നെ തല്ലണ്ടാമ്മാവാ എന്ന ഗാനം ഉള്‍പ്പെടുത്തിയതാണ് പെര്‍ഫോമന്‍സെന്നും കേള്‍ക്കുന്നുണ്ട്.

മലര്‍വാടിയിലൂടെ

വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളിയും അജു വര്‍ഗീസും സിനിമയില്‍ എത്തുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം.

English summary
Nivin Pauly, Aju Varghese & Neeraj Madhav With A Surprise!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam