»   » ഒരേ സമയം മമ്മൂട്ടി ചിത്രവും മോഹന്‍ലാല്‍ ചിത്രവും വന്നാല്‍ നിവിന്‍ ഏത് തിരഞ്ഞെടുക്കും?

ഒരേ സമയം മമ്മൂട്ടി ചിത്രവും മോഹന്‍ലാല്‍ ചിത്രവും വന്നാല്‍ നിവിന്‍ ഏത് തിരഞ്ഞെടുക്കും?

Posted By: Rohini
Subscribe to Filmibeat Malayalam

പലപ്പോഴും മലയാളത്തിലെ യുവതാരങ്ങള്‍ക്ക് മറുപടി പറയാന്‍ അല്പം പ്രയാസമുള്ള ചോദ്യമാണത്. മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് ഡിപ്ലോമാറ്റിക്കായ ഒരുത്തരം പറയുകയാണ് പതിവ്.

മമ്മൂക്ക ഫാന്‍സിനെ വിഷമിപ്പിച്ചോ; അജു വര്‍ഗ്ഗീസ് ഖേദം പ്രകടിപ്പിച്ചു

എന്നാല്‍ സിനിമയില്‍ അത്ര ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പേയാണ് ഈ ചോദ്യമെങ്കില്‍ ധൈര്യത്തോടെ മറുപടി പറയാന്‍ കഴിയും. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ചിത്രമോ മോഹന്‍ലാല്‍ ചിത്രമോ എന്ന ചോദ്യത്തിന് നിവിന്‍ വളരെ വ്യക്തമായ ഉത്തരം നല്‍കി

സിനിമാ പ്രമോഷന്‍

ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു നിവിന്‍. നിവിന്‍ മാത്രമല്ല, അജു വര്‍ഗ്ഗീസും ഭഗത് മാനുവലും ശ്രാവണും ഉണ്ടായിരുന്നു

മോഹന്‍ലാലോ മമ്മൂട്ടിയോ

ഒരേ സമയം മോഹന്‍ലാല്‍ ചിത്രവും മമ്മൂട്ടി ചിത്രവും വന്നാല്‍ ഏത് തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് ഒന്ന് ആലോചിച്ച ശേഷം അജു വര്‍ഗ്ഗീസ് പറഞ്ഞു ലാലേട്ടന്‍. നിവിന്‍ മമ്മൂട്ടിയുടെ പേര് പറഞ്ഞു. ആലോചിക്കാതെ ശ്രാവണും മോഹന്‍ലാലിന്റെ പേര് പറഞ്ഞപ്പോള്‍ അതൊന്നും സന്തുലനതയില്‍ കൊണ്ടുവരാന്‍ നിവിന്‍ ഭഗിത്തിനോട് പറഞ്ഞു മമ്മൂട്ടി എന്ന് പറഞ്ഞോ, അതോടെ ഭഗത്തും മമ്മൂക്ക എന്ന് പറഞ്ഞ് പ്രശ്‌നം ഒഴിവാക്കി.

ഇത് കാണൂ

ഈ വീഡിയോ കണ്ടാല്‍ എല്ലാം വ്യക്തമാകും. ഇപ്പോള്‍ നിവിന്‍ പോളിയോട് മമ്മൂട്ടി ചിത്രമോ മോഹന്‍ലാല്‍ ചിത്രമോ എന്ന ചോദിച്ചാല്‍ താരം ഒരു ഡിപ്ലോമാറ്റിക്കായ ഉത്തരം നല്‍കാനാണ് സാധ്യത

നിവിന്‍ മമ്മൂട്ടി ഫാന്‍

താന്‍ ഒരു വലിയ മമ്മൂക്ക ഫാന്‍ ആണെന്ന് വന്ന കാലം മുതല്‍ നിവിന്‍ പോളി പറഞ്ഞിട്ടുള്ളതാണ്. രാജമാണിക്യം ഒക്കെ റിലീസ് ചെയ്തപ്പോള്‍ ആ സ്‌റ്റൈലില്‍ കോളേജില്‍ പോയിട്ടുണത്രെ.

നിവിനിന്റെ ഫോട്ടോസിനായി...

English summary
Nivin Pauly and Aju Varghese Replies – Lalettan or Mammookka

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam