»   » മോഹന്‍ലാലിനെ കടത്തിവെട്ടി, തമിഴില്‍ അഭിനയിക്കാന്‍ നിവിന്‍ പോളിയ്ക്ക് റെക്കോഡ് പ്രതിഫലം!!

മോഹന്‍ലാലിനെ കടത്തിവെട്ടി, തമിഴില്‍ അഭിനയിക്കാന്‍ നിവിന്‍ പോളിയ്ക്ക് റെക്കോഡ് പ്രതിഫലം!!

Posted By: Rohini
Subscribe to Filmibeat Malayalam

മുമ്പെങ്ങും ഒരു മലയാള നടനും ലഭിയ്ക്കാത്ത സ്വീകരണമാണ് ഇപ്പോള്‍ നിവിന്‍ പോളിയ്ക്ക് തമിഴകത്ത് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. നേരത്തെലൂടെ തമിഴ് സിനിമാ ലോകത്ത് കാലെടുത്ത് വച്ചെങ്കിലും, മലയാള സിനിമയായ പ്രേമമാണ് നിവിന്‍ പോളിയ്ക്ക് തമിഴകത്ത് ആരാധകരെ നേടിക്കൊടുത്തത്.

നേരത്തിനും, അവിയലിനും (എലി), ശേഷം നിവിന്‍ വീണ്ടും തമിഴകത്ത് എത്തുകയാണ് എന്ന വാര്‍ത്തകള്‍ ഇതിനോടകം ആരാധകര്‍ അറിഞ്ഞിരിയ്ക്കും. ഒരു കന്നട ചിത്രത്തിന്റെ റീമേക്കുമായാണ് ഇത്തവണ നിവിന്‍ തമിഴില്‍ എത്തുന്നത്. തമിഴില്‍ അഭിനയിക്കുന്നതിന് നിവിന്‍ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ വിഷയം

മോഹന്‍ലാലിനെ കടത്തിവെട്ടി, തമിഴില്‍ അഭിനയിക്കാന്‍ നിവിന്‍ പോളിയ്ക്ക് റെക്കോഡ് പ്രതിഫലം!!

കന്നടയിലെ 'ഉളിടവരു കണ്ടാന്തേ' എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് നിവിന്‍ അഭിനയിക്കുന്നത്. ഗൗതം സംവിധാനം ചെയ്യുന്ന ഈ ചിത്രം അഞ്ച് ഹ്രസ്വ ചിത്രങ്ങളുടെ സംഗമമാണ്

മോഹന്‍ലാലിനെ കടത്തിവെട്ടി, തമിഴില്‍ അഭിനയിക്കാന്‍ നിവിന്‍ പോളിയ്ക്ക് റെക്കോഡ് പ്രതിഫലം!!

ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് നിവിന്‍ വാങ്ങുന്ന പ്രതിഫലം ആറ് കോടി രൂപയാണത്രെ. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പോലും അന്യഭാഷയില്‍ ഇത്രയധികം പ്രതിഫലം കിട്ടിയിട്ടില്ല.

മോഹന്‍ലാലിനെ കടത്തിവെട്ടി, തമിഴില്‍ അഭിനയിക്കാന്‍ നിവിന്‍ പോളിയ്ക്ക് റെക്കോഡ് പ്രതിഫലം!!

പുതിയ തെലുങ്ക് ചിത്രമായ ജനത ഗരേജയില്‍ മോഹന്‍ലാല്‍ റെക്കോഡ് പ്രതിഫലം വാങ്ങുന്നു എന്ന് കേട്ടിരുന്നു. എന്നാല്‍ അത് വെറും 5.5 കോടിരൂപയാണ്. അതിനെയും മറികടന്നാണ് ഇപ്പോള്‍ നിവിന്‍ നില്‍ക്കുന്നത്

മോഹന്‍ലാലിനെ കടത്തിവെട്ടി, തമിഴില്‍ അഭിനയിക്കാന്‍ നിവിന്‍ പോളിയ്ക്ക് റെക്കോഡ് പ്രതിഫലം!!

തമിഴ് സിനിമാ ലോകത്ത് നിവിന്‍ പോളിയ്ക്കുള്ള സ്വീകാര്യതയാണത്രെ ഇത്രയധികം പ്രതിഫലം നല്‍കി നടനെ എടുക്കാന്‍ കാരണം. പുതിയ ചിത്രമായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിനും തമിഴകത്ത് നല്ല സ്വീകരണമാണ് ലഭിയ്ക്കുന്നത്.

English summary
Nivin pauly is setting new record in the film industry, for a Tamil film Nivin Pauly is earning a remuneration of 6 Crores. Even the megastars of mollywood hasn’t received such huge amount as remuneration

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam