»   » നിവിന്‍ പോളിയുടെയും മകന്റെയും പ്രേമം സ്റ്റൈല്‍ ഓണാഘോഷം

നിവിന്‍ പോളിയുടെയും മകന്റെയും പ്രേമം സ്റ്റൈല്‍ ഓണാഘോഷം

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന സിനിമ കണ്ട് കോളേജ് വിദ്യാര്‍ത്ഥികളെല്ലാം വഴിതെറ്റിയെന്നാണ് കേള്‍ക്കുന്നത്. കോളേജുകളില്‍ ഓണാഘോഷവും മറ്റും പ്രേമം സ്റ്റൈലിലാണ് നടന്നതെന്ന് പറഞ്ഞ ഡിജിപിയും ചില പ്രമുഖരും രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.

എന്നാല്‍ പ്രേമം സിനിമ കണ്ടിട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ചിത്രത്തിലെ നായകനും നായകന്റെ മകനും വഴി തെറ്റി എന്നുവേണം പറയാന്‍. പറഞ്ഞിട്ട് വിശ്വാസമില്ലാത്തവര്‍ താഴെ കാണുന്ന ചിത്രം നോക്കൂ.

nivin-son

നിവിന്‍ പോളിയും മകന്‍ ദാദയും പ്രേമത്തിലെ കലിപ്പ് ലുക്കിലാണ്. കറുപ്പ് ഷര്‍ട്ടും വെള്ളമുണ്ടുമുടുത്ത് കൂളിങ് ഗ്ലാസും വച്ച് നിവിന്‍ പോളി, അതേ ഗെറ്റപ്പില്‍ മകന്‍ ദാദതയും. നിവിന്‍ തന്നെയാണ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലിട്ടത്.

ഫോട്ടോ ഇട്ടതും ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. 27 ആയിരത്തില്‍ അധികം ലൈക്കുകള്‍ ഇതിനോടകം കിട്ടിക്കഴിഞ്ഞു. ജൂനിയര്‍ നിവിന്‍ പോളിയെ പുകഴ്ത്തിയുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുതധികവും

#onam#premam style#dhadha#fun!! :):):)

Posted by Nivin Pauly on Saturday, August 29, 2015
English summary
Nivin Pauly and his son Dhadha in Premam Style; Onam special

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam