ദുല്‍ഖറിന് പിന്നെയും മണിരത്‌നം ചിത്രം, ഒരു വിളിക്ക് വേണ്ടി നിവിന്‍ പോളി കാത്തിരിക്കുന്നു

By Rohini

മണിരത്‌നത്തിന്റെ ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നടനോ നടിയോ ഇന്ത്യന്‍ സിനിമയില്‍ ഇല്ലെന്ന് തന്നെ പറയാം. അങ്ങനെ നോക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ ഭാഗ്യവാനാണ്. ഓകെ കണ്‍മണിയ്ക്ക് ശേഷം വീണ്ടും തുടര്‍ച്ചയായി മറ്റൊരു മണിരത്‌നം ചിത്രം കൂടെ.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിയ്ക്കുന്ന നിവിന്‍ പോളിയ്ക്കും ഒരു മണിരത്‌നം ചിത്രത്തില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ട്. ആ ആഗ്രഹം മണിരത്‌നത്തെ അറിയിക്കണമെന്നുമുണ്ടത്രെ താരത്തിന്. തുടര്‍ന്ന് വായിക്കാം

ദുല്‍ഖറിന്റെ ലക്ക്

ദുല്‍ഖറിന് പിന്നെയും മണിരത്‌നം ചിത്രം, ഒരു വിളിക്ക് വേണ്ടി നിവിന്‍ പോളി കാത്തിരിക്കുന്നു

ഇന്ത്യന്‍ സിനിമാ താരങ്ങളെ സംബന്ധിച്ച് മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്നെ ഭാഗ്യമാണ്. ഓ കാദല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു മണിരത്‌നം ചിത്രം തുടര്‍ച്ചയായി കിട്ടുക എന്നത് ദുല്‍ഖരിനെ സംബന്ധിച്ച് ഇരട്ടി മധുരം തന്നെ.

ദുല്‍ഖറിന് കാദല്‍ കണ്മണി

ദുല്‍ഖറിന് പിന്നെയും മണിരത്‌നം ചിത്രം, ഒരു വിളിക്ക് വേണ്ടി നിവിന്‍ പോളി കാത്തിരിക്കുന്നു

മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നട, ബോളിവുഡ് ഇന്റസ്ട്രിയെ ദുല്‍ഖരിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു ഓ കാദല്‍ കണ്മണി എന്ന ചിത്രത്തിലൂടെ മണിരത്‌നം. ഈ ചിത്രത്തിലെ അഭിനയത്തിന് ശേഷം വാപ്പച്ചി മമ്മൂട്ടിയോടുവരെ ദുല്‍ഖറിനെ താരതമ്യം ചെയ്തു സംസാരിക്കാന്‍ തുടങ്ങി. അത്രയേറെ റീച്ചുണ്ടായിരുന്നു ഈ ചിത്രത്തിന്.

വീണ്ടും മണിരത്‌നത്തിനൊപ്പം

ദുല്‍ഖറിന് പിന്നെയും മണിരത്‌നം ചിത്രം, ഒരു വിളിക്ക് വേണ്ടി നിവിന്‍ പോളി കാത്തിരിക്കുന്നു

ഓ കാദല്‍ കണ്മണിയുടെ ചൂടാറും മുമ്പാണ് ദുല്‍ഖരിന് ഇപ്പോള്‍ മറ്റൊരു മണിരത്‌നം ചിത്രം കൂടെ കിട്ടിയിരിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം മറ്റൊരു പ്രധാന്യമുള്ള വേഷത്തില്‍ കാര്‍ത്തിയുമെത്തുന്നു.

നിവിന്‍ പോളിയ്ക്ക് മോഹം

ദുല്‍ഖറിന് പിന്നെയും മണിരത്‌നം ചിത്രം, ഒരു വിളിക്ക് വേണ്ടി നിവിന്‍ പോളി കാത്തിരിക്കുന്നു

മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുക എന്നതാണത്രെ ഇപ്പോഴുള്ള നിവിന്റെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹം മണിരത്‌നത്തെ അറിയിക്കാനുള്ള ശ്രമവും നിവിന്‍ നടത്തുന്നുണ്ടത്രെ. ഒരു ചിത്രത്തിന് വേണ്ടിയെങ്കിലും മണിരത്‌നം വിളിയ്ക്കുമെന്ന് പ്രതീക്ഷയിലാണത്രെ നിവിന്‍ ഇപ്പോള്‍.

യുവ സൂപ്പര്‍സ്റ്റാര്‍

ദുല്‍ഖറിന് പിന്നെയും മണിരത്‌നം ചിത്രം, ഒരു വിളിക്ക് വേണ്ടി നിവിന്‍ പോളി കാത്തിരിക്കുന്നു

തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിയ്ക്കുന്നത് നിവിന്‍ പോളിയ്ക്ക് ഇഷ്ടമല്ല. എന്നിരിക്കിലും പ്രേമത്തിന്റെ വിജയത്തിന് ശേഷം നിവിന്റെ സ്ഥാനം ഇപ്പോള്‍ അവിടെയാണ്. യങ് സെന്‍സേഷന്‍ എന്ന് പറഞ്ഞാലും കൂടിപ്പോകില്ല.

മണിരത്‌നം വിളിക്കുമോ

ദുല്‍ഖറിന് പിന്നെയും മണിരത്‌നം ചിത്രം, ഒരു വിളിക്ക് വേണ്ടി നിവിന്‍ പോളി കാത്തിരിക്കുന്നു

യുവ താരങ്ങള്‍ക്ക് എന്നും നല്ല അവസരം നല്‍കുന്ന സംവിധായകനാണ് മണിരത്‌നം. ഒരു ചിത്രത്തിന് വേണ്ടിയെങ്കിലും നിവിന്‍ പോളിയെ മണിരത്‌നം വിളിക്കുമായിരിക്കും എന്ന് മലയാളി പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. അല്ലെങ്കില്‍ അതിന് വേണ്ടി കാത്തിരിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X