»   »  വീണ്ടും നിവിന് ഭാഗ്യം, മമ്മൂട്ടിയ്‌ക്കൊപ്പം ഒരുമിച്ചൊരു യാത്ര

വീണ്ടും നിവിന് ഭാഗ്യം, മമ്മൂട്ടിയ്‌ക്കൊപ്പം ഒരുമിച്ചൊരു യാത്ര

Written By:
Subscribe to Filmibeat Malayalam

താനൊരു കടുത്ത മമ്മൂട്ടി ആരാധകനാണെന്ന് പലപ്പോഴും നിവിന്‍ പോളി പറഞ്ഞിട്ടുണ്ട്. രാജമാണിക്യം കണ്ട് കൊളേജില്‍ മമ്മൂട്ടി സ്റ്റൈല്‍ അനുഗരിച്ചതൊക്കെ വളരെ രസകരമായിട്ടാണ് നിവിന്‍ വര്‍ണിച്ചത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ഫ്‌ളൈറ്റ് യാത്രയില്‍ നിവിന്‍ പോളി മമ്മൂട്ടിയെ അപ്രതീക്ഷിതമായി കാണുകയും അദ്ദേഹത്തിനൊപ്പം ഒരു സെല്‍ഫി എടുക്കകുയും ചെയ്തിരുന്നു. ആ ഫോട്ടോ ഫേസ്ബുക്കില്‍ വൈറലായുകയും ചെയ്തു.

 nivin-mammootty

വീണ്ടും ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരുമിച്ചൊരു യാത്ര ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നിവിന്‍. ഫ്‌ളൈറ്റില്‍ വച്ച് തന്നെയായിരുന്നു കൂടിക്കാഴ്ച. ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് മുകളില്‍ കാണുന്നത്.

രണ്ടുപേരുടെയും യാത്രാ ലക്ഷം ഒന്ന് തന്നെയാണ്. ഹൈദരാബാദില്‍ നടക്കുന്ന ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് പങ്കെടുക്കാന്‍ പോകുകയാണ് നിവിനും മമ്മൂട്ടിയും. എന്തായാലും ഈ ഫോട്ടോയും ഫേസ്ബുക്കില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

English summary
Nivin Pauly and Mammootty Travel Together

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam