വമ്പന്‍ റിലീസിങ്ങിനൊരുങ്ങി കായംകുളം കൊച്ചുണ്ണി! ചിത്രമെത്തുക 300 തിയ്യേറ്ററുകളില്‍!!

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര താരമായി മാറിയ നടനാണ് നിവിന്‍ പോളി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന ചിത്രമായിരുന്നു നിവിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞൊരുക്കിക്ക ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

ഹേയ് ജൂഡിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് നിവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ പ്രധാനപ്പെട്ടൊരു ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും. ചിത്രീകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണി അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്.

കൊച്ചുണ്ണിയായി നിവിന്‍

കൊച്ചുണ്ണിയായി നിവിന്‍

കായംകുളം കൊച്ചുണ്ണിയായുളള നിവിന്‍ പോളിയുടെ പ്രകടനത്തിനായി ആകംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യമായാണ് നിവിന്‍ ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മറ്റും കായംകുളം കൊച്ചുണ്ണിയായുളള നിവിന്റെ രൂപമാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരിന്നു. ഹേയ് ജൂഡിനു ശേഷം നിവിന്റെ മറ്റൊരു ശ്രദ്ധേയ പ്രകടനമായിരിക്കും ചിത്രത്തിലേതെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്കു പുറമെ മൂത്തോന്‍ എന്നൊരു ചിത്രവും നിവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാനപ്പെട്ടൊരു ചിത്രമാണ്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനം

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനം

ഉദയനാണ് താരം എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ടായിരുന്നു റോഷന്‍ മലയാളത്തിലേക്കുളള തന്‌റെ വറവറിയിച്ചിരുന്നത്. തുടര്‍ന്നും നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നു. സ്‌കൂള്‍ ബസ് എന്ന സിനിമയ്ക്കുശേഷം റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. 161 ദിവസം കൊണ്ടാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നിവിനൊപ്പം റോഷന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. നിവിന്റെ പ്രകടനത്തിനൊപ്പം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനവും കൂടി ചേരുന്നതോടെ ചിത്രം മറ്റൊരു ലെവലിലെത്തും എന്ന കാര്യത്തില്‍ സംശയമില്ല.

ഇത്തിക്കരപ്പക്കിയായി ലാലേട്ടന്‍

ഇത്തിക്കരപ്പക്കിയായി ലാലേട്ടന്‍

കായംകുളം കൊച്ചുണ്ണിയില്‍ അതിഥി വേഷത്തിലാണ് ലാലേട്ടന് എത്തുന്നത്. കൊച്ചുണ്ണിയെ സഹായിക്കാനെത്തുന്ന ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഇത്തിക്കരപ്പക്കിയായുളള ലാലേട്ടന്റെ പോസ്റ്റററുകള്‍ക്കെല്ലാം നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിനു വേണ്ടി ലാലേട്ടന്‍ വ്യത്യസ്ഥമാര്‍ന്നൊരു ലുക്കിലെത്തിയതായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്. നിവിനൊപ്പം ലാലേട്ടന്റെ സാന്നിദ്ധ്യവും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറും.

ബോബി-സഞ്ജയ്

ബോബി-സഞ്ജയ്

റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ കൂട്ടുകെട്ടാണ് ബോബി-സഞ്ജയ്. നോട്ട്ബുക്ക്, മുംബൈ പോലീസ്,ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളായിരുന്നു. റോഷനും ബോബി- സഞ്ജയ് ടീമും വീണ്ടുമൊന്നിച്ച ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇവരുടെ തിരക്കഥ തന്നെയായിരിക്കും ചിത്രത്തില്‍ മികച്ചുനില്‍ക്കുക.

വമ്പന്‍ റിലീസ്

വമ്പന്‍ റിലീസ്

ചിത്രീകരണം പുര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണി അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. കേരളത്തില്‍ മാത്രമായി ചിത്രം 300 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. വിഷ്വല്‍ എഫക്ട്‌സിനും പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പ്രേക്ഷകര്ക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും നല്‍കുക. പ്രിയാ ആനന്ദാണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്. സണ്ണി വെയ്ന്‍,ബാബു ആന്റണി,സുധീര്‍ കരമന,ഇടവേള ബാബു, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X