»   » നിവിന്റെ കിടിലന്‍ ഫോട്ടോ; 17 മിനിട്ടുകള്‍കൊട്ട് പതിനായിരത്തിലധികം ലൈക്കുകള്‍

നിവിന്റെ കിടിലന്‍ ഫോട്ടോ; 17 മിനിട്ടുകള്‍കൊട്ട് പതിനായിരത്തിലധികം ലൈക്കുകള്‍

By: Rohini
Subscribe to Filmibeat Malayalam

യുവതാരങ്ങള്‍ക്കിടയില്‍ നിവിന്‍ പോളി മിന്നിക്കയറുകയാണ്. ലുക്കു കൊണ്ടും അഭിനയം കൊണ്ടും നിവിന്‍ പോളിക്കുകയാണെന്ന് പറയാതെ വയ്യ. ഫേസ്ബുക്കാണല്ലോ ഇപ്പോള്‍ ആരാധകരുടെ വലുപ്പം അളക്കുന്നത്. അങ്ങനെ നോക്കുമ്പോഴും നിവിന്‍ ചെറുതൊന്നുമല്ല.

17 മിനിട്ടുകള്‍ക്ക് മുമ്പ് നിവിന്‍ പോളി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട ഫോട്ടോ ലൈക്കുകള്‍ കൊണ്ട് പൊതിയുകയാണ്. മിനിട്ടുകള്‍ കൊണ്ട് ഫോട്ടോ നേടിയത് പതിനായിരത്തിന് മുകളില്‍ ലൈക്കുകളാണ്.

nivin

കോട്ടിട്ടൊരു കിടിലന്‍ ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ദുബായില്‍ ജാക്കോബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നിവിന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഗെറ്റപ്പാണോ ഇതെന്ന് സന്ദേഹമുണ്ട്.

എന്ത് തന്നെയായാലും ഫോട്ടോ ആരാധകര്‍ക്ക് ബോധിച്ചു. സൂപ്പര്‍, പൊളിച്ച്, കിടു അങ്ങനെ നീളുന്നു ഇരുന്നൂറിനടുത്ത് കമന്റുകള്‍. 44 പേര്‍ ഇതിനോടകം ഫോട്ടോ ഷെയര്‍ ചെയ്തു കഴിഞ്ഞു. നിവിന്‍ താങ്കള്‍ ധൈര്യമായി മുന്നോട്ട് പോവുക..

English summary
Nivin Pauly's latest photo getting good response from facebook followers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam