സഖാവായി നിവിന്‍ പോളി വീണ്ടുമെത്തുന്നു! പി കൃഷ്ണപ്പിളളയുടെ ജീവിത കഥയില്‍ നായകന്‍?

By Midhun

കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ ഒരുക്കിയ സഖാവ് ഇത്തരത്തിലൊരു ചിത്രമായിരുന്നു. നിവിന്‍ പോളി ഇരട്ട വേഷത്തിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ സഖാവ് കൃഷ്ണന്‍ എന്ന കഥാപാത്രമായും കൃഷ്ണകുമാറായുമാണ് നിവിന്‍ എത്തിയിരുന്നത്. മലയാളത്തില്‍ കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നു തന്നെയായിരുന്നു നിവിന്‍പോളിയുടെ സഖാവ്. നിവിന് ഏറെ പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തൊരു കഥാപാത്രമായിരുന്നു ചിത്രത്തിലേത്.

nivin pauly

ദുല്‍ഖര്‍ നായകനായ കംമ്രേഡ് ഇന്‍ അമേരിക്ക, ടൊവിനൊയുടെ ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങള്‍ക്കും ശേഷം വീണ്ടുമൊരു സിനിമ ഇത്തരത്തില്‍ മലയാളത്തില്‍ ഒരുങ്ങുകയാണ്. ഇത്തവണ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സഖാവ് പി കൃഷ്ണപ്പിളളയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ലെനിന്‍ ബാലകൃഷ്ണനാണ് ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ നിവിന്‍ പോളി കൃഷ്ണപ്പിളളയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ സംവിധായകനോ ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരോ ഇതു സംബന്ധിച്ച് ഔദ്യാഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ദൈവവും സഖാക്കളും എന്ന് പേരിട്ടിരിക്കുന്ന ചിത്രം കൃഷ്ണപ്പിളളയുടെ ജനനം മുതല്‍ മരണം വരെയുളള കാര്യങ്ങളാണ് അനാവരണം ചെയ്യുന്നത്. താരനിര്‍ണയം ഇതുവരെ പൂര്‍ത്തിയായിട്ടില്ലാത്ത ചിത്രം ഈ വര്‍ഷം ആഗസ്റ്റില്‍ ചിത്രീകരിക്കാനാണ് അണിയറപ്രവര്‍ത്തര്‍ ഉദ്ദേശിക്കുന്നതെന്നും വിവരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X