»   » മദ്യക്കുപ്പികളുമായി നിവിന്‍ പോളി, ഓഹോ ഇങ്ങനെയായിരുന്നോ കോളേജില്‍.. ഫോട്ടോ വൈറലാകുന്നു

മദ്യക്കുപ്പികളുമായി നിവിന്‍ പോളി, ഓഹോ ഇങ്ങനെയായിരുന്നോ കോളേജില്‍.. ഫോട്ടോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ എത്തുന്നതിന് മുന്‍പ് താരങ്ങളും സാധാരണക്കാരുമാണ്. സ്‌കൂളിലും കോളേജിലുമൊക്കെ എല്ലാവരെയും പോലെ അവരും ആര്‍മാദിച്ചിട്ടുണ്ടാവാം.. പാര്‍ട്ടിയും ബീറുമൊക്കെയായി താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കൗമാരം ആഘോഷിച്ച ഫോട്ടോകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മമ്മൂട്ടിയ്ക്കിപ്പോഴും രണ്ടരക്കോടി, മോഹന്‍ലാല്‍ കൂട്ടിക്കൂട്ടി പോകുന്നു, 2017 ലെ താരങ്ങളുടെ പ്രതിഫലം

ഇപ്പോഴിതാ യുവതാരം നിവിന്‍ പോളിയുടെ ഒരു ആഘോഷ ചിത്രവും വാട്‌സാപ്പ് വഴി പ്രചരിയ്ക്കുന്നു. ഒരുപാട് മദ്യകുപ്പികളുമായി നിവിനും ഒരു സുഹൃത്തും നില്‍ക്കുന്ന ഫോട്ടോയാണ് വാട്‌സാപ്പ് വഴി പ്രചരിയ്ക്കുന്നത്. നിവിന്റെ ചില അപൂര്‍വ്വ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

ഇതാണത്

ഇതാണ് ഇപ്പോള്‍ വാട്‌സാപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിയ്ക്കുന്ന നിവിന്‍ പോളിയുടെ ഫോട്ടോ. ഇങ്ങനെയൊക്കെയായിരുന്നോ നിവിന്‍ പോളിയുടെ കോളേജ് ജീവിതം എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം.

ആലുവക്കാരന്‍ നിവിന്‍ പോളി

25 വര്‍ഷത്തോളം സ്വിറ്റ്‌സര്‍ലാന്റില്‍ സെറ്റില്‍ഡായിരുന്നു നിവിന്‍ പോളിയുടെ മാതാപിതാക്കള്‍. എന്നാല്‍ നിവിനും സഹോദരിയും ആലുവയില്‍ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പമാണ് നിന്നിരുന്നത്. വേനലവധിയ്ക്ക് മാതാപിതാക്കളുടെ അടുത്ത് പോയിവരുമായിരുന്നു.

ഫിസാറ്റില്‍ പഠനം

ഫിസാറ്റില്‍ നിന്ന് ഇലട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനില്‍ എന്‍ജിനിയറിങ് ബിരുദം നേടിയ നിവിന്‍ പോളി, കുറച്ചുകാലം ബാംഗ്ലൂരില്‍ ഇന്‍ഫോസിസില്‍ ജോലി നോക്കിയിരുന്നു. 2006 മുതല്‍ 2008 വരെയുള്ള കാലം ബാംഗ്ലൂരിലായിരുന്നു നിവിന്‍.

ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്

എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് ജോലിയില്‍ ചേര്‍ന്ന നിവിന്‍ രണ്ട് വര്‍ഷം കൊണ്ട് ആ ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. സിനിമായയിരുന്നു സ്വപ്‌നമെങ്കിലും അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറച്ചുകാലം ജോലിയും കൂലിയുമില്ലാതെ നടന്നുവത്രെ.

മലര്‍വാടിയിലേക്ക്

തുടര്‍ന്നാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തുന്നത്. ഓഡിഷനിലൂടെയാണ് നിവിന് മലര്‍വാടിയില്‍ അവസരം ലഭിച്ചത്. ചെറിയ ചെറിയ വേഷങ്ങളിലൂടെ ഇന്നത്തെ നിവിനായി പടിപടിയായി നടന്‍ വളര്‍ന്നു

റിന്നയുമായുള്ള വിവാഹം

ഫിസാറ്റില്‍ സഹപാഠിയായിരുന്നു റിന്ന ജോയി. ജോലിയും കൂലിയുമില്ലാത്ത വിഷമഘട്ടത്തിലും റിന്ന നിവിനൊപ്പം നിന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ആദ്യ ചിത്രം റിലീസായ മാസങ്ങള്‍ കഴിയുമ്പോഴേക്കും നിവിന്‍ റിന്നയെ വിവാഹം കഴിച്ചു കൂടെക്കൂട്ടി- ഇതാണ് നിവിന്റെ സിനിമാ യാത്ര

ഇതാണ് ദുല്‍ഖറിന്റെ ചിത്രം

ഇതുപോലെ നേരത്തെ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ അപൂര്‍വ്വ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. വിദേശത്ത് പഠിയ്ക്കുമ്പോഴുള്ള പാര്‍ട്ടി ആഘോഷത്തിന്റെയും ബീര്‍ കുടിയ്ക്കുന്നതിന്റെയുമൊക്കെ ചിത്രം ഫേസ്ബുക്കിലും വാട്‌സാപ്പിലും വൈറലായി.

English summary
Nivin Pauly's Unseen College Photos Go Viral
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam