കണ്ണിന് സുഖമില്ല; മഞ്ജു നായികയാകുന്ന ചിത്രത്തില്‍ നിന്ന് നിവിന്‍ പിന്മാറി
നിവിന്‍ പോളി കുറച്ചു ദിവസത്തേക്ക് സിനിമയില്‍ നിന്ന് ചെറിയ ഇടവെളയെടുക്കുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സിനിമകളുടെ തിരക്കുകള്‍ മാറ്റിവച്ച് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ വേണ്ടിയാണ് നിവിന്‍ അവധിയെടുക്കുന്നെതന്നായിരുന്നു റിപ്പോര്‍ട്ട്.
കണ്ണിന് സുഖമില്ലാത്തതുകൊണ്ട് നിവിന്‍ രണ്ട് ചിത്രങ്ങള്‍ ഉപേക്ഷിച്ചു എന്നാണ് പുതിയ വാര്‍ത്ത. സന്തോഷ് ശിവയും ഷിബു അന്തിക്കാടും സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ നിന്നാണത്രെ നിവിന്‍ പിന്മാറിയിരിക്കുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില് മഞ്ജു വാര്യരാണ് നായിക.

ഇപ്പോള്‍ എബ്രിഡിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാല്‍ നിവിന്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുക്കുമെന്നാണ് വിവരം.
ഇപ്പോള്‍ മൂന്ന് ചിത്രങ്ങളാണ് നിവിന്റേതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ് ഇവിടെ യ്ക്കും അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിനുമൊപ്പം പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയും തിയേറ്ററുകളിലുണ്ട്


Click it and Unblock the Notifications











