പ്രണവിനെ നായകനാക്കി വിനീതൊരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും? ആകാംക്ഷയോടെ ആരാധകര്‍
Recommended Video
മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ മലയാളത്തില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും. ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മലര്‍വാടി അര്‍ട്‌സ് ക്ലബിന് ശേഷം തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.
എറ്റവുമൊടുവിലായി ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

നിവിന്‍ പോളിയെ തന്നെ നായകനാക്കിയുളള ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്‍ ഒടുവിലായി സംവിധാനം ചെയ്തത്. ചിത്രം തിയ്യേറ്ററുകളില്‍ വിജയമാവുകയും ചെയ്തിരുന്നു. കുടുംബ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ സിനിമ നിവിന്റെ കരിയറിലും വഴിത്തിരിവുണ്ടാക്കിയിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് പിന്നാലെ വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മ്മിച്ച ആനന്ദത്തില്‍ അതിഥി വേഷത്തിലും നിവിന്‍ അഭിനയിച്ചിരുന്നു.

ആനന്ദത്തിന് പിന്നാലെ ലവ് ആക്ഷന്‍ ഡ്രാമയാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. വിനീതിന്റെ അനിയന്‍ ധ്യാന്‍ ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് പിന്നാലെയാണ് വിനീത് ശ്രീനിവാസന്റെ നിര്‍മ്മാണത്തില്‍ ഹെലന്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. ഹെലനും തിയ്യേറ്ററുകളില്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്.

ഹെലന് പിന്നാലെ തന്റെ അടുത്ത സംവിധാന സംരംഭത്തിലേക്ക് കടക്കാനുളള തയ്യാറെടുപ്പുകളിലാണ് വിനീത് ശ്രീനിവാസന്‍.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറങ്ങിയിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ എഴുത്ത് പൂര്‍ത്തിയായതായി വിനീത് ശ്രീനിവാസന്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം പ്രണവ് മോഹന്‍ലാലിന് പുറമെ നിവിന്‍ പോളിയും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിനീത് ചിത്രങ്ങളില്‍ നായകവേഷത്തില്‍ എത്താറുളള നിവിന്‍ ഇത്തവണ അതിഥി വേഷത്തില്‍ ആയിരിക്കും എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.


Click it and Unblock the Notifications











