»   » നിവിന്‍ പോളി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: നിവിന്റെ അടുത്ത മാസ് ചിത്രം ഈ സംവിധായകനൊപ്പം

നിവിന്‍ പോളി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: നിവിന്റെ അടുത്ത മാസ് ചിത്രം ഈ സംവിധായകനൊപ്പം

Written By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ താരമൂല്യം ഉയര്‍ന്ന നടനാണ് നിവിന്‍ പോളി. മലയാളത്തിനു പുറമേ തമിഴകവും കീഴടക്കിയായിരുന്നു 'പ്രേമം' വന്‍ വിജയം നേടിയിരുന്നത്. തട്ടത്തിന്‍ മറയത്ത്, വടക്കന്‍ സെല്‍ഫി,ആക്ഷന്‍ ഹീറോ ബിജു, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളും നിവിന് നിരവധി ആരാധകരെ ലഭിച്ച സിനിമകളാണ്. പ്രേമം എന്ന ചിത്രം തമിഴ്‌നാട്ടിലും വിജയം നേടിയപ്പോള്‍ അവിടെയും നിവിന് ആരാധകരെ ലഭിച്ചു.

മലയാളത്തിലെ മുന്‍ നിര നായകന്‍മാരുടെ ഇടയില്‍ സ്ഥാനമുറപ്പിക്കാന്‍ നിവിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളാണ് നിവിന്റെതായി പുറത്തിറങ്ങാനുളളത്. ഇപ്പോഴിതാ ആരാധകര്‍ക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

വൈശാഖിനൊപ്പമുളള നിവിന്റെ ആദ്യ ചിത്രം

മാസ് എന്റര്‍ടെയ്‌നര്‍ സിനിമകള്‍ ഒരുക്കുന്ന വൈശാഖിനോടൊപ്പം നിവിന്‍ പോളി ഒരുമിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. കാമ്പസ് പശ്ചാത്തലമാക്കിയുളള ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. പുലിമുരുകന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രാജാ 2 എന്നാരു ചിത്രം വൈശാഖ് പ്രഖ്യാപിച്ചിരുന്നെങ്കിലും നിവിനുമൊത്തുളള സിനിമയായിരിക്കും ആദ്യമുണ്ടാവുക എന്നാണറിയുന്നത്.

പ്രേമത്തിനു ശേഷം നിവിന്റെ ക്യാമ്പസ് സിനിമ

ക്യാമ്പസ് പശ്ചാത്തലത്തില്‍ നിവിന്റെതായി പുറത്തിറങ്ങിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു പ്രേമം. കോളേജില്‍ വെച്ച് മലര്‍ ടീച്ചറുമായുളള ജോര്‍ജ്ജിന്റെ പ്രണയം കേരളത്തിലെ യുവാക്കളുടെ മനസ് കീഴടക്കിയിരുന്നു. പ്രേമത്തിന് ശേഷം മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ പ്രതീക്ഷിക്കുന്ന നിവിന് ഈ ചിത്രം വലിയ പ്രതീക്ഷയായിരിക്കും നല്‍കുക. നിവിന് മാസ് ഹീറോ പരിവേഷം നല്‍കിയുളള ഒരു ബിഗ് ബഡ്ജറ്റ് വൈശാഖ് സിനിമയായിരിക്കും ചി്ത്രമെന്നാണ് അറിയുന്നത്.

പുലിമുരുകന് ശേഷം വൈശാഖ്

മലയാളത്തില്‍ ആദ്യമായി നൂറ് കോടി ക്ലബില്‍ ഇടം നേടിയ ചിത്രമാണ് പുലിമുരുകന്‍. ടോമിച്ചന്‍ മുളകുപാടം ഒരുക്കിയ ഈ ചിത്രം നൂറ്റി അമ്പത് കോടിക്കടുത്താണ് തിയ്യേറ്ററുകളില്‍ നിന്നും നേടിയിരുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും പുലിമുരുകന്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം മലയാളത്തിലെ മുന്‍നിര സംവിധായക നിരയിലേക്കുയരാന്‍ വൈശാഖിന് സാധിച്ചിട്ടുണ്ട്. പുലിമുരുകന് മുമ്പ് പോക്കിരിരാജ, സീനിയേഴ്‌സ്, സൗണ്ട് തോമ, മല്ലു സിംങ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കാനും വൈശാഖിന് സാധിച്ചിട്ടുണ്ട്. മാസ് ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വൈശാഖ് പുതിയ ചിത്രവും അതേരീതിയില്‍ തന്നെ ഒരുക്കുമെന്നാണ് അറിയുന്നത്.

ഉദയകൃഷ്ണയുടെ തിരക്കഥ

പുലിമുരുകന് തിരക്കഥയൊരുക്കിയ ഉദയകൃഷ്ണ തന്നെയാണ് വൈശാഖിന്റെ പുതിയ ചിത്രത്തിനും കഥയെഴുതുന്നത്. മുന്‍പ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ പോക്കിരിരാജയ്ക്കും ഉദയകൃഷ്ണ തന്നെയായിരുന്നു തിരക്കഥയൊരുക്കിയിരിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തില്‍ മാസ് ചേരുവകള്‍ ചേര്‍ത്തുളള ഒരു എന്റര്‍റ്റെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുളള ഉദയ്കൃഷ്ണയ്ക്കും പുലിമുരുകന്റെ വന്‍വിജയം കരിയറില്‍ വഴിത്തിരിവായിരുന്നു.

വരാനിരിക്കുന്ന നിവിന്‍ സിനിമകള്‍

രണ്ടു പ്രധാന സിനിമകളാണ് നിവിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങാനുളളത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി, ഗീതു മോഹന്‍ദാസിനൊപ്പമുളള മൂത്തോന്‍ എന്നിവയാണ് ആ ചിത്രങ്ങള്‍. രണ്ടു സിനിമയിലും കരുത്തുറ്റ നായകവേഷമാണ് നിവിന്റെത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ ഈ വര്‍ഷത്തെ പ്രധാന റിലീസുകളില്‍ ഒന്നാണ്.

പ്രേമത്തിനു ശേഷം മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍

പ്രേമത്തിനു ശേഷം മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ പ്രതീക്ഷിക്കുന്ന നിവിന് ഈ ചിത്രം വലിയ പ്രതീക്ഷയായിരിക്കും നല്‍കുക. ഹിറ്റ് സംവിധായകനെന്ന് അറിയപ്പെടുന്ന വൈശാഖില്‍ നിന്ന് മറ്റൊരു ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. നിവിന്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച ചിത്രമാകും ഇതെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ചിത്രത്തിന്റെ ഷൂട്ടിംഗ്

ഓഗസ്റ്റ് അവസാന വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുളളത്. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ഈ ചിത്രം നിവിന്‍ ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

English summary
Nivin pauly- vaishak movie coming

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam