'ബാലയ്യയ്ക്കൊപ്പം അഭിനയിച്ച ശേഷം ഹണി റോസിന് സിനിമ ഓഫറുകൾ വരുന്നില്ല'; യുവതാരങ്ങൾ ഒപ്പം അഭിനയിക്കാൻ തയ്യാറല്ല?

മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാൾ കൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുരീ ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

തെലുങ്കിൽ അതിമാനുഷിക നായക കഥാപാത്രങ്ങളെ നിരന്തരമായി അവതരിപ്പിച്ച് ട്രോൾ നേടിയ താരം കൂടിയാണ് ബാലയ്യ. അറുപത്തി രണ്ടുകാരനായ ബാലയ്യയുടെ നായികയായിരുന്നു ചിത്രത്തിൽ ഹണി റോസ്.

ബാലയ്യയ്ക്കൊപ്പം അഭിനയിച്ചശേഷം ആ എക്സ്പീരിയൻസ് ​ഹണി പങ്കുവെച്ചതും വൈറലായിരുന്നു. ട്രോളുകളും മറ്റും കണ്ടാണ് ബാലയ്യയെ കുറിച്ച് അറിയുന്നതെന്നും എന്നാൽ തങ്ങൾ കേട്ടറിഞ്ഞ ആളല്ല ബാലയ്യ എന്ന തിരിച്ചറിവാണ് തനിക്ക് ഉണ്ടായതെന്നും ഹണി റോസ് പറഞ്ഞിരുന്നു.

Honey Rose

കളങ്കമില്ലാത്ത, സപ്പോർട്ടീവായ വ്യക്തിയാണ് ബാലയ്യയെന്നും ഹണി പറഞ്ഞിരുന്നു. ഭയങ്കര എനർജിയിൽ എപ്പോഴും സംസാരിക്കുന്ന ആളാണ് അദ്ദേഹം. ബാലയ്യയുടെ സിനിമകൾ മാസ് മൂവി, പവർ സിനിമകൾ എന്നാണ് പറയാറുള്ളത്. അതേ പവറാണ് അദ്ദേഹത്തിന്റെ ലൈഫിലും. ഇവർ ഇത്രയും ആക്ടീവായിട്ട് ഇരിക്കുന്നത് എങ്ങനെ എന്നത് ഭയങ്കര അതിശയമാണ്.

അതിന്റെ ഒരു അംശം പോലും എനർജി നമുക്കൊന്നും ഇല്ല. സപ്പോർട്ടീവ് ആയിട്ടുള്ള ആളാണ് അദ്ദേഹം. കളങ്കമില്ലാത്ത വ്യക്തിയാണ് എന്നായിരുന്നു ഹണി റോസിന്റെ വാക്കുകൾ. ഇക്കഴിഞ്ഞ ജനുവരി 12നാണ് വീര സിംഹ റെഡ്ഡി തിയേറ്ററുകളിൽ എത്തിയത്.

ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്. ശ്രുതി ഹാസന്‍ ആയിരുന്നു ചിത്രത്തിൽ മറ്റൊരു നായിക. ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബായിരുന്നു ഈ സിനിമ. ബാലയ്യയ്ക്കൊപ്പം ഹണി റോസ് അഭിനയിച്ചതോടെ നടിയുടെ കരിയർ തന്നെ മാറുമെന്നും അന്യ ഭാഷകളിൽ നിന്നും നടിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നുമാണ് ആരാധകർ കരുതിയിരുന്നത്.

Honey Rose

എന്നാൽ തെലുങ്കിൽ ബി​ഗ് ബജറ്റ് സിനിമ ചെയ്തിട്ടും സിനിമ അവസരങ്ങൾ ഹണിക്ക് ലഭിക്കുന്നില്ല. പകരം ഇപ്പോഴും ഉദ്ഘാടന പരിപാടികളിലും ഫോട്ടോ ഷൂട്ടുകളിലുമാണ് താരം തിളങ്ങുന്നത്. പൊതുവെ മലയാളത്തിൽ നിന്നും അന്യ ഭാഷയിലേക്ക് പോകുന്ന താരങ്ങൾക്ക് പിന്നീട് വെച്ചടി വെച്ചടി കയറ്റമാണ് ഉണ്ടാകാറ്.

എന്നാൽ ഹണിക്ക് മാത്രമാണ് അന്യ ഭാഷ സിനിമാ പ്രവേശനം ​ഗുണം ചെയ്യാതെ പോയത്. അവസരം ലഭിച്ചാൽ യുവ നായകന്മാർക്കൊപ്പം ജോടിയാക്കാനും ​ഹ​ണി റോസ് തയ്യാറാണ്. എന്നാൽ ഇവർക്കൊപ്പം അഭിനയിക്കാൻ യുവനായകർ തയ്യാറാണോയെന്നത് കണ്ടറിയണം.

കുറച്ച് നാളുകൾക്ക് മുമ്പ് ബാലകൃഷ്ണയുടെ അടുത്ത പടത്തിലും ഹണി റോസ് നായികയായി എത്തുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വന്നത്. പക്ഷെ പിന്നീട് ഇത് സംബന്ധിച്ചൊന്നും പുറത്ത് വന്നില്ല. മോഹൻലാൽ സിനിമ മോൺസ്റ്ററാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഹണി റോസിന്റെ മലയാള സിനിമ. വ്യത്യസ്തമായ പ്രമേയവും കഥാപാത്രവും ആയിരുന്നെങ്കിലും സിനിമ വേണ്ടത്ര വിജയിച്ചില്ല.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X