ഷാജിയ്‌ക്കെതിരെ നിര്‍മ്മാതാവ് പരാതി നല്‍കി?

'രഘുപതി രാഘവ രാജാറാം പൊടി തട്ടിയെടുക്കാനില്ലെന്ന് വ്യക്തമാക്കിയ ഷാജി പക്ഷേ പൃഥ്വിയെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യുമെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ നിര്‍മ്മാതാവ് അനില്‍ തന്നെയാവുമെന്നും ഷാജി വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വിയെ വച്ച് പുതിയൊരു ചിത്രമെടുത്ത് പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണത്രേ ഷാജിയുടെ ശ്രമം.
സിംഹാസനം പരാജയപ്പെട്ടിട്ടും ഷാജി വീണ്ടും ധൃതി പിടിച്ച് പൃഥ്വിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നത് അനിലുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാതാവിന് വന്ന നഷ്ടത്തിനുള്ള പരിഹാരമായി ഷാജിയും പൃഥ്വിയും തങ്ങളുടെ പ്രതിഫല തുകയുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കുമെന്നും സൂചനയുണ്ട്.
എ.കെ. സാജന്റെ തിരക്കഥയിലൊരുങ്ങിയ 'രഘുപതി രാഘവ രാജാറാ'മില്‍ പൃഥ്വിക്ക് ഡോക്ടര്‍, വക്കീല്‍, അധോലോക നേതാവ് എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. റീമാ കല്ലിങ്ങലായിരുന്നു ചിത്രത്തിലെ നായിക.
ആദ്യ പേജില്‍ More from Filmibeat


Click it and Unblock the Notifications











