»   » ദിലീപിന്റെ ഭൂതകാലം നോക്കിയല്ല രാമലീലയെ സമീപിക്കേണ്ടത്.. നായകന്‍റെ മാത്രമല്ല സിനിമ!

ദിലീപിന്റെ ഭൂതകാലം നോക്കിയല്ല രാമലീലയെ സമീപിക്കേണ്ടത്.. നായകന്‍റെ മാത്രമല്ല സിനിമ!

Posted By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവം പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അരുണ്‍ ഗോപി ചിത്രമായ രാമലീല റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് നായകന്‍ അറസ്റ്റിലായത്. നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ചിത്രം റിലീസ് ചെയ്തത്.

ആരും കാണാതെ ലൊക്കേഷനില്‍ വെച്ച് ജഗതി ശ്രീകുമാര്‍ ഉര്‍വശിക്ക് നല്‍കിയത്.. വേറെ ആര്‍ക്കും കൊടുക്കില്ല!

സുജാതയുടെ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് മഞ്ജു വാര്യര്‍.. ഇത് ദിലീപിനുള്ള വെല്ലുവിളിയോ???

രോഗികളെ വെട്ടിലാക്കിയ ലേഡി സൂപ്പര്‍ സ്റ്റാര്‍..മഞ്ജു വാര്യരുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ നടുങ്ങി!

ബഹിഷ്‌കരണ ഭീഷണികള്‍ തുടരുന്നതിനിടയില്‍ റിലീസ് ചെയ്ത രാമലീലയ്ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. അഞ്ചു വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് ആദ്യ ചിത്രവുമായി അരുണ്‍ ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. രാശിയില്ലാത്ത സംവിധായകനായി താന്‍ മാറുമെന്ന ആശങ്കയോടെയാണ് ഈ സംവിധായകന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ആശങ്കകളൊക്കെ അസ്ഥാനത്താക്കി മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.

നല്ല സിനിമകളെ സ്വീകരിക്കും

സിനിമ എന്നത് വ്യക്തിയലധിഷ്ഠിതമല്ല. ഉദയനാണ് താരം സിനിമയിലെ രംഗങ്ങള്‍ തന്റെ ജീവിതത്തിലും ആവര്‍ത്തിക്കുമെന്ന് അരുണ്‍ ഗോപിയെന്ന സിനിമാമോഹി ഒരിക്കലും കരുതിയിരിക്കില്ല. മറ്റു വിഷയങ്ങള്‍ മാറ്റി നിര്‍ത്തി ഈ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.

ഉദയനാണ് താരവുമായി സാമ്യം

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായ ഉദയനാണ് താരം കാണുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും അത്തരമൊരു രംഗം തന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കുമെന്ന് സംവിധായകനായ അരുണ്‍ ഗോപി കരുതിയിട്ടുണ്ടാവില്ല.

നായകന്റെ ജയില്‍വാസം തിരിച്ചടിയാവുമോയെന്ന ആശങ്ക

ഉദയഭാനുവിന്റെ സിനിമാജീവിതത്തിന് തടസ്സമായി നില്‍ക്കുന്നത് നായകനായ രോജ് കുമാറാണെങ്കില്‍ അരുണ്‍ ഗോപിയുടെ ജീവിതത്തില്‍ രാമലീലയിലെ നായകന്‍ ദിലീപിന്റെ അറസ്റ്റും ജയില്‍ ജീവിതവുമാണ് വില്ലനായെത്തിയത്.

രാശിയില്ലാത്ത സംവിധായകനെന്ന പേര്

അഞ്ചു വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് സ്വന്തം ചിത്രവുമായി അരുണ്‍ ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ആദ്യ പടം പാതിവഴിയില്‍ നിന്നു പോയാല്‍ രാശിയില്ലാത്ത സംവിധായകനെന്ന പേര് അരുണിന് ചാര്‍ത്തിക്കിട്ടിയേനെ.

ജനപ്രിയനെ നായകനാക്കുമ്പോള്‍

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിനെ നായകനാക്കി ചിത്രം ഒരുക്കുന്നതിനിടയില്‍ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍പ്പോലും കരുതിക്കാണില്ല. എന്നാല്‍ പ്രതിസന്ധികളെല്ലാം വിജയകരമായി തരണം ചെയ്ത് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

രാമലീലയെക്കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നു

ഒരുപാട് പ്രതീക്ഷകളോടെയാണ് അരുണ്‍ ഗോപി രാമലീലയുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോഴും ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കാനും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നു.

പ്രേക്ഷകര്‍ തീരുമാനിക്കട്ടെ

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന രാമലീലയുടെ വിധി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. അറസ്റ്റിലായ ദിലീപിന്‍രെ വിധി കോടതിയും തീരുമാനിക്കട്ടെ.

English summary
Success secret of the film Ramaleela.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam