മേഘ്‌നയും ചില പ്രണയസങ്കല്‍പ്പങ്ങളും

സിനിമയില്‍ തിരക്കായി കഴിഞ്ഞാല്‍ ചില നടിമാര്‍ പറയുന്നതു പോലെ വിവാഹത്തെ കുറിച്ച് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നതേയില്ല എന്നൊന്നും മേഘ്‌ന പറയുന്നില്ല. ഭര്‍ത്താവിനെ കുറിച്ച് ചില സങ്കല്‍പ്പങ്ങളൊക്കെയുണ്ട് ഈ ബ്യൂട്ടിഫുള്‍ നടിയ്ക്ക്.
അതില്‍ ഒന്നാമത്തെ നിബന്ധന സിനിമാരംഗത്തു നിന്നുള്ള ഒരാളാവരുതെന്നാണ്. അതെന്താ സിനിമാരംഗത്തുള്ളവരെല്ലാം മോശക്കാരാണോ എന്നു ചോദിച്ചാല്‍ അല്ല. പക്ഷേ മേഘ്‌ന വളരെ പൊസസീവ് ആണ്. എന്നു വച്ചാല്‍ സ്വന്തം ഭര്‍ത്താവ് മേഘ്‌നയെ മാത്രമേ തൊടാവൂ, കെട്ടിപ്പിടിക്കാവൂ.
ഒരു നടനെ കല്യാണം കഴിച്ചാല്‍ ഇതു വല്ലതും നടക്കുമോ? അയാള്‍ മറ്റു നടിമാരുമായി പഞ്ചാരയടിക്കുന്നതും തൊട്ടഭിനയിക്കുന്നതുമൊക്കെ മേഘ്‌ന തന്നെ നോക്കി നില്‍ക്കേണ്ടി വരും. അപ്പോള്‍ പിന്നെ സിനിമയ്ക്ക് പുറത്തുള്ള ഒരാളെ കെട്ടുന്നതല്ലേ നല്ലതെന്ന് നടി ചോദിക്കുന്നു. എന്നാല്‍ നടിയുടെ ഈ പ്രഖ്യാപനത്തില്‍ അല്പം പോലും സത്യമില്ലെന്നാണ് മോളിവുഡ് പാപ്പരാസികള്‍ പറയുന്നത്. മലയാള സിനിമയിലെ ഒരു നടനുമായി മേഘ്‌ന പ്രണയത്തിലാണെന്നും ഇവര്‍ പറഞ്ഞു പരത്തുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications