മേഘ്‌നയുടെ മനംകവര്‍ന്ന നടന്‍

അനൂപും മേഘ്‌നയുമൊന്നിച്ച ബ്യൂട്ടിഫുള്‍ വന്‍ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ബാങ്കിങ് ഹവേഴ്‌സ് 10 ടു 4 എന്ന ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു. ഇരുവരും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയാണ് ഇത്തരമൊരു ഗോസിപ്പിന് വഴിയൊരുക്കിയതെന്ന് ചിന്തിക്കുന്നവരും കുറവല്ല.
ഗോസിപ്പില്‍ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമാക്കാരനെ വിവാഹം ചെയ്യില്ലെന്ന മേഘ്‌നയുടെ പ്രസ്താവന ഇത്തിരി അതിരുകടന്നുവെന്നാണ് സിനിമാലോകത്തെ സംസാരം.
പൊസസീവായതിനാലാണ് സിനിമാക്കാരനെ കല്യാണം കഴിക്കാത്തതെന്ന് മേഘ്‌ന പറയുമ്പോള്‍ നടിയുടെ ഭര്‍ത്താവും ഇത്തരത്തില്‍ പൊസസീവായാലോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. വിവാഹശേഷം തന്റെ ഭാര്യ മറ്റൊരു നടനെ തൊട്ടഭിനയിക്കരുതെന്ന് പറഞ്ഞാലോ? എന്തായാലും എന്തും വിവാദമാവുന്ന സിനിമാ ലോകത്ത് മേഘ്‌നയുടെ പ്രസ്താവനയും ചര്‍ച്ചയായിക്കഴിഞ്ഞു.
ആദ്യ പേജില്‍
മേഘ്‌നയും ചില പ്രണയസങ്കല്‍പ്പങ്ങളും


Click it and Unblock the Notifications











