നയന്‍താര എന്റെ ഓര്‍മയില്‍ പോലുമില്ല: പ്രഭു ദേവ
കൈയ്യില്‍ പ്രഭുദേവയുടെ പേര് പച്ചകുത്തിയതു മായ്ക്കുന്നതുവരെ നയന്‍താരയുടെ മനസ്സില്‍ പ്രഭുദേവ ഉണ്ടെന്നു തന്നെയാണ് ആരാധകരുടെ വിശ്വാസം. എന്നാല്‍ പ്രഭുദേവയുടെ കാര്യം അങ്ങനെയല്ല. സിനിമാ തിരക്കുകള്‍ക്കിടയില്‍ പ്രഭുവിന്റെ പേര് മറ്റു പലര്‍ക്കുമൊപ്പം കേള്‍ക്കുന്നു.
നയന്‍താരയ്ക്ക് വേണ്ടി ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയെങ്കിലും ഇപ്പോഴും പ്രഭു മക്കളെ കാണാന്‍ ഇടയ്ക്ക് ചെന്നൈയില്‍ പോകാറുണ്ട്. അങ്ങനെ ഈ അടുത്ത് ചെന്നൈയില്‍ പോയപ്പോള്‍ ഒരു മാധ്യമത്തോട് സംസാരിക്കവെ, നയന്‍താര ഇപ്പോള്‍ തന്റെ ഓര്‍മയില്‍ പോലുമില്ലെന്നാണ് പ്രഭു ദേവ പറഞ്ഞത്.

ജീവിതത്തില്‍ ഇനിയൊരു സ്ത്രീ ഉണ്ടാകില്ലെന്നും, നയന്‍താരയെ കുറിച്ചിപ്പോള്‍ ഓര്‍ക്കാറില്ലെന്നുമാണ് ബോളിവുഡിലെ തിരക്കുള്ള സംവിധായകന്‍ കൂടെയായ പ്രഭുദേവ പറയുന്നത്. ഇപ്പോള്‍ എന്റെ ജീവിതത്തില്‍ മക്കള്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ. സിനിമയില്‍ ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും, ബോളിവുഡിലെ ഈ തിരക്ക് ഇപ്പോള്‍ താന്‍ ആസ്വദിക്കുന്നുണ്ടെന്നും പ്രഭു പറഞ്ഞു.
അതിനിടയില്‍ മറ്റൊരു കാര്യം കൂടെ പറയട്ടെ, നയന്‍താരയുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളുടെ ചോദ്യം ചെയ്യല്‍ സഹിക്കാന്‍ കഴിയാഞ്ഞിട്ടാണ് പ്രഭു മുംബൈയിലേക്ക് താമസം മാറിയതെന്നും കേട്ടിരുന്നു. എന്നാലും പ്രഭുവിനെ വിട്ടുകളയാന്‍ മാധ്യമങ്ങള്‍ക്ക് മനസ്സില്ലെന്നാണ് ഈ അഭിമുഖവും നല്‍കുന്ന സൂചന. അതേ സമയം ഒരു കന്നട നടിയുമായി പ്രഭു ദേവയ്ക്ക് ബന്ധമുണ്ടെന്ന് അടുത്തിടെ ഒരു അശരീരി കേട്ടിരുന്നു.


Click it and Unblock the Notifications