യുവരാജിനൊപ്പം ഞാന്‍ ഉറങ്ങിയിട്ടില്ല: അഞ്‌ജലി പാണ്ഡേ
താനൊരിക്കലും ക്രിക്കറ്റ് താരം യുവരാജ് സിംഗിനൊപ്പം ഉറങ്ങിയിട്ടില്ലെന്ന് പ്രമുഖ മോഡലും ബോളിവുഡ് താരവുമായ അഞ്‌ജലി പാണ്ഡേ.
മുംബൈയിലെ പ്രമുഖ പത്രത്തില്‍ യുവരാജുമായി തനിയ്‌ക്ക് ശാരീരികബന്ധമുണ്ടായിരുന്നുവെന്ന നിലയില്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വന്ന വാര്‍ത്തയെക്കുറിച്ച് പ്രതകരിയ്‌ക്കുകയായിരുന്നു അഞ്‌ജലി.
ഒരു ഫോട്ടോഷൂട്ടിനിടയില്‍ യുവരാജുമായി നല്ല തൊഴില്‍ബന്ധമുണ്ടായിരുന്നുവെന്നുമാത്രമാണ് താന്‍ പത്രത്തോട് പറഞ്ഞതെന്നും എന്നാല്‍ വാര്‍ത്തവന്നപ്പോള്‍ എഴുതിവെച്ചിരിക്കുന്നത് നേരെ തിരിച്ചാണെന്നുമാണ് അഞ്‌ജലി പറയുന്നത്.
യുവരാജിനൊപ്പം അഞ്‌ജലി ഒട്ടേറെ പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹീറോ ബോണ്ടയുടെ പരസ്യചിത്രീകരണത്തിനിടയില്‍ വെച്ചാണത്രേ യുവരാജുമായി അടുത്തത്. യുവരാജ് മാന്യനും സഹായമനസ്ഥിതിയുള്ളവനുമാണെന്നാണ് അഞ്‌ജലി പറയുന്നത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമായിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ഒരുമിച്ചുറങ്ങിയിട്ടില്ല, നടി കിം ശര്‍മ്മയുമായി യുവരാജിന് ഗാഡമായ ഒരു പ്രണയബന്ധമുണ്ട്. പിന്നെയെന്തിന്.....?അഞ്‌ജലി ചോദിയ്‌ക്കുന്നു.
ഞാന്‍ ശരിയ്‌ക്കും യുവിയില്‍ ആകൃഷ്ടയായിട്ടുണ്ട്. പക്ഷേ മറ്റൊരു സ്‌ത്രീയ്‌ക്ക് മനസ്സ് കൊടുത്തതിനാല്‍ത്തന്നെ ലക്ഷ്‌മണരേഖ ലംഘിയ്‌ക്കാന്‍ യുവരാജ് തയ്യാറായിരുന്നില്ല. അന്ന് കിം ശര്‍മ്മയുമായി ഒരു ബന്ധം യുവിയ്‌ക്കില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെ എനിയ്‌ക്ക് കിട്ടിയേനെ. അതിനായി ഞാന്‍ ശ്രമിയ്‌ക്കുകയും ചെയ്യുമായിരുന്നു- അഞ്‌ജലി മനസ്സ് തുറക്കുന്നു.
അന്ന് ആ പരസ്യചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ത്തന്നെ ഞങ്ങള്‍ രണ്ടുവഴിയ്‌ക്ക് പിരിഞ്ഞതാണ്. പിന്നീട് രണ്ടുപേരും അവരുടെ ജോലികളുമായി തിരക്കുകളിലുമായിരുന്നു- അഞ്‌ജലി വിശദീകരിച്ചു.


Click it and Unblock the Notifications