»   » ദിലീപും മഞ്ജുവും ഒരുമിച്ചഭിനയിക്കുന്നു, ഒടിയനില്‍ അതിഥിയായി ദിലീപ്, കാവ്യ ഇത് സമ്മതിക്കുമോ??

ദിലീപും മഞ്ജുവും ഒരുമിച്ചഭിനയിക്കുന്നു, ഒടിയനില്‍ അതിഥിയായി ദിലീപ്, കാവ്യ ഇത് സമ്മതിക്കുമോ??

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡിയാണ് ദിലീപും മഞ്ജു വാര്യരും. സല്ലാപത്തിലൂടെ തുടങ്ങിയ ബന്ധം വിവാഹത്തില്‍ കലാശിച്ചുവെങ്കിലും പിന്നീട് ഇരുവരും ഇടയ്ക്ക് വെച്ച് വേര്‍പിരിഞ്ഞു. ദിലീപ് കാവ്യാ മാധവനെ ജീവിതസഖിയാക്കുകയും ചെയ്തു. സിനിമയ്ക്കുമപ്പുറത്ത് പ്രേക്ഷകര്‍ കൂടി ആഗ്രഹിച്ചൊരു ഒത്തു ചേരലായിരുന്നു ദിലീപ് മഞ്ജു വിവാഹം. തിരശ്ശീലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇവര്‍ ഒരുമിച്ചെങ്കിലും ഇടയ്ക്ക് വേര്‍പിരിഞ്ഞു.

ദിലീപ് മഞ്ജു വിവാഹ മോചനത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിച്ചിരുന്നു. കാര്യങ്ങളെന്തായാലും ഇരുവര്‍ക്കും ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് തോന്നിയതോടെയാണ് ഇവര്‍ വേര്‍പിരിഞ്ഞത്. മാത്രമല്ല ദിലീപ് തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട കാവ്യാ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു. താരങ്ങളുടെ ജീവിതം ചിലപ്പോഴൊക്കെ സിനിമയ്ക്കും അപ്പുറത്ത് സംഭവബഹുലമാവാറുണ്ട്. വ്യക്തി ജീവിതത്തില്‍ വഴിപിരിഞ്ഞ ിരുവരും സിനിമയ്ക്ക് വേണ്ടി ഒരുമിക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സല്ലാപത്തിലൂടെ തുടങ്ങിയ ബന്ധം

കലോത്സവ വേദിയിലെ സ്ഥിരം സാന്നിധ്യമായ മഞ്ജു വാര്യര്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. ശാലീനതയും മികവുറ്റ അഭിനയപാടവും നര്‍ത്തകിയായ മഞ്ജുവിന് അഭിനയ ജീവിതത്തില്‍ പ്ലസ് പോയിന്റായി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം മഞ്ജു നേടിയെടുത്തു.

പിന്നില്‍ നിന്നും തുടങ്ങിയ ഗോപാലകൃഷ്ണന്‍

ഇന്ന മുന്‍നിര നായകരിലൊരാളായി മാറിയ ദിലീപ് സംവിധായകന്‍ കമലിന്റെ അസോസിയേറ്റായി ക്യമറയ്ക്ക് പിന്നില്‍ നിന്നാണ് സിനിമാജീവിതം ആരംഭിച്ചത്. ഗോപാലകൃഷ്ണന്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. ചെറിയ ചെറിയ വേഷങ്ങളില്‍ നിന്നുമാണ് നായകനിരയിലേക്കെത്തിയത്.

സല്ലാപത്തിലൂടെ ഹിറ്റ് ജോഡികളായി മാറി

ആദ്യം ചിത്രത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ മഞ്ജു വാര്യരുടെ കരിയര്‍ മാറ്റി മറിച്ച ചിത്രമാണ് 1996 ലെ പുറത്തിറങ്ങിയ സല്ലാപം. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി ദിലീപും എത്തി. മലയാള സിനിമയില്‍ ഈ ഹിറ്റ് ജോഡികള്‍ പിറവിയെടുത്തത് ആ ചിത്രത്തിലൂടെയായിരുന്നു. രണ്ടു പേരുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുടമാറ്റത്തിലും ഒരുമിച്ചു

സല്ലാപത്തിന്റെ വിജയത്തിന് പിന്നാലെ കുടമാറ്റം, ഈ പുഴയും കടന്ന് തുടങ്ങിയ ചിത്രങ്ങളിലും ദിലീപും മഞ്ജുവും ഒരുമിച്ചഭിനയിച്ചു. ക്യാമറയ്ക്കു മുന്നിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒരുമിക്കാനായി പ്രേക്ഷകര്‍ പോലും ആഗ്രഹിച്ചിരുന്നു.

ഗോസിപ്പ് കോളങ്ങളില്‍ സ്ഥാനം പിടിച്ചു

ക്യാമറയ്ക്കു മുന്നിലെ പ്രണയം ഇരുവരുടെയും ഹൃദയത്തിലേക്ക് കൂടി പടര്‍ന്നപ്പോഴാണ് ഗോസിപ്പ് കോളങ്ങളും പാപ്പരാസികളും സ്ഥിരമായി ഇവരെ പിന്തുടരാന്‍ തുടങ്ങിയത്. എന്നാല്‍ എല്ലാവരും ചെയ്യാറുള്ളതു പോലെ തുടക്കത്തില്‍ ഇവരും ഈ വാര്‍ത്ത നിഷേധിച്ചു.

മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു

മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഈ പ്രണയത്തോട് എതിര്‍പ്പായിരുന്നു. മലയാള സിനിമയിലെ മുന്‍നിര നായികമാരിലേക്ക് താരമെത്തിയത് വളരെപ്പെട്ടെന്നായിരുന്നു. കന്‍മദം, സമ്മര്‍ ഇന്‍ ബത്‌ലേഹേം, ദയ, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിര നായകര്‍ക്കൊപ്പവും മഞ്ജു അഭിനയിച്ചു.

പെട്ടെന്നൊരു സുപ്രഭാതത്തില്‍ അതും സംഭവിച്ചു

തങ്ങള്‍ക്കിടയിലെ പ്രണയം തിരിച്ചറിഞ്ഞ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പിന്തുണയുമായി സിനിമയിലെ സുഹൃത്തുക്കളടക്കമുള്ളവരുടെ പിന്തുണയുണ്ടായിരുന്നു. ആദ്യം കാണിച്ച് എതിര്‍പ്പില്‍ നിന്നും വീട്ടുകാര്‍ പതിയേ മാറിത്തുടങ്ങിയതോടെ വിവാഹ ജീവിതം മധുരമായി മാറി.

കൊതിപ്പിക്കുന്നൊരു ജീവിതം

എല്ലാവരെയും കൊതിപ്പിക്കുന്നൊരു വിവാഹ ജീവിതമായിരുന്നു തുടക്കത്തില്‍ ഇവരുടേത്. വിവാഹത്തോടെ അഭിനയത്തിനും നൃത്തത്തോടും ഗുഡ്‌ബൈ പറഞ്ഞ മഞ്ജു മികച്ചൊരു വീട്ടമ്മയായി മാറി. മീനാക്ഷിയുടെ അമ്മയും ദിലീപിന്റെ ഭാര്യയായും ഒതുങ്ങി.

വില്ലനായെത്തിയ അഭിനേത്രി

കുടുംബ ജീവിതം സുഗമമായി പോവുന്നതിനിടയിലാണ് യുവനടിയുമായി ചേര്‍ത്ത് ദിലീപിനെതിരെ ഗോസിപ്പ് ഇറങ്ങുന്നത്. അതൊരു തുടക്കമായിരുന്നു. പിന്നീടുള്ള ജീവിതത്തില്‍ വലിയൊരു അകല്‍ച്ചയ്ക്ക് അതു വഴി തെളിച്ചു. പിന്നീട് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

പരസ്പരം ചളി വാരിയെറിഞ്ഞില്ല

വിവാഹ മോചിതരായെങ്കിലും പതിവു പോലെ അങ്ങോട്ടും ഇങ്ങോട്ടും ചളി വാരിയെറിയാന്‍ ഈ ദമ്പതികള്‍ മെനക്കെട്ടിരുന്നില്ല. മകള്‍ അച്ഛനോടൊപ്പം പോകാനാണ് താല്‍പര്യപ്പെട്ടത്. അപ്പോള്‍ പോലും മഞ്ജു പ്രതികരിച്ചില്ല. ഇരുവരും തമ്മിലുള്ള ബന്ധം താനായി തകര്‍ക്കുന്നില്ലെന്ന് ആ അമ്മ മനസ്സ് തീരുമാനിക്കുകയായിരുന്നു. മകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്റെ അടുത്തേക്ക് വരാനുള്ള സാഹചര്യമൊരുക്കി അവര്‍ കാത്തിരുന്നു.

ദിലീപ് കാവ്യാ മാധവനെ ജീവിതസഖിയാക്കി

രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നതിനിടയിലാണ് തന്‍രെ പേരില്‍ ഏറെ പഴി കേട്ട കാവ്യയെക്കുറിച്ച് ദിലീപ് ചിന്തിച്ചത്. ആദ്യ വിവാഹത്തില്‍ നിന്ന് മോചനം നേടിയ കാവ്യയും ദിലീപും വിവാഹിതരായത് നവംബറിലാണ്. വിവാഹ ശേഷം പൊതുപരിപാടികളിലോ സിനിമയിലോ എവിടെയും കാവ്യയെ കാണുന്നില്ലെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

ദിലീപും മഞ്ജുവും ഒരുമിച്ച് അഭിനയിക്കാന്‍ കാവ്യ സമ്മതിക്കുമോ

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ അതിഥി വേഷത്തില്‍ ദിലീപ് എത്തുമെന്നുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മലയാള സിനിമയില്‍ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് ഒടിയന്‍. മോഹന്‍ലാലും മഞ്ജു വാര്യരുമാണ് നായികാ നായകന്‍മാര്‍.

സംവിധായകന്റെ പ്രത്യേക ക്ഷണപ്രകാരം

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ദിലീപ് ഒടിയനില്‍ അതിഥിയായി എത്തുന്നത്. മമ്മൂട്ടിയും അമിതാഭ് ബച്ചനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

English summary
Mohanlal’s Odiyan Dileep will appeare as a guest.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam