രണത്തിനൊപ്പം മറ്റൊരു സര്‍പ്രൈസും! മോഹന്‍ലാലും പൃഥ്വിയും ഞെട്ടിക്കാനുള്ള പുറപ്പാടിലാണ്! കാണൂ!
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് ചിത്രമായ രണം തിയേറ്ററുകളിലേക്കെത്തുകയാണ്. നിര്‍മ്മല്‍ ഹസദോവ് സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. താരങ്ങളും സിനിമാപ്രേമികളുമെല്ലാം പൃഥ്വിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഇത് വൈറലായി മാറിയത്. നിവിന്‍ പോളിയടക്കമുള്ള താരങ്ങള്‍ ട്രെയിലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ആക്ഷന്‍ കിങ് ഈസ് ബാക്കെന്നായിരുന്നു പലരും രണത്തെ വിശേഷിപ്പിച്ചത്. ഇഷ തല്‍വാര്‍, റഹ്മാന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സെപ്റ്റംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. നേരത്ത റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് മാറ്റുകയായിരുന്നു. പൃഥ്വിയോടൊപ്പം മോഹന്‍ലാലും ഞെട്ടിക്കാനെത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിഎ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയന്റെ പുതിയ ടീസറും സിനിമയ്‌ക്കൊപ്പമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇരുവരുടേയും ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണിത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് വെച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തുന്നത്. ഒക്ടബോര്‍ 11ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ ലഭിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് റിലീസുകളെല്ലാം മാറ്റിയപ്പോള്‍ ഒടിയന്റെ റിലീസും മാറ്റുകയായിരുന്നു. ചിത്രം ക്രിസ്മസിനേ തിയേറ്ററുകളിലേക്കെത്തുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസ് ലക്ഷ്യമാക്കി നീങ്ങുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ജനുവരിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലും പൃഥ്വിയും ഒരുമിച്ച് ഞെട്ടിക്കാനെത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. രണത്തിന്റെ റിലീസിനൊപ്പം ഒടിയന്‍ ടീസറുണ്ടോയെന്നറിയാന്‍ ഇനിയും കുറച്ചുകൂടെ കാത്തിരിക്കണം.


Click it and Unblock the Notifications