മോഹന്‍ലാലിന് വേണ്ടി പ്രണവ് വഴിമാറുന്നു? ഒടിയന്‍ ഡിസംബറില്‍? ജനുവരിയില്‍ താരപുത്രന്‍റെ സിനിമയും?കാണൂ!
Recommended Video

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിയേക്കാവുന്ന ഒടിയന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഓണച്ചിത്രങ്ങളൊക്കെ മാറ്റിയതോടെ ഒടിയന്റെ റിലീസും മാറ്റുകയായിരുന്നു. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ തുടക്കം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്കനായാണ് താരം എത്തുന്നത്. പരസ്യ രംഗത്തെ പരിചയവുമായാണ് ശ്രീകുമാര്‍ മേനോന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
എട്ട് മാസത്തെ ഇടവേള അവസാനിപ്പിച്ചാണ് മോഹന്‍ലാല്‍ റിലീസുമായെത്തിയത്. അജോയ് വര്‍മ്മ ചിത്രമായ നീരാളിയായിരുന്നു ആദ്യമെത്തിയത്. ഇതിന് പിന്നാലെയായി മൂന്ന് സിനിമകള്‍ കൂടി വരാനുണ്ട്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയെത്തുടര്‍ന്നാണ് ഓണം റിലീസുകള്‍ മാറ്റിയത്. സെപ്റ്റംബറിലും ഒക്ടോബറിലുമായാണ് പല സിനിമകളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഇതോടെയാണ് ഒക്ടോബറില്‍ എത്തേണ്ടിയിരുന്ന ഒടിയന്റെ റിലീസും നീട്ടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ഒടിയന്റെ റിലീസ് നീട്ടിയതായി റിപ്പോര്‍ട്ടുകള്‍
ഒക്ടോബര്‍ 11 ന് ഒടിയന്‍ തിയേറ്ററുകളിലേക്കെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. എന്നാല്‍ സിനിമയെത്താന്‍ ഇനിയുമേറെ കാത്തിരിക്കണമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെയെത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പതിവിന് വിപരീതമായി മോഹന്‍ലാല്‍ ചിത്രത്തിനായി നടത്തിയ ശാരീരിക തയ്യാറെടുപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അപ്രതീക്ഷിത സംഭവത്തെത്തുടര്‍ന്ന് റിലീസുകള്‍ മാറ്റി
കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മഴക്കെടുതിയെത്തുടര്‍ന്ന് നിരവധി സിനിമകളുടെ റിലീസാണ് മാറ്റി വെച്ചത്. ഒരൊറ്റ സിനിമയുമായാണ് ഇത്തവണത്തെ ഓണം കടന്നുപോയത്. ടൊവിനോ തോമസിന്റെ തീവണ്ടി, നിവിന്‍ പോളി മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, ഫഹദ് ഫാസിലിന്റെ വരത്തന്‍, തുടങ്ങിയ സിനിമകളായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സിനിമാമേഖലയില്‍ കണക്കാക്കിയിട്ടുള്ളത്. ഷെഡ്യൂള്‍ മാറ്റിവെച്ച് ചിത്രീകരണം നിര്‍ത്തിയതും റിലീസുകള്‍ മാറ്റിയതുമൊക്കെ തിരിച്ചടിയായിരിക്കുകയാണ്.

ക്രിസ്മസാണ് ലക്ഷ്യം
പൂജ അവധിയായിരുന്നു നേരത്തെ ഒടിയന്‍ ലക്ഷ്യമാക്കിയതെങ്കില്‍ ഇപ്പോള്‍ അത് ക്രിസ്മസിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിന് മുന്‍പ് തന്നെ കായംകുളം കൊച്ചുണ്ണി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവയില്‍ ഏത് സിനിമയായിരിക്കും നേരത്തെയത്തുന്നതെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍ മേക്കിങ്ങിലും പ്രമേയത്തിലും ഏറെ വ്യത്യസ്തമാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞുകഴിഞ്ഞതാണ്. ഒടിയന്‍ മാണിക്കനായി മോഹന്‍ലാലെത്തുമ്പോള്‍ പ്രഭയായി മഞ്ജു വാര്യരും രാവുണ്ണിയെന്ന വില്ലനായി പ്രകാശ് രാജുമെത്തുന്നു.വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

പ്രണവിന്റെ സിനിമ ജനുവരിയിലേക്ക്
മോഹന്‍ലാല്‍ ക്രിസ്മസിലേക്ക് മാറുമ്പോള്‍ സ്വഭാവികമായും അത് പ്രണവിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ബാധിക്കും. ചിത്രം അടുത്ത മാസമായ ജനുവരിയിലേക്ക് മാറ്റിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ആദിക്ക് ശേഷം പ്രണവ് അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അരുണ്‍ ഗോപിയാണ്. ഇരുവരുടേയും രണ്ടാമത്തെ ചിത്രമാണിതെന്നാണ് പ്രധാന പ്രത്യേകത. സിനിമയ്ക്കായി താരപുത്രന്‍ സര്‍ഫര്‍ പരിശീലിച്ചിരുന്നു. സാഹസിക രംഗങ്ങള്‍ ചെയ്യുന്നതില്‍ അസാമാന്യ മികവ് പ്രകടിപ്പിച്ച താരപുത്രന്‍ ഇത്തവണ ഒരുപാട് വ്യത്യസ്തതകളുമായാണ് എത്തുന്നത്.


Click it and Unblock the Notifications











