പ്രിയ വാര്യരും ഒമര്‍ ലുലുവും പിണക്കത്തിലോ? ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പണി കൊടുത്തെന്ന് സോഷ്യല്‍ മീഡിയ!
കുറഞ്ഞ സമയം കൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. സോഷ്യല്‍ മീഡിയ സജീവമായ ഇടപെടലുകളായിരുന്നു പ്രിയയെ പോലെയൊരു നടിയുടെ ഉയര്‍ച്ചയ്ക്ക് വലിയ കാരണമായത്. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഒരു അഡാറ് ലവ്വിലെ പാട്ടായിരുന്നു എല്ലാത്തിനും കാരണം.
മലയാളത്തില്‍ നിന്നും ഒരു പുതുമുഖ നടിയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ അംഗീകാരങ്ങള്‍ പ്രിയയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അതെല്ലാം ചീട്ട് കൊട്ടാരം പോലെ ഇടിഞ്ഞ് വീഴുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആദ്യ സിനിമയുടെ റിലീസിന് മുന്‍പ് പ്രിയയും ഒമര്‍ ലുലുവും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ച തരത്തില്‍ ആരാധകര്‍ പറഞ്ഞ് തുടങ്ങിയിരുന്നു. ഇപ്പോള്‍ പരസ്യമായി തന്നെ പോര് ഇരുവരും വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഒമര്‍ ലുലുവിന്റെ സിനിമ
ന്യൂജനറേഷന്‍ സംവിധായകന്മാരില്‍ അതിവേഗം ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയായിരുന്നു ഒമര്‍ ലുലു ആദ്യമായി സംവിധായകനായത്. 2016 ല്‍ തിയറ്ററുകളിലേക്കെത്തിയ ചിത്രം തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. തൊട്ടടുത്ത വര്‍ഷം ചങ്ക്‌സ് എന്നൊരു സിനിമ കൂടി ഇറക്കി ഹിറ്റാക്കാനും ഒമറിന് കഴിഞ്ഞിരുന്നു. അടുത്ത സിനിമ ഏതാണെന്ന് കാത്തിരിക്കുന്നതിനിടെയാണ് ഒരു അഡാറ് ലവ് പ്രഖ്യാപിക്കുന്നത്. പൂര്‍ണമായും പുതുമുഖങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് ഓഡിഷന്‍ വഴിയായിരുന്നു താരങ്ങളെ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന സംവിധായകന്‍ എല്ലാ കാര്യങ്ങളും ലൈവായി തന്നെ പുറത്തെത്തിച്ചിരുന്നു.

അഡാറ് ലവിന് തിരിതെളിഞ്ഞു..
തന്റെ സിനിമയിലെ താരങ്ങളെ കണ്ടെത്തിയതിന് പിന്നാലെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഒമര്‍ ലുലുവിന്റെതാണ് കഥ. സാരംഗ് ജയപ്രകാശ്, ലിജോ പനാഡ എന്നിവര്‍ ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയത്. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാലക്കുഴിയാണ് ഒരു അഡാറ് ലവ് നിര്‍മ്മിക്കുന്നത്. ആഷിഷ് വിദ്യാര്‍ത്ഥി, അനീഷ് ജി മേനോന്‍, പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ്, സിയാദ് ഷാജഹാന്‍, നൂറിന്‍ ഷരീഫ് എന്നിങ്ങനെയുള്ളവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍.

പ്രിയയുടെ ഉയര്‍ച്ച
അഡാറ് ലവില്‍ നിന്നും പുറത്ത് വന്ന മാണിക്യ മലരായ പൂവി എന്ന പാട്ട് ഹിറ്റായതോടെയാണ് പ്രിയയുടെ കരിയറും മാറി മറിഞ്ഞത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്ന പ്രിയയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ റെക്കോര്‍ഡ് കണക്കിന് ഫോളോവേഴ്‌സായിരുന്നു വന്നത്. നിലവില്‍ 6.3 മില്യണ്‍ ആളുകളാണ് നടിയെ പിന്തുടരുന്നത്. ബോളിവുഡില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമടക്കം പ്രിയയ്ക്ക് അവസരങ്ങള്‍ തേടി എത്തിയിരുന്നു. എന്നാല്‍ അഡാറ് ലവ് കഴിയാതെ പുതിയ സിനിമകള്‍ എടുക്കുന്നില്ലെന്നുള്ള നിലപാടിലായിരുന്നു നടി.

പിന്നണയില്‍ പ്രശ്‌നങ്ങള്‍
സിനിമയുടെ പിന്നണിയില്‍ ചെറിയ പല പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. സിനിമ പൂര്‍ത്തികരിക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് രംഗത്തെത്തിയിരുന്നു. കരാറിന് വിരുദ്ധമായി കൂടുതല്‍ പ്രതിഫലം കൈപറ്റിയെന്നായിരുന്നു നിര്‍മാതാവിന്റെ ആരോപണം. മാത്രമല്ല പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ചേംബറിനും നിര്‍മാതാവ് പരാതി നല്‍കിയിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഒടുവില്‍ പ്രശ്നങ്ങളെല്ലാം അവസാനിപ്പിക്കുകയും സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

പ്രിയയ്ക്ക് പ്രധാന്യം നല്‍കണം
പ്രിയയുടെ പ്രശസ്തിയായിരുന്നു സിനിമയെയും ശ്രദ്ധേയമാക്കിയത്. സിനിമയില്‍ പ്രിയ വാര്യര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നായിരുന്നു നിര്‍മാതാവിന്റെ ആവശ്യം. ഇത് പല തകര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നെങ്കിലും തിരക്കഥയില്‍ ചെറിയ തിരുത്തലുകള്‍ നടത്തിയായിരുന്നു അവസാന ഷെഡ്യൂള്‍ ആരംഭിച്ചത്. പ്രിയയ്ക്ക് നല്‍കുന്ന പ്രധാന്യത്തിന്റെ പേരില്‍ സംവിധായകനും നടിയും തമ്മില്‍ പിണക്കത്തിലായെന്നും സോഷ്യല്‍ മീഡിയ വഴി പല പ്രചരണങ്ങളും നടന്നിരുന്നു. സെറ്റില്‍ നിന്നും അത്തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഫ്രീക്ക് പെണ്ണ് വരുന്നു..
മാണിക്യ മലരായ പൂവി ഹിറ്റായതിന് പിന്നാലെ സെപ്റ്റംബര്‍ 20 ന് വൈകുന്നേരമായിരുന്നു ഒരു അഡാറ് ലവില്‍ നിന്നും 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനം പുറത്ത് വന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം പുതുമുഖങ്ങളായ സത്യജിത്ത്, നീതു നടുവത്തേട്ട് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പുറത്ത് വന്ന ഉടന്‍ തന്നെ ഡിസ് ലൈക്ക് ആയിരുന്നു കിട്ടിയത്. യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഡിസ് ലൈക്കിന്റെ കാര്യത്തില്‍ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. പ്രിയയോടുള്ള ദേഷ്യത്തിന്റെ പുറത്താണ് ഡിസ്‌ലൈക്കുകള്‍ വരുന്നതെന്നായിരുന്നു ആരോപണം. ഇപ്പോഴിത സംവിധായകനും നടിയും തമ്മില്‍ പിണക്കത്തിലാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ഒമര്‍ ലുലു പറഞ്ഞിരിക്കുന്ന കാര്യമാണ് ശ്രദ്ധേയമായിരിക്കുന്നത്. ഉപമകളിലൂടെ ഒരാളെ ഉപദേശിക്കുന്ന തരത്തിലായിരുന്നു സംവിധായകന്റെ പോസ്റ്റ്. മഹാബലി തമ്പുരാന് മുന്നില്‍ മൂന്നടി മണ്ണ് ഭിക്ഷ യാചിച്ചാണ് വാമനന്‍ എത്തുന്നത് .അത് നല്‍കാന്‍ തയ്യാറായ മഹാബലിയ്ക്കു മുന്നില്‍ വാമനന്‍ ആകാശത്തോളം വലുതാവുകയും ആദ്യത്തെ അടിയില്‍ പാതാളവും രണ്ടാമത്തെ അടിയില്‍ ഭൂമിയും അളന്നെടുത്തു. മൂന്നാം അടിയില്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്തുകയും ചെയ്തു.ഇന്നും കൊല്ലങ്ങളായി അസുരനായ മഹാബലിത്തമ്പുരാനെ മലയാളികള്‍ ഓര്‍ക്കുന്നു. സത്യത്തില്‍ നീതി,ന്യായം ,നന്മ എന്നിവ അങ്ങനെയാണ് ഏത് പാതാളത്തില്‍ എത്ര നാള്‍ ചവിട്ടി താഴ്ത്തിയാലും അതിന്റെ മഹത്വം പുലരുക തന്നെ ചെയ്യും. NB : karma is a boomerang ,what you give ,you get.....it will turn back double to you . Let's Wait & See Ur karma!

കമന്റുകളാണ് ശ്രദ്ധേയം
ഒമര്‍ ലുലു പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പ്രിയയെ കുറിച്ചാണെന്നാണ് ആരാധകര്‍ പറയുന്നത്. അക്കാര്യം പോസ്റ്റിന് താഴെ കമന്റുകളായി വന്ന് കൊണ്ടിരിക്കുകയാണ്. ഇത് പ്രിയ കൂട്ടുസിനെ ഉദ്ദേശിച്ചാണെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് ഇക്കയ്ക്ക് തന്നെ പണി തന്നോ എന്നും ചിലര്‍ ചോദിക്കുന്നു.


Click it and Unblock the Notifications