ബോളിവുഡ് നടന്‍ ചുംബിച്ചു, നടി കരണത്തടിച്ചു!
കാര്യം ബോളിവുഡ് നടനൊക്കെയാകും. പക്ഷെ പൊതു സ്ഥലത്ത് പെണ്‍കുട്ടികളെ ചുംബിച്ചാല്‍ ഇതല്ല ഇതിനപ്പുറവും ലഭിയ്ക്കും. ഈ മുന്നറിയിപ്പ് ലഭിയ്ക്കുന്നത് ബോളിവുഡ് നടന്‍ രാജീവ് ഖന്ദേല്‍വാലെയിലൂടെയാണ്.
ടെലിവിഷന്‍ പരിപാടിയ്ക്കിടെ നടിയെ പരസ്യമായി ചുംബിച്ച നടനെ പരിസരം നോക്കാതെ നടി തല്ലുകയും ചെയ്തു. ഒരു പരിപാടിയുടെ പ്രമോ ഷൂട്ടിങിനിടെയാണ് രാജീവിന് ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത സമ്മാനം കിട്ടിയത്.

ടോബിള്‍ നമ്പര്‍ 21, അമീര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രാജീവ് കന്ദേല്‍വാലെ. എന്നാല്‍ ഇതൊന്നും നടിയ്ക്ക് വിഷയമായിരുന്നില്ല. ടെലിവിഷന്‍ നടിയായ കൃതിക കാമ്രേയാണ് കഥയിലെ നായിക.
പരിപാടിയ്ക്കിടെ രാജീവ് അപ്രതീക്ഷിതമായി കൃതികയെ ചുംബിയ്ക്കുകയായിരുന്നു. ചുംബന കിട്ടിയ സ്‌പോട്ടില്‍ തന്നെ നടി തിരിച്ചു തല്ലിയത്രെ. ഇത് പരിപാടിയുടെ പ്രമോയുടെ ഭാഗമാണെന്നാണ് അണിയറയിലെ സംസാരം. എന്തായലും നടനെ ടെലിവിഷന്‍ താരം തല്ലുന്ന രംഗം യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞു.


Click it and Unblock the Notifications