വിവാഹം വേണ്ടെന്ന് വെച്ച തൃഷ, റാണയുടെ മുഖത്ത് പോലും നോക്കാതായ ബിപാഷ; റാണ ദ​ഗുബതിയും കാമുകിമാരും

തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യം ആണ് നടൻ റാണ ​ദ​ഗുബതി. തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ച റാണ ഹിന്ദി സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ തെലുങ്ക് സിനിമാ മേഖലയിലാണ് റാണ സജീവമായി പ്രവർത്തിക്കുന്നത്.

ബാഹുബലി എന്ന സിനിമയ്ക്ക് ശേഷമാണ് റാണയുടെ കരിയറിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാവുന്നത്. വില്ലൻ വേഷമാണ് നടൻ സിനിമയിൽ ചെയ്തത്. നായകനോളം തന്നെ പ്രാധാന്യം ഉള്ള കഥാപാത്രമാണ് ബാഹുബലിയുടെ രണ്ട് ഭാ​ഗങ്ങളിലും റാണ ദ​ഗുപതി അവതരിപ്പിച്ചത്.

ഇതിൽ തൃഷയുമായി ചേർത്ത് വന്ന ​ഗോസിപ്പാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്

38 വയസ്സ് പൂർത്തിയായിരിക്കുകയാണ് നടന് ഇന്ന്. നിരവധി പേരാണ് നടന് ആശംസകശുമായി എത്തുന്നത്. റാണ ദ​ഗുബതിയുടെ വ്യക്തിയുടെ സ്വകാര്യം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. 2020 ആ​ഗസ്റ്റിലാണ് റാണ ​ദ​ഗുബതി വിവാഹം കഴിച്ചത്. മിഷിക ബജാജ് ആണ് റാണയുടെ ഭാര്യ.

വിവാഹത്തിന് മുമ്പ് നിരവധി നടിമാരുമായി ചേർത്ത് റാണ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. തൃഷ, ബിപാഷ ബസു, സമീറ റെഡി തുടങ്ങിയവരുമായി റാണ പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ പരന്നിട്ടുണ്ട്.

ഇതിൽ തൃഷയുമായി ചേർത്ത് വന്ന ​ഗോസിപ്പാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. തങ്ങൾ ഡേറ്റിം​ഗിൽ ആയിരുന്നു എന്നതിന്റെ സൂചന തൃഷ തന്നെ നൽകുകയും ചെയ്തിരുന്നു.

പരസ്പരം കാണാൻ പറ്റാത്ത സാഹചര്യം ഉണ്ടായി. ഇത് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി

തൃഷയുമായി പ്രണയത്തിലായിരുന്നു എന്ന് കോഫി വിത്ത് കരണിൽ അതിഥി ആയെത്തിയപ്പോൾ റാണ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു. തൃഷയുമായി ഡേറ്റിം​ഗിലായിരുന്നു എന്നും എന്നാൽ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നും റാണ പറഞ്ഞു.

കരിയറിലെ തിരക്കുകൾ ആണത്ര ഇരുവരുടെയും ബന്ധത്തെ ബാധിച്ചത്. തൃഷ താമസിക്കുന്നത് ചെന്നെെയിൽ ആണ്. റാണ ഹൈദരാബാദിലും. സിനിമാ തിരക്കുകൾ മൂലം രണ്ട് പേർക്കും പരസ്പരം കാണാൻ പറ്റാത്ത സാഹചര്യം ഉണ്ടായി.

ഇത് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. റാണ വിവാ​ഹം കഴിച്ചെങ്കിലും തൃഷ ഇപ്പോഴും അവിവാഹിത ആണ്. തനിക്ക് യോജിച്ച ആൾ വന്നില്ലെങ്കിൽ വിവാഹം വേണ്ടെന്ന തീരുമാനത്തിൽ ആണ് തൃഷ.

രണ്ട് പേരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു

നടി രകുൽ പ്രീത് സിം​ഗും റാണയും പ്രണയത്തിലാണെന്ന ​ഗോസിപ്പും പരന്നിരുന്നു. ഇരുവരും കുറേക്കാലം അയൽക്കാർ ആയിരുന്നു. രണ്ട് പേരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. എന്നാൽ ​ഗോസിപ്പുകൾ പരന്നതോടെ രകുൽ പ്രീത് സിം​ഗ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി.

താനും റാണയും സുഹൃത്തുക്കൾ മാത്രമാണെന്ന് രകുൽ പ്രീത് സിം​ഗ് പറഞ്ഞു. റാണയുടെ മറ്റൊരു സുഹൃത്ത് ആയിരുന്നു നടി സമീറ റെഡ്ഡി.

റാണയുമായുള്ള ബന്ധം മൂലമാണ് ഇതിന് നടി സമ്മതിച്ചതെന്ന് അന്ന് അഭ്യൂഹം ഉണ്ടായിരുന്നു

ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. റാണയുടെ ഒരു തെലുങ്ക് സിനിമയിൽ സമീറ റെഡി ഐറ്റം ഡാൻസ് ചെയ്യുകയുമുണ്ടായി.

റാണയുമായുള്ള ബന്ധം മൂലമാണ് ഇതിന് നടി സമ്മതിച്ചതെന്ന് അന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ സമീറ റെഡി ഇത്തരം വാദങ്ങൾ നിഷേധിച്ചു. സമീറയും ഇന്ന് മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു.

റാണയെ കണ്ടെങ്കിലും ബിപാഷ അവ​ഗണിക്കുകയാണുണ്ടായത്

ദം മാരോ ദം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ബിപാഷ ബസുവും റാണയും പ്രണയത്തിലാണെന്ന് ​ഗോസിപ്പ് പരന്നത്. ഇരുവരും ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്. അതേസമയം ഏറെ നാളുകൾക്ക് ശേഷം ബിപാഷ ഒരു ചാരിറ്റി പ്രവർത്തനത്തിന്റെ ഭാ​ഗമായി ഹൈദരാബാദിൽ എത്തിയിരുന്നു. ഇവിടെ റാണയെ കണ്ടെങ്കിലും ബിപാഷ അവ​ഗണിക്കുകയാണുണ്ടായത്. റാണയും നടിയോട് മിണ്ടിയില്ല.

More from Filmibeat

Read more about: year ender 2022 rana daggubati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X